മ​രം​മു​റി​ക്ക​ൽ വി​വാ​ദ​ത്തി​ൽ പ്ര​തി​സ​ന്ധി​യി​ലാ​യി ക​ർ​ഷ​ക ജീ​വി​ത​ങ്ങ​ൾ
Friday, June 18, 2021 10:21 PM IST
പ​ത്ത​നം​തി​ട്ട: പ​ട്ട​യ​ഭൂ​മി​യി​ലെ മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ ക​ർ​ഷ​ക​ർ​ക്കു ബാ​ധ്യ​ത​യാ​യി. ക​ർ​ഷ​ക ഭൂ​മി​യി​ലെ മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തി​ൽ വി​ല​ക്ക്. നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ച്ച് അ​നു​വാ​ദ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പോ​ലും മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റു​ന്ന​തി​ൽ വ​നം​വ​കു​പ്പ് ത​ട​സം നി​ൽ​ക്കു​ന്ന​താ​യി ക​ർ​ഷ​ക​ർ.
ജി​ല്ല​യി​ൽ ക​ർ​ഷ​ക​ർ​ക്കാ​യി പ​തി​ച്ചു ന​ൽ​കി​യ സ്ഥ​ല​ങ്ങ​ളി​ൽ​പോ​ലും മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റു​ന്ന​തി​നു​ള്ള അ​നു​മ​തി വ​നം​വ​കു​പ്പ് നി​ഷേ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ല​യോ​ര മേ​ഖ​ല​യി​ലും പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലും ഇ​തു ബാ​ധ​ക​മാ​യി.1964ലെ ​ലാ​ൻ​ഡ് അ​സൈ​ൻ​മെ​ന്‍റ് നി​യ​മ​പ്ര​കാ​രം പ​ട്ട​യം ല​ഭി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ​ക്കു ചി​ല വ്യ​വ​സ്ഥ​ക​ൾ​ക്കു വി​ധേ​യ​മാ​യി മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റാ​ൻ അ​നു​വാ​ദ​മു​ണ്ടാ​യി​രു​ന്ന​താ​ണ്.2005 വൃ​ക്ഷം വ​ള​ർ​ത്ത​ൽ നി​യ​മ​പ്ര​കാ​രം സ്വ​കാ​ര്യ ഭു​മി​യി​ലെ പ​ട്ട​യ ഷെ​ഡ്യൂ​ൾ റി​സ​ർ​വ് ചെ​യ്യാ​ത്ത​താ​യ എ​ല്ലാ മേ​ഖ​ല​യി​ലും ച​ന്ദ​നം ഒ​ഴി​കെ​യു​ള്ള മ​ര​ങ്ങ​ളു​ടെ അ​വ​കാ​ശം ക​ർ​ഷ​ക​ർ​ക്കാ​ണെ​ന്നു വ്യ​ക്ത​മാ​ക്കു​യും ചെ​യ്തി​രു​ന്നു. ഇ​തി​ൻ​പ്ര​കാ​രം സ്വ​ന്തം കൃ​ഷി​യി​ട​ങ്ങ​ളി​ൽ ന​ട്ടു​വ​ള​ർ​ത്തി​യ മ​ര​ങ്ങ​ൾ വ്യ​വ​സ്ഥ​ക​ളി​ല്ലാ​തെ ത​ന്നെ മു​റി​ച്ചു​മാ​റ്റി​യി​രു​ന്ന ക​ർ​ഷ​ക​രു​ടെ അ​വ​കാ​ശ​ത്തി​ൻ​മേ​ൽ വ​നം​വ​കു​പ്പി​ന്‍റെ ക​ട​ന്നു​ക​യ​റ്റ​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം.
ക​ർ​ഷ​ക​രു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​വ​ശ്യ​ങ്ങ​ൾ​ക്കു പോ​ലും മ​രം മു​റി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ന്നി​ല്ല.
വി​വാ​ഹം, ആ​ശു​പ​ത്രി, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കു പ​ണം ആ​വ​ശ്യ​മു​ള്ള​പ്പോ​ൾ മ​ര​ങ്ങ​ൾ മു​റി​ച്ചു വി​ൽ​ക്കേ​ണ്ട ആ​വ​ശ്യ​മു​ള്ള ക​ർ​ഷ​ക​ർ നി​ല​വി​ൽ പാ​സി​നാ​യി ഓ​ഫീ​സു​ക​ൾ ക​യ​റി​യി​റ​ങ്ങു​ക​യാ​ണ്.പ​ട്ട​യ​ഭൂ​മി​യി​ൽ പോ​ലും വ്യ​വ​സ്ഥ​ക​ൾ​ക്കു വി​ധേ​യ​മാ​യി മ​ര​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം ക​ർ​ഷ​ക​നു​ള്ള​താ​ണ്.
