മ​ദ്യ​വി​ല്പ​ന ശാ​ല​ക​ളി​ല്‍ പോ​ലീ​സ് സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കും
Thursday, June 17, 2021 10:19 PM IST
പ​ത്ത​നം​തി​ട്ട: എ​ല്ലാ മ​ദ്യ​വി​ല്പ​ന ശാ​ല​ക​ളി​ലും കൈ​ക​ഴു​കാ​നു​ള്ള വെ​ള്ളം, സോ​പ്പ്, സാ​നി​റ്റൈ​സ​ര്‍ എ​ന്നി​വ സ​ജ്ജീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. നി​ശാ​ന്തി​നി അ​റി​യി​ച്ചു. സാ​മൂ​ഹി​ക അ​ക​ലം, മാ​സ്‌​ക്, സാ​നി​റ്റൈ​സ​ര്‍ തു​ട​ങ്ങി​യ വ്യ​വ​സ്ഥ​ക​ളി​ല്‍ അ​ലം​ഭാ​വം അ​നു​വ​ദി​ക്കി​ല്ല.
ടി​പി​ആ​ര്‍ ഇ​രു​പ​തി​ല്‍ താ​ഴെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് ഇ​വ​യ്ക്ക് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി. തി​ര​ക്ക് നി​യ​ന്ത്ര​ണാ​തീ​ത​മാ​യാ​ല്‍ പോ​ലീ​സ് ഇ​ട​പെ​ടും. പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കാ​നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ബാ​ര്‍, ബി​യ​ര്‍ പാ​ര്‍​ല​റു​ക​ള്‍ എ​ന്നി​വ​യ്ക്ക് രാ​വി​ലെ 11 മു​ത​ല്‍ രാ​ത്രി ഏ​ഴു വ​രെ​യാ​ണ് പ്ര​വ​ര്‍​ത്ത​നാ​നു​മ​തി. ബീ​വ​റേ​ജ​സ് ഔ​ട്ട്‌​ല​റ്റു​ക​ള്‍ രാ​വി​ലെ ഒ​ന്പ​തു മു​ത​ല്‍ രാ​ത്രി ഏ​ഴു വ​രെ പ്ര​വ​ര്‍​ത്തി​ക്കാം. ഇ​രു​ന്ന് ക​ഴി​ക്കാ​ന്‍ അ​നു​മ​തി​യി​ല്ല, പാ​ഴ്സ​ല്‍ മാ​ത്രം.
ക്ല​ബു​ക​ളി​ലെ ബാ​റു​ക​ള്‍​ക്ക് അ​നു​മ​തി​യി​ല്ല. ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ ക​ള്ളു​ഷാ​പ്പു​ക​ള്‍ ഒ​ഴി​കെ​യു​ള്ള​വ തു​റ​ക്കി​ല്ല. ജീ​വ​ന​ക്കാ​രും, മ​ദ്യം വാ​ങ്ങാ​ന്‍ എ​ത്തു​ന്ന​വ​രും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ക്ക​ണ​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി നി​ർ​ദേ​ശി​ച്ചു.