കോ​ന്നി ടൗ​ണി​ൽ മേ​ൽ​പാ​ലം: സാ​ധ്യ​താ പ​ഠ​നം കെ​എ​സ്ടി​പി തു​ട​ങ്ങി
Friday, June 18, 2021 10:15 PM IST
കോ​ന്നി:കോ​ന്നി​യി​ലെ ഗ​താ​ഗ​ത കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​യി ടൗ​ണി​ൽ മേ​ൽ​പാ​ലം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​താ പ​ഠ​നം ക​ഐ​സ്ടി​പി ആ​രം​ഭി​ച്ചു. പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ റോ​ഡ് നി​ർ​മാ​ണ അ​വ​ലോ​ക​ന​ത്തി​നാ​യി മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് കോ​ന്നി​യി​ലെ​ത്തി​യ​പ്പോ​ൾ കോ​ന്നി ടൗ​ണി​ൽ മേ​ൽ​പാ​ലം വേ​ണ​മെ​ന്ന നി​ർ​ദേ​ശം കെ.​യു.​ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ മ​ന്ത്രി​യ്ക്ക് മു​ന്പാ​കെ വ​ച്ചി​രു​ന്നു. വി​ഷ​യം അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കു​മെ​ന്നു പ​റ​ഞ്ഞ മ​ന്ത്രി മേ​ൽ​പാ​ല സാ​ധ്യ​ത പ​ഠി​ച്ച് ഉ​ട​ൻ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ കെ​എ​സ്ടി​പി​യ്ക്ക് നി​ർ​ദേ​ശം ന​ല്കു​ക​യാ​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്നാ​ണ് കെ​എ​സ്ടി​പി ഉ​ദ്യോ​ഗ​സ്ഥ​രും മേ​ൽ​പാ​ലം നി​ർ​മാ​ണ​ത്തി​ൽ വൈ​ദ​ഗ്ധ്യം നേ​ടി​യ​വ​രും ഉ​ൾ​പ്പെ​ട്ട സം​ഘം കോ​ന്നി​യി​ലെ​ത്തി​യ​ത്. എം​എ​ൽ​എ​യോ​ടൊ​പ്പ​മാ​ണ് സം​ഘം ടൗ​ണി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. കോ​ന്നി റി​പ്പ​ബ്ലി​ക്ക​ൻ ഹൈ​സ്കൂ​ളി​നു മു​ന്പി​ൽ നി​ന്നും ആ​രം​ഭി​ച്ച് മാ​രൂ​ർ പാ​ല​ത്ത് അ​വ​സാ​നി​ക്ക​ത്ത​ക്ക നി​ല​യി​ലു​ള്ള മേ​ൽ​പാ​ലം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​യാ​ണ് സം​ഘം പ​രി​ശോ​ധി​ച്ച​ത്. ഒ​ന്ന​ര കി​ലോ​മീ​റ്റ​റാ​യി​രി​ക്കും മേ​ൽ​പാ​ല​ത്തി​ന്‍റെ നീ​ളം. മേ​ൽ​പാ​ല​ത്തി​ന്‍റെ തു​ട​ക്ക സ്ഥ​ല​ത്ത് 20 മീ​റ്റ​ർ വീ​തി ആ​വ​ശ്യ​മാ​ണ്. റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്താ​യി 10 മീ​റ്റ​ർ വീ​തി​യി​ൽ ര​ണ്ടു വ​രി പാ​ത​യാ​യി​രി​ക്കും മേ​ൽ​പാ​ലം നി​ർ​മി​ക്കു​ക. റോ​ഡി​ൽ നി​ന്നും 7.5 മീ​റ്റ​ർ ഉ​യ​രം മേ​ൽ​പാ​ല​ത്തി​നു​ണ്ടാ​കും.