പ​ട്ട​യ​വ്യ​വ​സ്ഥ​യി​ലെ 11,12 നി​ബ​ന്ധ​ന​ക​ൾ പ്ര​കാ​രം ഭൂ​മി​യു​ടെ വി​ല​യും വൃ​ക്ഷ​വി​ല​യും അ​ട​യ്ക്കാ​ൻ അ​പേ​ക്ഷ​ക​ൻ ബാ​ധ്യ​സ്ഥ​നാ​ണ്. ക​ർ​ഷ​ക​രു​ടെ കൈ​വ​ശ​മു​ള്ള ഭൂ​മി​യാ​ണെ​ങ്കി​ൽ ന​ട്ടു വ​ള​ർ​ത്തി​യ​തോ കി​ളി​ർ​ത്തു വ​ന്ന​തോ ആ​യ എ​ല്ലാ മ​ര​ങ്ങ​ളും 10 രൂ​പ​യി​ൽ താ​ഴെ​യു​ള്ള മ​ര​ങ്ങ​ളോ നെ​ഞ്ച് അ​ള​വി​ലു​ള്ള ഉ​യ​ര​ത്തി​ൽ 90 സെ​ന്‍റി​മീ​റ്റ​ർ ഉ​ള്ള മ​ര​ങ്ങ​ളും ക​ർ​ഷ​ക​ർ​ക്ക് സൗ​ജ​ന്യ​മാ​ണ് .അ​തി​ൽ ഷെ​ഡ്യൂ​ളി​ൽ പ​റ​യു​ന്ന മ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്നു. പ​ട്ട​യം ത​രു​ന്ന സ​മ​യ​ത്ത് 10 രൂ​പ​യി​ൽ കൂ​ടു​ത​ൽ ഉ​ള്ള മ​ര​ങ്ങ​ൾ​ക്കാ​ണ് വൃ​ക്ഷ വി​ല കെ​ട്ടി​വ​യ്ക്കേ​ണ്ട​താ​യി വ്യ​വ​സ്ഥ​യു​ള്ള​ത്. പ​ട്ട​യം ത​രു​ന്ന സ​മ​യ​ത്ത് ഇ​തി​ൽ പെ​ടാ​ത്ത ഷെ​ഡ്യൂ​ൾ മ​ര​ങ്ങ​ളെ​യാ​ണ് വൃ​ക്ഷ​ത്തി​ന്‍റെ ഉ​യ​ര​വും വ​ണ്ണ​വും പ​ട്ട​യ ഷെ​ഡ്യൂ​ളി​ൻ​റ പു​റ​ത്ത് രേ​ഖ​പ്പെ​ടു​ത്തി​യ മ​ര​ങ്ങ​ളാ​ണ് റി​സ​ർ​വ് മ​ര​ങ്ങ​ൾ. അ​വ​യെ റ​വ​ന്യു ട്രീ ​ര​ജി​സ്റ്റ​റി​ലും എ​ഴു​തി യി​ട്ടു​ണ്ടെ​ന്നും ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ക്കാ​ര്യ​ത്തി​ൽ തെ​റ്റാ​യ വ്യാ​ഖ്യാ​ന​ങ്ങ​ൾ ന​ൽ​കി ക​ർ​ഷ​ക​ർ മു​ഴു​വ​ൻ വ​നം​കൊ​ള്ള​ക്കാ​രാ​യി ചി​ത്രീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്. ന​ട്ടു വ​ള​ർ​ത്തി​യ​തും കി​ളി​ർ​ത്തു വ​ന്ന​തു​മാ​യ മ​ര​ങ്ങ​ൾ ക​ർ​ഷ​ക​ർ​ക്ക് സ്വ​ന്ത​മാ​ണ്.
ഇ​തി​നെ സം​ബ​ന്ധി​ച്ച് തീ​രു​മാ​നം സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മാ​ത്രം അ​ഭി​പ്രാ​യം കേ​ൾ​ക്കാ​തെ ക​ർ​ഷ​ക​രു​ടെ​യും ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും അ​ഭി​പ്രാ​യം​കൂ​ടി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​വ​ശ്യ​വു​മാ​യി ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ രം​ഗ​ത്തു​വ​ന്നു.ഭൂ​മി പ​തി​വു നി​യ​മ​വും പ​ട്ട​യ​വ്യ​വ​സ്ഥ​ക​ളും ബാ​ധ​ക​മ​ല്ലാ​ത്ത റ​വ​ന്യു, വ​നം​ഭൂ​മി​ക​ളി​ൽ ന​ട​ന്നി​ട്ടു​ള്ള വ​നം​കൊ​ള്ള​ക​ളു​ടെ പേ​രി​ൽ ക​ർ​ഷ​ക​രെ ബ​ലി​യാ​ടാ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളെ രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ൾ പി​ന്തു​ണ​യ്ക്ക​രു​തെ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ ജ​ന​കീ​യ ക​ർ​ഷ​ക സ​മി​തി ചെ​യ​ർ​മാ​ൻ ജോ​ണ്‍ മാ​ത്യു ച​ക്കി​ട്ട​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
ക​ർ​ഷ​ക​ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​സ​ർ​വ് മ​ര​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ങ്കി​ൽ 95 ശ​ത​മാ​നം ക​ർ​ഷ​ക​രു​ടെ​യും ഭൂ​മി​യി​ൽ അ​ഞ്ചി​ൽ താ​ഴെ മ​ര​ങ്ങ​ൾ മാ​ത്ര​മേ ഇ​ത്ത​ര​ത്തി​ൽ ഉ​ണ്ടാ​കു​ക​യു​ള്ളൂ​വെ​ന്ന് ജോ​ണ്‍ മാ​ത്യു ചൂ​ണ്ടി​ക്കാ​ട്ടി. പ​ട്ട​യം ത​രു​ന്ന സ​മ​യ​ത്തോ, കൈ​വ​ശം കി​ട്ടി​യ സ​മ​യ​ത്തോ ഉ​ള്ള വൃ​ക്ഷ വി​ല ഈ​ടാ​ക്കി റി​സ​ർ​വ് മ​ര​ങ്ങ​ൾ ഒ​രു വ​സ്തു ഉ​ട​മ​യ്ക്ക് താ​ഴെ വി​ട്ടു കൊ​ടു​ത്താ​ൽ നി​ല​വി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​ന്ന​താ​ണെ​ന്നും ജോ​ണ്‍ മാ​ത്യു ചൂ​ണ്ടി​ക്കാ​ട്ടി.