കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി
Thursday, June 17, 2021 10:23 PM IST
റാ​ന്നി: മ​ഴ ശ​ക്ത​മാ​യ​തോ​ടെ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ് നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്തി​ലെ കു​രു​മ്പ​ൻ​മൂ​ഴി, പെ​രു​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ അ​രയാ​ഞ്ഞി​ലി​മ​ൺ നി​വാ​സി​ക​ൾ. രാ​ത്രി ശ​ബ​രി​മ​ല വ​ന​മേ​ഖ​ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ പെ​യ്ത​തോ​ടെ പ​മ്പ​യാ​റ്റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യും പു​ല​ർ​ച്ചെ​യോ​ടെ കു​രു​മ്പ​ൻ​മൂ​ഴി കോ​സ്‌​വേ മു​ങ്ങി.

കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലു​ള്ള ജ​ന​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ട സ്ഥി​തി​യി​ലാ​ണ്. 2018ലെ മ​ഹാ പ്ര​ള​യ​ത്തി​ൽ അ​ടി​ഞ്ഞു കൂ​ടി​യ ചെ​ളി കാ​ര​ണം ഈ ​മേ​ഖ​ല​യി​ൽ വേ​ഗ​ത്തി​ൽ വെ​ള്ളം ഉ​യ​രു​ന്നു​ണ്ട്.

പെ​രു​ന്തേ​ന​രു​വി ഡാ​മി​ൽ ജ​ല​ത്തെ ഉ​ൾ​ക്കൊ​ള്ളാ​നു​ള്ള ശേ​ഷി​യും ചെ​ളി​കാ​ര​ണം കു​റ​ഞ്ഞി​രി​ക്കു​ന്നു.

അ​റ​യാ​ഞ്ഞി​ലി​മ​ണ്ണി​ലാ​വ​ട്ടെ പ്ര​ള​യ​ത്തി​ൽ അ​ടി​ഞ്ഞു കൂ​ടി​യ മ​ണ​ൽ പു​ഴ​യി​ലെ ക​യ​ങ്ങ​ളെ​ല്ലാം നി​ക​ന്നു​പോ​യി. തു​ട​ർ​ച്ച​യാ​യി ര​ണ്ടു ദി​വ​സം മ​ഴ പെ​യ്താ​ൽ കോ​സ്‌​വേ വെ​ള്ളം മൂ​ടു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ഇ​തോ​ടെ ഈ ​പ്ര​ദേ​ശ​വും ഒ​റ്റ​പ്പെ​ടും.

കോ​സ് വേ​യു​ടെ കൈ​വ​രി​ക​ൾ ത​ക​ർ​ന്നി​രി​ക്കു​ന്ന​തി​നാ​ൽ ഇ​തു​വ​ഴി​യു​ള്ള യാ​ത്ര​യും അ​പ​ക​ട സാ​ധ്യ​ത​യു​ള്ള​താ​ണ്.

മു​ന്പ് ഉ​ണ്ടാ​യി​രു​ന്ന തൂ​ക്കു​പാ​ലം പ്ര​ള​യ​ത്തി​ൽ ഒ​ഴു​കി​പ്പോ​യ​തു​മൂ​ലം കാ​ൽ​ന​ട​യാ​യി പോ​ലും യാ​ത്ര ചെ​യ്യാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് വെ​ള്ളം പൊ​ങ്ങു​മ്പോ​ൾ അ​റ​യാ​ഞ്ഞി​ലി​മ​ൺ നി​വാ​സി​ക​ൾ.

400 - ൽ ​പ​രം കു​ടും​ബ​ങ്ങ​ളി​ലാ​യി 2000 ത്തോ​ളം ആ​ളു​ക​ൾ ഇ​വി​ടെ അ​ധി​വ​സി​ക്കു​ന്നു​ണ്ട് .മൂ​ന്നു വ​ശം വ​ന​ത്താ​ലും ഒ​രു വ​ശം പ​മ്പാ​ന​ദി​യാ​ലും ചു​റ്റ​പ്പെ​ട്ട അ​റ​യാ​ഞ്ഞി​ലി​മ​ൺ നി​വാ​സി​ക​ൾ​ക്ക് പ്ര​ള​യ​കാ​ല​ത്ത് മ​റു​ക​ര​യെ​ത്താ​ൻ തൂ​ക്കു​പാ​ലം പു​ന​ർ​നി​ർ​മി​ക്കു​ക എ​ന്ന​താ​ണ് താ​ത്കാ​ലി​ക പ​രി​ഹാ​രം.

സ്ഥി​രം പാ​ലം എ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്.