പെ​ട്രോ​ൾ ഡീ​സ​ൽ വി​ല വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധം
Friday, June 18, 2021 10:21 PM IST
ക​ട​പ്ര: പാ​ർ​ല​മെ​ന്‍റി​ന്‍റെ പെ​ട്രോ​ളി​യം സ്ഥി​രം സ​മി​തി​യി​ൽ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു പോ​ലും നി​ർ​ബാ​ധം തു​ട​രു​ന്ന പെ​ട്രോ​ൾ ഡീ​സ​ൽ വി​ല വ​ർ​ധ​ന​യ്ക്ക് അ​റു​തി വ​രു​ത്തു​വാ​ൻ രാ​ഷ്ട്ര​പ​തി ഇ​ട​പെ​ട​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം കു​ഞ്ഞു കോ​ശി പോ​ൾ. കേ​ര​ള കോ​ണ്‍​ഗ്ര​സ് ക​ട​പ്ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​ളി​ക്കീ​ഴ് പോ​സ്റ്റ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബ്ല​സ​ൻ മാ​ലി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജു പു​ളി​ന്പ​ള്ളി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ മെം​ബ​ർ സാം ​ഈ​പ്പ​ൻ, ഷി​ബു പു​തു​ക്കേ​രി​ൽ, എ​ബി വ​ർ​ഗീ​സ്, ബി​ന്ദു ജെ. ​വൈ​ക്ക​ത്തു​ശേ​രി, ജി​ബി​ൻ സ​ഖ​റി​യ, രാ​ജു വ​ല്യ​ത്ത്, ഷാ​നു മാ​ത്യു, അ​നി​യ​ൻ ഓ​ടാ​റ്റി​ൽ, നി​ഷ ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​തി​ഷേ​ധ സ​മ​രം

അ​ടു​ർ: പെ​ട്രോ​ളി​യം വി​ല​വ​ർ​ധ​ന​യ്ക്കെ​തി​രെ ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ, കേ​ര​ള കേ​ര​ള മ​ഹി​ളാ സം​ഘം അ​ടൂ​ർ മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന്പി​നു മു​ന്പി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​രം കേ​ര​ള മ​ഹി​ളാ സം​ഘം ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​പ​ത്മി​നി​അ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു.മ​ണ്ഡ​ലം സെ​ക്ര​ട്ട​റി രേ​ഖ അ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ​മാ​രാ​യ രാ​ജി ചെ​റി​യാ​ൻ, അ​പ്സ​ര സ​ന​ൽ, പ്രീ​ത ര​ഞ്ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.