ദി​വ്യ​കാ​രു​ണ്യ ആ​ശ്ര​മ​ത്തി​ലേ​ക്ക് പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ യൂ​ണി​റ്റി​ന് ധ​ന​സ​ഹാ​യം
Thursday, June 17, 2021 10:24 PM IST
റാ​ന്നി: ക​രി​കു​ളം അ​ഞ്ചു​കു​ഴി ആ​കാ​ശപ്പ​റ​വ​ക​ളു​ടെ ദി​വ്യ​കാ​രു​ണ്യ ആ​ശ്ര​മ​ത്തി​ല്‍ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ യൂ​ണി​റ്റ് ആ​രം​ഭി​ക്കാ​ന്‍ ആം​ബു​ല​ന്‍​സ് സ​ഹാ​യം ഉ​ള്‍​പ്പെ​ടെ ല​ഭ്യ​മാ​കു​ന്നു.ഇ​തി​ലൂ​ടെ അ​ന്തേ​വാ​സി​ക​ളു​ടെ ആ​വ​ശ്യം നി​ര്‍​വ​ഹി​ക്കു​ന്ന​തി​നൊ​പ്പം വീ​ടു​ക​ളി​ല്‍ ക​ഴി​യു​ന്ന കി​ട​പ്പ് രോ​ഗി​ക​ള്‍​ക്കും ആ​ശ്വാ​സ​മാ​കും.
ഗു​ഡ് സ​മ​രി​റ്റ​ന്‍ ചാ​രി​റ്റ​ബി​ള്‍ ആ​ന്‍​ഡ് റി​ലീ​ഫ് സൊ​സൈ​റ്റി ചെ​യ​ര്‍​മാ​ന്‍ ഫാ. ​ബെ​ന്‍​സി മാ​ത്യു കി​ഴ​ക്കേ​തി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ത്തി​യ സ​ഹാ​യ അ​ഭ്യ​ര്‍​ഥ​ന​യേ​തു​ട​ര്‍​ന്ന് യു​കെ റാ​ന്നി മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​ണ് ആം​ബു​ല​ന്‍​സ് വാ​ങ്ങു​വാ​നു​ള്ള ആ​ദ്യ​ഘ​ട്ട തു​ക വാ​ട്‌​സ് ആ​പ്പ് ഗ്രൂ​പ്പി​ലൂ​ടെ പി​രി​ച്ച​ത്.
അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ജോ ​ഒ​റ്റ​ത്തൈ​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 1.25 ല​ക്ഷം രൂ​പ​യു​ടെ ആ​ദ്യ​ഘ​ട്ട സ​ഹാ​യ​മെ​ത്തി.പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ ധ​ന​സ​ഹാ​യ വി​ത​ര​ണ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.ഗു​ഡ് സ​മ​രി​റ്റ​ന്‍ സൊ​സൈ​റ്റി ചെ​യ​ര്‍​മാ​ന്‍ ഫാ. ​ബെ​ന്‍​സി മാ​ത്യു കി​ഴ​ക്കേ​തി​ല്‍, ദി​വ്യ​കാ​രു​ണ്യ ആ​ശ്ര​മം ഡ​യ​റ​ക്ട​ര്‍ ബ്ര​ദ​ര്‍ ജോ​സ​ഫ് ക​ല്ല​റ​യ്ക്ക​ല്‍, സാ​ബു കു​ന്നി​രി​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.