കാ​റി​ടി​ച്ച് ഇ​രു​ച​ക്ര​വാ​ഹ​ന​ യാ​ത്ര​ക്കാ​രി മ​രി​ച്ചു
Friday, June 18, 2021 10:15 PM IST
റാ​ന്നി: റാ​ന്നി ചെ​ട്ടി​മു​ക്കി​ന് സ​മീ​പം അ​ജ്ഞാ​ത കാ​ർ ത​ട്ടി ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രി ത​ൽ​ക്ഷ​ണം മ​രി​ച്ചു. ചാ​ലാ​പ്പ​ള്ളി പു​ലി​യു​റു​ന്പി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ മി​നി കു​മാ​രി(49) യാ​ണ് മ​രി​ച്ച​ത്. അ​ങ്ങാ​ടി പേ​ട്ട​യി​ലെ സ​പ്ലൈ​കോ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു മി​നി. വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന അ​ങ്ങാ​ടി എ​സ്ബി​ഐ​യി​ലെ ജീ​വ​ന​ക്കാ​രി ലീ​ന​യെ പ​രു​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ട​യി​ൽ പി​ന്നി​ലൂ​ടെ എ​ത്തി​യ ക​റു​ത്ത കാ​ർ ഇ​വ​രെ ഇ​ടി​ച്ചു വീ​ഴ്ത്തി​യ ശേ​ഷം നി​ർ​ത്താ​തെ പോ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. ഇ​തേ കാ​ർ മ​റ്റൊ​രു വാ​ഹ​ന​ത്തി​ലും ഇ​ടി​ച്ച​താ​യി സൂ​ച​ന​യു​ണ്ട്. റാ​ന്നി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​ങ്ങാ​ടി ചെ​ട്ടി​മു​ക്ക് മാ​ർ​ത്തോ​മ്മാ പ​ള്ളി​പ്പ​ടി​ക്ക് സ​മീ​പം ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30 ഓ​ടെ​യാ​ണ് അ​പ​ക​ടം. മി​നി​യു​ടെ മൃ​ത​ദേ​ഹം റാ​ന്നി മാ​ർ​ത്തോ​മ്മാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. മ​ക്ക​ൾ: മ​ഹേ​ഷ്, അ​നി​ഷ്. മ​രു​മ​ക​ൾ: അ​ശ്വ​തി.