സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ആ​ളു​ക​ളെ​യും വാ​ക്സി​നേ​ഷ​ന്‍റെ ഭാ​ഗ​മാ​ക്കും: മ​ന്ത്രി വി.​എ​ൻ വാ​സ​വ​ൻ
Friday, June 18, 2021 10:15 PM IST
തി​രു​വ​ല്ല: സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ആ​ളു​ക​ളെ​യും വാ​ക്സി​നേ​ഷ​ന്‍റെ ഭാ​ഗ​മാ​ക്കു​മെ​ന്ന് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. നെ​ടു​ന്പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കു​ടും​ബ​ശ്രീ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ൾ കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​നാ​വ​ശ്യ​മാ​യ മൊ​ബൈ​ൽ ഫോ​ണു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം, മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്കു​ള്ള സം​ഭാ​വ​ന സ്വീ​ക​രി​ക്ക​ൽ, കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലെ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്ക​ൽ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഇ​നി ഒ​രു ത​രം​ഗം ഉ​ണ്ടാ​യാ​ൽ അ​തി​നെ പ്ര​തി​രോ​ധി​ക്കാ​നും നേ​രി​ടാ​നും ക​രു​ത്താ​ർ​ജി​ച്ച ആ​രോ​ഗ്യ സം​വി​ധാ​നം സൃ​ഷ്ടി​ക്കു​ക​യാ​ണു സം​സ്ഥാ​ന സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 13 വാ​ർ​ഡി​ലെ​യും ഓ​രോ കു​ട്ടി​ക്കു വീ​ത​മാ​ണ് മൊ​ബൈ​ൽ ഫോ​ണ്‍ കൈ​മാ​റി​യ​ത്. നെ​ടു​ന്പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​പ്ര​സ​ന്ന​കു​മാ​രി, പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ലേ​ഖ, പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നി​ൽ​കു​മാ​ർ, നെ​ടു​ന്പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സൈ​ലേ​ഷ് മ​ങ്ങാ​ട്ട്, തി​രു​വ​ല്ല അ​ർ​ബ​ൻ സ​ഹ​ക​ര​ണ ബാ​ങ്ക് ചെ​യ​ർ​മാ​ൻ ആ​ർ.​സ​ന​ൽ​കു​മാ​ർ, കു​ടും​ബ​ശ്രീ എ​ഡി​എം​സി കെ.​എ​ച്ച്.​സ​ലീ​ന, എ​ൻ​ഐ​സി സൗ​ത്ത് ഇ​ന്ത്യാ കോ​ർ​ഡി​നേ​റ്റ​ർ പി.​പി. ബി​ജോ​യ്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മ​നോ​ജ് കു​മാ​ർ, നെ​ടു​ന്പ്രം സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് വി​ന​യ​ച​ന്ദ്ര​ൻ, കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ണ്‍ പി.​കെ. സു​ജ, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ കോ​മ​ള​കു​മാ​രി, ജോ​യി ആ​റ്റു​മാ​ലി​ൽ, കെ.​ജെ മാ​ത്യു, വി​ജ​യ​കു​മാ​ർ മ​ണി​പ്പു​ഴ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.