കു​ട്ടി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം: ചാ​ണ്ടി ഉ​മ്മ​ൻ
Thursday, June 17, 2021 10:23 PM IST
പ​ത്ത​നം​തി​ട്ട: ഓ​ൺ ലൈ​ൻ പ​ഠ​ന​ത്തി​ന് സൗ​ക​ര്യ​മി​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്ക് സ്മാ​ർ​ട്ട് ഫോ​ൺ ഉ​ൾ​പ്പെ​ട​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ന​ൽ​കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ചാ​ണ്ടി ഉ​മ്മ​ൻ. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​സു​രേ​ഷ് കു​മാ​ർ ക​ഴി​ഞ്ഞ 23- വ​ർ​ഷ​മാ​യി ന​ട​ത്തി വ​രു​ന്ന അ​റി​വി​നൊ​രു കൈ​ത്താ​ങ്ങ് പ​ദ്ധ​തി​യു​ടെ ഈ ​വ​ർ​ഷ​ത്തെ ഉ​ദ്ഘാ​ട​ന​വും സാ​മ്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ടു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണ​വും നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ.​സു​രേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ അ​നി​ൽ തോ​മ​സ്, കെ. ​ജാ​സിം​കു​ട്ടി, എ​ൻ.​സി. മ​നോ​ജ്, സു​നി​ൽ എ​സ്. ലാ​ൽ, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​ജി. ക​ണ്ണ​ൻ, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ക​ലാം ആ​സാ​ദ്, അം​ബി​ക വേ​ണു, സി.​കെ.​അ​ർ​ജു​ന​ൻ, നാ​സ്സ​ർ തൊ​ണ്ട​മ​ണ്ണി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.