ത​റ​യി​ൽ ഫി​നാ​ൻ​സ് ത​ട്ടി​പ്പ്: ഉ​ട​മ റി​മാ​ൻ​ഡി​ൽ
Thursday, June 17, 2021 10:24 PM IST
ആ​സ്തി​ക​ളെ​ല്ലാം ന​ഷ്ട​മാ​യെ​ന്ന് മൊ​ഴി
പ​ത്ത​നം​തി​ട്ട: നി​ക്ഷേ​പ​ത്ത​ട്ടി​പ്പ് കേ​സി​ൽ ത​റ​യി​ൽ ഫി​നാ​ൻ​സ് ഉ​ട​മ സ​ജി സാ​മി​നെ 14 ദി​വ​സ​ത്തേ​ക്ക് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. പ​ത്ത​നം​തി​ട്ട ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി മു​ന്പാ​കെ​യാ​ണ് പ്ര​തി​യെ ഹാ​ജ​രാ​ക്കി​യ​ത്. സ​ജി സാ​മി​നെ കൊ​ട്ടാ​ര​ക്ക​ര സ​ബ് ജ​യി​ലി​ലേ​ക്ക് അ​യ​ച്ചു.
ഇ​ന്ന​ലെ രാ​വി​ലെ സ​ജി സാ​മി​നെ​യും കൊ​ണ്ട് ഓ​മ​ല്ലൂ​രി​ലെ വീ​ട്ടി​ലെ​ത്തി​ച്ച് പോ​ലീ​സ് തെ​ളി​വെ​ടു​ത്തു. താ​ൻ ഒ​ളി​വി​ല​ല്ലാ​യി​രു​ന്നെ​ന്നും ത​റ​യി​ൽ ഗാ​ർ​ഡ​ൻ​സ് എ​ന്ന വീ​ടി​നു​ള​ളി​ൽ ഒ​റ്റ​യ്ക്കു ക​ഴി​യു​ക​യാ​യി​രു​ന്നെ​ന്നു​മാ​ണ് സ​ജി സാം ​പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി. ഭാ​ര്യ​യും മ​ക​നും ബ​ന്ധു​വീ​ട്ടി​ലാ​ണ് ഉ​ള്ള​തെ​ന്നും പോ​ലീ​സി​നോ​ട് സ​ജി സാം ​പ​റ​ഞ്ഞു. ആ​റ് ദി​വ​സ​മാ​യി സ്വി​ച്ച് ഓ​ഫ് ചെ​യ്യ​പ്പെ​ട്ടി​രു​ന്ന മൂ​ന്ന് പേ​രു​ടെ​യും മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഓ​ഫാ​കു​ന്ന​തി​ന് മു​ന്പ് ഓ​മ​ല്ലൂ​ർ ട​വ​ർ പ​രി​ധി​യി​ലാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.
അ​ഞ്ച് സെ​ന്‍റ് സ്ഥ​ല​വും വീ​ടും കാ​റു​മാ​ണ് ത​ന്‍റെ പേ​രി​ൽ ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​തെ​ന്ന് സ​ജി മൊ​ഴി ന​ൽ​കി. പോ​പ്പു​ല​ർ ഫൈ​നാ​ൻ​സി​യേ​ഴ്സ് ത​ട്ടി​പ്പ് പു​റ​ത്തു​വ​ന്ന​തോ​ടെ പ​ണം ന​ഷ്ട​പ്പെ​ടു​മെ​ന്ന് ഭ​യ​ന്ന് ത​റ​യി​ൽ ഫി​നാ​ൻ​സി​ൽ നി​ന്നും നി​ക്ഷേ​പ​ക​ർ കൂ​ട്ട​ത്തോ​ടെ പ​ണം പി​ൻ​വ​ലി​ച്ച​താ​ണ് സ്ഥാ​പ​ന​ത്തി​ന്‍റെ ത​ക​ർ​ച്ച​യ്ക്ക് കാ​ര​ണ​മെ​ന്ന് സ​ജി സാം ​പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. സ്വ​ർ​ണ​പ്പ​ണ​യ​ത്തി​ന്മേ​ലു​ള​ള വാ​യ്പ​ക​ൾ കു​റ​ഞ്ഞ​തോ​ടെ ബി​സി​ന​സ് ന​ഷ്ട​ത്തി​ലാ​യി. ഇ​തോ​ടെ നി​ക്ഷേ​പ​ത്തു​ക​യി​ൽ നി​ന്നു ത​ന്നെ പ​ലി​ശ ന​ൽ​കേ​ണ്ടി​വ​ന്നു. പി​ന്നീ​ട് പ​ലി​ശ ന​ൽ​കാ​നോ നി​ക്ഷേ​പ​ത്തു​ക ന​ൽ​കാ​നോ ശ​ന്പ​ളം വി​ത​ര​ണം ചെ​യ്യാ​നോ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സ്ഥാ​പ​നം പൂ​ട്ടു​ക​യാ​യി​രു​ന്നെ​ന്ന് സ​ജി സാം ​പ​റ​യു​ന്നു.
സ​മീ​പ​കാ​ല​ത്ത് ര​ണ്ട് ഇ​ട​പാ​ടു​ക​ളി​ലാ​യി 52.5 സെ​ന്‍റ് സ്ഥ​ലം വി​റ്റു. പ​ന്പ് ന​ട​ത്തി​പ്പ് മ​റ്റൊ​രാ​ൾ​ക്ക് കൈ​മാ​റി.
ബി​എം​ഡ​ബ്ല്യു കാ​റ​ട​ക്കം ഉ​ണ്ടാ​യി​രു​ന്ന നാ​ല് വാ​ഹ​ന​ങ്ങ​ൾ വ​ൻ തു​ക നി​ക്ഷേ​പി​ച്ച​വ​ർ​ക്ക് പ​ണ​ത്തി​നു പ​ക​രം ന​ൽ​കി. അ​തേ​സ​മ​യം ത​റ​യി​ൽ ഫി​നാ​ൻ​സി​ലെ നി​ക്ഷേ​പ​ത്തു​ക​ക​ളി​ൽ കാ​ര്യ​മാ​യി ഇ​നി ഒ​ന്നും അ​വ​ശേ​ഷി​ക്കു​ന്നി്ല്ലെ​ന്നാ​ണ് പോ​ലീ​സ് പ്രാ​ഥ​മി​ക നി​ഗ​മ​നം. റി​മാ​ൻ​ഡി​ലാ​യ സ​ജി സാ​മി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.