സ​ർ​ക്കാ​രി​ന്‍റെ തു​ട​ക്കം അ​ഴി​മ​തി​യി​ൽ മു​ങ്ങി​ക്കു​ളി​ച്ച്: പി.​എം.​എ. സ​ലാം
Thursday, June 17, 2021 10:19 PM IST
പ​ത്ത​നം​തി​ട്ട: ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ തു​ട​ക്കം ത​ന്നെ അ​ഴി​മ​തി​യി​ൽ മു​ങ്ങി​ക്കു​ളി​ച്ചു​കൊ​ണ്ടാ​ണെ​ന്ന് മു​സ്ലിം​ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി. അ​ഴി​മ​തി​ര​ഹി​ത ഭ​ര​ണം വാ​ഗ്ദാ​നം ചെ​യ്ത് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​വ​ർ​ക്ക് വ​നം​കൊ​ള്ള​യെ സം​ബ​ന്ധി​ച്ച ആ​രോ​പ​ണ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളോ​ടു മ​റു​പ​ടി പ​റ​യാ​ൻ പോ​ലു​മാ​കു​ന്നി​ല്ല. മു​ട്ടി​ൽ മ​രം​മു​റി​ക്കേ​സി​ലും സം​സ്ഥാ​ന​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും ന​ട​ന്നി​ട്ടു​ള്ള മ​രം​മു​റി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഴി​മ​തി സ്പ​ഷ്ട​മാ​ണ്.
ഉ​ത്ത​ര​വു​ക​ൾ ദു​ർ​വ്യാ​ഖ്യാ​നം ചെ​യ്തു മ​രം​മു​റി​ക്ക് അ​നു​മ​തി ന​ൽ​കി​യ ഉ​ദ്യോ​ഗ​സ്ഥ​രെ ത​ന്നെ അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല ഏ​ല്പി​ച്ച​തു ത​ന്നെ അ​ഴി​മ​തി മ​റ​ച്ചു​വ​യ്ക്കാ​നാ​ണ്. ഉ​ന്ന​ത രാ​ഷ്ട്രീ​യ​ബ​ന്ധ​ങ്ങ​ള​ട​ക്ക​മു​ള്ള മ​രം​മു​റി വി​വാ​ദ​ങ്ങ​ളി​ൽ യു​ഡി​എ​ഫ് സം​ഘം തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​വ​രി​ക​യാ​ണ്. സം​ഘ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ലു​ട​ൻ യു​ഡി​എ​ഫി​ന്‍റെ തു​ട​ർ​നി​ല​പാ​ടു​ക​ൾ വ്യ​ക്ത​മാ​ക്കും.
വ​ർ​ഷ​ങ്ങ​ളാ​യി പ​ട്ട​യം ല​ഭി​ച്ചി​ട്ടു​ള്ള ക​ർ​ഷ​ക​ർ ന​ട്ടു​വ​ള​ർ​ത്തി​യി​ട്ടു​ള്ള മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തി​ന ്നി​യ​മ​ത​ട​സ​മു​ണ്ടാ​ക​രു​ത്. എ​ന്നാ​ൽ ക​ർ​ഷ​ക​ർ​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന​തി​ന്‍റെ മ​റ​പി​ടി​ച്ച് രാ​ജ​കീ​യ മ​ര​ങ്ങ​ൾ അ​ട​ക്കം മു​റി​ച്ചു​മാ​റ്റു​ന്ന പ്ര​വ​ണ​ത അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. പ​ത്ത​നം​തി​ട്ട​യി​ൽ മ​രം​മു​റി വി​വാ​ദം അ​ന്വേ​ഷി​ക്കു​ന്ന സം​ഘം പൊ​ന്ത​ൻ​പു​ഴ വ​ന​ഭൂ​മി സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്കു പ​തി​ച്ചു കൊ​ടു​ത്ത സം​ഭ​വ​ത്തി​ൽ കൂ​ടി അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് സ​ലാം പ​റ​ഞ്ഞു.
പ്ര​ള​യ​ഫ​ണ്ട് വി​നി​യോ​ഗം സു​താ​ര്യം
മു​സ്‌​ലിം​ലീ​ഗ് ജി​ല്ലാ​ഘ​ട​ക​ത്തി​ൽ പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച ജി​ല്ലാ​ത​ല ച​ർ​ച്ച​ക​ൾ​ക്കാ​യാ​ണ് ഇ​ന്ന​ലെ ജി​ല്ലാ നേ​തൃ​യോ​ഗം വി​ളി​ച്ചി​രു​ന്ന​ത്. ജി​ല്ല​യി​ൽ എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​ണ്. ഒ​ന്നോ ര​ണ്ടോ പേ​ർ ഈ ​പാ​ർ​ട്ടി​യി​ൽ നി​ന്നു കൊ​ഴി​ഞ്ഞു​പോ​കു​ന്ന​ത് ലീ​ഗ് നേ​തൃ​ത്വം കാ​ര്യ​മാ​ക്കു​ന്നി​ല്ല. അ​വ​ർ ഉ​ന്ന​യി​ച്ചി​ട്ടു​ള്ള ആ​രോ​പ​ണ​ങ്ങ​ളും ക​ഴ​ന്പു​ള്ള​ത​ല്ല. ഭ​ര​ണ​ത്തി​ന്‍റെ ആ​നു​കൂ​ല്യം പ​റ്റാ​ൻ വേ​ണ്ടി ചി​ല​ർ പു​റ​ത്തു​പോ​യ​വ​രാ​ണ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. പ്ര​ള​യ​ഫ​ണ്ട് സു​താ​ര്യ​മാ​യാ​ണ് ജി​ല്ല​യി​ൽ ചെ​ല​വ​ഴി​ച്ച​തെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. 11.5 ല​ക്ഷം രൂ​പ​യു​ടെ വി​നി​യോ​ഗം സം​ബ​ന്ധി​ച്ച കൃ​ത്യ​മാ​യ ക​ണ​ക്ക് സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. ഇ​തു സം​സ്ഥാ​ന നേ​തൃ​ത്വം പ​രി​ശോ​ധി​ച്ചി​രു​ന്നു. ല​ക്ഷ​ക​ണ​ക്കി​നു രൂ​പ​യു​ടെ സ​ഹാ​യ​മാ​ണ് പ്ര​ള​യ​കാ​ല​ത്തും ഇ​പ്പോ​ൾ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ലു​മൊ​ക്കെ ലീ​ഗ് ന​ട​ത്തി​വ​രു​ന്ന​തെ​ന്നും പി.​എം.​എ. സ​ലാം പ​റ​ഞ്ഞു.
മു​സ്്ലിം​ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ഹ​മീ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​മ​ദ് മേ​പ്ര​ത്ത്, ലോ​യേ​ഴ്സ് ഫോ​റം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് റ​സാ​ക്ക് ആ​ല​പ്പു​ഴ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.