നാ​റാ​ണം​മൂ​ഴി​യി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​യി
Thursday, June 17, 2021 10:23 PM IST
അ​ത്തി​ക്ക​യം: നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്തി​ലെ കു​ട​മു​രു​ട്ടി, ച​ണ്ണ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​യി. കു​ട​മു​രു​ട്ടി, പെ​രു​ന്തേന​രു​വി റോ​ഡി​ൽ പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ പോ​ലും യാ​ത്ര ചെ​യ്യാ​ൻ ആ​ളു​ക​ൾ​ക്ക് ഭ​യ​മാ​ണ്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ഇ​ല്ലാ​ത്ത​പ്പോ​ൾ വ​ൻ കൃ​ഷി​നാ​ശ​മാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ മു​ണ്ട​ക്ക​ൽ ര​വി എ​ന്ന​യാ​ളു​ടെ പു​ര​യി​ട​ത്തി​ലെ കൃ​ഷി​യും തെ​ങ്ങും ആ​ന പൂ​ർ​ണ​മാ​യി ന​ശി​പ്പി​ച്ചു. ഒ​രാ​ഴ്ച മു​മ്പ് കു​ട​മു​രു​ട്ടി കു​റു​ന്തോ​ട്ടി​ക്ക​ൽ കെ.​കെ. ഉ​മ്മ​ന്‍റെ പ​റ​മ്പി​ലെ ക​യ്യാ​ല ത​ക​ർ​ത്ത് വാ​ഴ, തെ​ങ്ങ്, ക​പ്പ എ​ന്നി​വ​യും ന​ശി​പ്പി​ച്ചി​രു​ന്നു. വീ​ടു​ക​ൾ​ക്ക് സമീപത്തു വ​രെ കാ​ട്ടാ​ന​ക​ൾ എ​ത്താ​ൻ തു​ട​ങ്ങി​യ​തോ​ടെ കു​ട​മു​രു​ട്ടി മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ആ​ശ​ങ്ക​യി​ലാ​ണ്. കാ​ട്ടാ​ന​ക​ൾ ക​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ സൗ​രോ​ർ​ജ വേ​ലി സ്ഥാ​പി​ക്കാ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യി​ട്ടെ​ങ്കി​ലും ഇ​തു​വ​രെ​യും ന​ട​പ​ടി ഒ​ന്നു​മാ​യി​ട്ടി​ല്ല. സൗ​രോ​ർ​ജ വേ​ലി സ്ഥാ​പി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന ശ​ല്യം കു​റ​വാ​ണ്.