ഡാ​നി​ക്കു​ട്ടി ഡേ​വി​ഡ് അ​നു​സ്മ​ര​ണം
Thursday, June 17, 2021 10:24 PM IST
പ​ത്ത​നം​തി​ട്ട: വോ​ളി​ബോ​ൾ ഇ​തി​ഹാ​സം ഡാ​നി​ക്കു​ട്ടി ഡേ​വി​ഡി​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണം ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന്‍റെ​യും വോ​ളി​ബോ​ൾ പ്രേ​മി​ക​ളു​ടെ​യും സം​യു​ക്താ​ഭി​ഖ്യ​ത്തി​ൽ ന​ട​ന്നു. വോ​ളി​ബോ​ൾ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി പ്ര​ഫ. നാ​ല​ക​ത്ത് ബ​ഷീ​ർ മു​ഖ്യ​അ​നു​സ്മ​ര​ണം ന​ട​ത്തി. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​എ​സ്‌​വി​എ പ്ര​സി​ഡ​ന്‍റ് ചാ​ർ​ളി ജേ​ക്ക​ബ്‌, കെ​എ​സ്‌​വി​എ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​മാ​ത്യു പി. ​ജോ​ൺ, ബാ​ബു വ​ട​ക്കേ​ൽ, റ​ഫ​റീ​സ് ബോ​ർ​ഡ് സം​സ്ഥാ​ന ക​ൺ​വീ​ന​ർ ക​ട​മ​നി​ട്ട ക​രു​ണാ​ക​ര​ൻ, ജി​ല്ലാ വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ൻ ഏ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ഷ്വാ മാ​ത്യു, എ​സ്. സു​ധീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.