കോ​ന്നി റി​സ​ർ​വ് വ​നം പ്ര​ഖ്യാ​പ​നം: ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ഡി​എ​ഫ്ഒ
Friday, June 18, 2021 10:21 PM IST
കോ​ന്നി: കോ​ന്നി റി​സ​ർ​വ് വ​നം പ്ര​ഖ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥ​ല​വാ​സി​ക​ൾ​ക്ക് ഫോ​റ​സ്റ്റ് സെ​റ്റി​ൽ​മെ​ന്‍റ് ഓ​ഫീ​സ​ർ നോ​ട്ടീ​സ് ന​ൽ​കി​യ​തി​ൽ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് കോ​ന്നി ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ.​എ​ൻ. ശ്യാം ​മോ​ഹ​ൻ​ലാ​ൽ.
വ​നം വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള​ള കോ​ന്നി ആ​ന ക്യാ​ന്പി​ലെ 3.36 ഹെ​ക്ട​ർ, കോ​ന്നി ബം​ഗ്ലാ​വ് ഹി​ല്ലി​ലെ 3.07 ഹെ​ക്ട​ർ, എ​ലി​യ​റ​യ്ക്ക​ൽ സോ​ഷ്യ​ൽ ഫോ​റ​സ്ട്രി കോം​പ്ല​ക്സി​ലെ 1.69 ഹെ​ക്ട​ർ സ്ഥ​ലം എ​ന്നീ റ​വ​ന്യൂ ഭൂ​മി​ക​ൾ റി​സ​ർ​വ് വ​ന​മാ​യി പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് 2017 ജൂ​ണ്‍ 30നും ​ഈ സ്ഥ​ല​ങ്ങ​ളിേ·​ൽ ചു​റ്റു​പാ​ടും താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് എ​ന്തെ​ങ്കി​ലും അ​വ​കാ​ശ​ങ്ങ​ൾ ഉ​ന്ന​യി​ക്കാ​നു​ണ്ടെ​ങ്കി​ൽ അ​തു നി​ർ​ണ​യി​ക്കു​ന്ന​തി​ന് ഹി​യ​റിം​ഗ് ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ച്ച് 2019 ഡി​സം​ബ​ർ 31നും ​സ​ർ​ക്കാ​ർ ഗ​സ​റ്റ് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. പ്ര​ഖ്യാ​പി​ത റി​സ​ർ​വ് വ​ന​ഭൂ​മി​ക​ളി​ൽ പ​ര​ന്പ​രാ​ഗ​ത​മാ​യി ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന ന​ട​വ​ഴി, കു​ടി​വെ​ള​ള സ്രോ​ത​സ്, ആ​രാ​ധ​നാ​ല​യം മു​ത​ലാ​യ അ​വ​കാ​ശ​ങ്ങ​ൾ ഉ​ള​ള​പ​ക്ഷം സ്ഥ​ല​വാ​സി​ക​ൾ അ​വ തെ​ളി​വു സ​ഹി​തം ഹി​യ​റിം​ഗ് വേ​ള​യി​ൽ ഫോ​റ​സ്റ്റ് സെ​റ്റി​ൽ​മെ​ന്‍റ് ഓ​ഫീ​സ​റാ​യ അ​ടൂ​ർ റ​വ​ന്യൂ ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ​റെ ബോ​ധി​പ്പി​ക്കു​ന്ന​തി​ന് ഉ​ദ്ദേ​ശി​ച്ചാ​ണ് ഇ​പ്പോ​ൾ ഈ ​സ്ഥ​ല​ങ്ങ​ൾ​ക്കു ചു​റ്റും താ​മ​സി​ക്കു​ന്ന​വ​ർ​ക്കു നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ള​ള​ത്. വ​നം കൈ​യേ​റ്റ​മോ അ​തി​ർ​ത്തി ത​ർ​ക്ക​മോ ഉ​ള​ള സ്ഥ​ല​ത്ത​ല്ലാ​തെ ചു​റ്റു​പാ​ടും താ​മ​സി​ക്കു​ന്ന ആ​ൾ​ക്കാ​രു​ടെ കൈ​വ​ശ​ഭൂ​മി​യു​മാ​യി ഇ​ക്കാ​ര്യ​ത്തി​ന് ഒ​രു ബ​ന്ധ​വു​മി​ല്ല. വ​ന​ഭൂ​മി​യു​ടെ ചു​റ്റു​പാ​ടും താ​മ​സി​ക്കു​ന്ന​വ​ർ വ​ന​ഭൂ​മി​യിേ·​ൽ തെ​ളി​വു സ​ഹി​തം ഏ​തെ​ങ്കി​ലും അ​വ​കാ​ശം സ്ഥാ​പി​ച്ചെ​ടു​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ക്ഷം അ​തു ന​ൽ​ക​ണ​മെ​ന്ന​താ​ണ് നോ​ട്ടീ​സ് കൊ​ണ്ടു​ദ്ദേ​ശി​ച്ചി​ട്ടു​ള്ള​തെ​ന്ന് ഡി​എ​ഫ്ഒ പ​റ​ഞ്ഞു.