ഇ​പ്പോ​ൾ ത​ന്നെ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ഗ​താ​ഗ​ത കു​രു​ക്കാ​ണ് കോ​ന്നി​യി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. മേ​ൽ​പാ​ലം വ​ന്നാ​ൽ കോ​ന്നി ടൗ​ണി​ൽ ക​യ​റേ​ണ്ടാ​ത്ത വാ​ഹ​ന​ങ്ങ​ൾ മേ​ൽ​പ്പാ​ല​ത്തി​ലൂ​ടെ ക​ട​ന്നു പോ​കും. കോ​ന്നി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് പൂ​ർ​ണ​സ​ജ്ജ​മാ​കു​ന്ന​തോ​ടെ​യും ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ല​ത്തും ഉ​ണ്ടാ​കാ​വു​ന്ന തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്താ​ണ് പു​തി​യ നി​ർ​ദേ​ശം. കോ​ന്നി​യി​ലേ​ക്ക് വ​രേ​ണ്ട വാ​ഹ​ന​ങ്ങ​ൾ​ക്ക് മേ​ൽ​പാ​ല​ത്തി​ന്‍റെ തു​ട​ക്ക ഭാ​ഗ​ത്ത് നി​ന്നും അ​ഞ്ചു മീ​റ്റ​ർ വീ​തി​യു​ള്ള റോ​ഡ് ഇ​രു​വ​ശ​ത്താ​യും നി​ർ​മി​ക്കാ​നാ​ണ് നി​ർ​ദേ​ശം. മേ​ൽ​പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് അ​വ​സാ​നി​ക്കു​ന്ന ഭാ​ഗ​ത്തു നി​ന്നും അ​ഞ്ചു മീ​റ്റ​ർ റോ​ഡ് മേ​ൽ​പ്പാ​ല​ത്തി​ന്‍റെ അ​ടി​ഭാ​ഗ​ത്തേ​ക്കു മാ​റി കൂ​ടു​ത​ൽ വീ​തി​യു​ള്ള റോ​ഡാ​കും.

മേ​ൽ​പാ​ല​ത്തി​ന്‍റെ അ​ടി​യി​ൽ തൂ​ണു​ക​ൾ​ക്കി​ട​യി​ൽ ല​ഭി​ക്കു​ന്ന സ്ഥ​ലം പാ​ർ​ക്കിം​ഗി​നും ഉ​പ​ക​രി​ക്കും. ഇ​ത് പൊ​തു​ജ​ന​ങ്ങ​ൾ​ക്കും, ടൗ​ണി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ സ​ഹാ​യ​ക​മാ​കും. കോ​ന്നി ടൗ​ണി​ൽ ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ ഒ​രു മേ​ൽ​പാ​ല​മു​ണ്ടാ​യാ​ൽ ഗ​താ​ഗ​ത കു​രു​ക്കി​നു പ​രി​ഹാ​ര​മാ​കു​ന്ന​തി​നൊ​പ്പം കോ​ന്നി​യു​ടെ മു​ഖ​ച്ഛാ​യ ത​ന്നെ മാ​റും. കോ​ന്നി​യു​ടെ പ്ര​ധാ​ന പാ​ത​യി​ൽ ഹൈ​വേ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നൊ​പ്പം മേ​ൽ​പ്പാ​ല​വും യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ക​ഴി​ഞ്ഞാ​ൻ കോ​ന്നി​ക്ക് അ​ത് പു​ത്ത​ൻ വി​ക​സ​ന കു​തി​പ്പാ​യി മാ​റും.

പു​തു​താ​യി വ​സ്തു ഏ​റ്റെ​ടു​ക്കു​ന്ന​ത് പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കി മേ​ൽ​പ്പാ​ലം നി​ർ​മി​ക്കാ​ൻ ക​ഴി​യു​മോ എ​ന്ന​താ​ണ് പ​രി​ശോ​ധി​ക്കു​ന്ന​തെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. എം​എ​ൽ​എ​യെ കൂ​ടാ​തെ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജി​ജോ മോ​ഡി, കെ​എ​സ്ടി​പി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ വി.​കെ. ജാ​സ്മി​ൻ, അ​സി.​എ​ക്സി.​എ​ൻ​ജി​നീ​യ​ർ റോ​ജി. പി. ​വ​ർ​ഗീ​സ്, ക​ണ്‍​സ​ൾ​ട്ടിം​ഗ് എ​ൻ​ജി​നി​യ​റിം​ഗ് ഗ്രൂ​പ്പ് (സി​ഇ​ജി) ബ്രി​ഡ്ജ​സ് വി​ഭാ​ഗം എ​ൻ​ജി​നീ​യ​ർ കെ.​എ. രാ​ജേ​ന്ദ്ര​ൻ, സി.​ജെ. അ​ര​വി​ന്ദ്, സി​വി​സി പ്രോ​ജ​ക്ട് മാ​നേ​ജ​ർ പി.​ബി​ജു തു​ട​ങ്ങി​യ​വ​രും സാ​ധ്യ​താ പ​ഠ​ന സ​ന്ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.