കൊ​ടു​മ​ണ്‍ പ​ഞ്ചാ​യ​ത്തി​ൽ ഹോ​മി​യോ​പ്പ​തി പ്ര​തി​രോ​ധ​മ​രു​ന്ന് എ​ല്ലാ വീ​ടു​ക​ളി​ലും എ​ത്തി​ക്കും
Friday, June 18, 2021 10:21 PM IST
കൊ​ടു​മ​ണ്‍: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ൾ​ക്കും കോ​വി​ഡ്19 പ്ര​തി​രോ​ധ​ത്തി​നു​ള്ള ഹോ​മി​യോ​പ്പ​തി ഇ​മ്മ്യൂ​ണി​റ്റി ബൂ​സ്റ്റ​ർ മ​രു​ന്ന് വി​ത​ര​ണം ചെ​യ്യു​ന്ന പ്ര​ത്യേ​ക പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ഡി.​ബി​ജു​കു​മാ​ർ നി​ർ​വ​ഹി​ച്ചു. 18 വാ​ർ​ഡി​ലേ​യും പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് വൈ​സ് പ്ര​സി​ഡ​ന്‍റ് ധ​ന്യ മ​രു​ന്ന് ഏ​റ്റു​വാ​ങ്ങി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ദ്ധ​തി​യെ​ക്കു​റി​ച്ച് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ.​ര​ജി​കു​മാ​ർ വി​ശ​ദീ​ക​രി​ച്ചു. ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ പ്ര​കാ​ശ് സ്വാ​ഗ​ത​വും ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി​യം​ഗം എ.​ജി. ശ്രീ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.