മ​ര​ച്ചീ​നി ക​ർ​ഷ​ക​ന് കൈ​ത്താ​ങ്ങാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ്
Thursday, June 17, 2021 10:23 PM IST
`പ്ര​മാ​ടം: വി​ല​ത്ത​ക​ർ​ച്ച​യും ലോ​ക്ക് ഡൗ​ണും മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ ക​ർ​ഷ​ക​രി​ൽ നി​ന്നും മ​ര​ച്ചീ​നി വാ​ങ്ങി ലോ​ക്ക്ഡൗ​ൺ മൂ​ലം നി​ത്യ​വൃ​ത്തി​ക്ക് ബു​ദ്ധി​മു​ട്ടി​ലാ​യ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കി യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ. പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ലെ ക​ർ​ഷ​ക​രി​ൽ നി​ന്നാ​ണ് ആ​ദ്യ​ഘ​ട്ട​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​പ്പ വാ​ങ്ങി​യ​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​മാ​ടം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജെ​ൽ​വി​ൻ ജെ​യിം​സ്, എം. ​രാ​ജേ​ഷ്, ന​വീ​ൻ വി.​കോ​ശി, പു​രു​ഷോ​ത്ത​മ​ൻ, ജി​ബി​ൻ, എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു വ​രു​ന്ന​ത്. ‌
പ്ര​മാ​ടം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ലേ നി​ത്യ​വൃ​ത്തി​ക്ക് ബു​ദ്ധി​മു​ട്ടി​ലാ​യ കു​ടും​ബ​ങ്ങ​ളി​ൽ അ​വ​ശ്യ​സാ​ധ​ന കി​റ്റു​ക​ളും പ​ച്ച​ക്ക​റി കി​റ്റു​ക​ളും ന​ൽ​കു​ന്ന​തി​നൊ​പ്പ​മാ​ണ്മ​ര​ച്ചീ​നി​യും എ​ത്തി​ച്ചു ന​ൽ​കി​യ​ത്. ‌