ജാ​ഗ്ര​ത കൈ​വി​ട​രു​ത്, കോ​വി​ഡ് ന​മു​ക്കൊ​പ്പം
Thursday, June 17, 2021 10:19 PM IST
പ​ത്ത​നം​തി​ട്ട: ഒ​ന്ന​ര മാ​സ​ത്തോ​ളം നീ​ണ്ട അ​ട​ച്ചി​ട​ലി​നു ശേ​ഷം നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു ന​ൽ​കി​യെ​ങ്കി​ലും കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​ക​രു​തെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. നി​ശാ​ന്തി​നി. മൂ​ന്നാം​ഘ​ട്ട വ്യാ​പ​ന​മെ​ന്ന മു​ന്ന​റി​യി​പ്പു​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ബ​ന്ധ​ന​ക​ളി​ല്‍ അ​ശ്ര​ദ്ധ​യു​ണ്ടാ​വാ​തെ ജ​ന​ങ്ങ​ളും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ര്‍​ത്ത​വ്യ നി​ര്‍​വ​ഹ​ണ​ത്തി​ല്‍ വീ​ഴ്ച​യു​ണ്ടാ​വാ​തെ പോ​ലീ​സും ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം.
ഇ​ള​വു​ക​ള്‍ ആ​ഘോ​ഷ​മാ​യി മാ​റ​രു​തെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ തീ​വ്ര​ത​യ​നു​സ​രി​ച്ച് പ്രാ​ദേ​ശി​ക​മാ​യി ചു​രു​ക്കി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നി​ര്‍​ബ​ന്ധ​മാ​യും പാ​ലി​ക്ക​പ്പെ​ട​ണം. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ നാ​ലാ​യി തി​രി​ച്ച് ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഡി ​വി​ഭാ​ഗ​ത്തി​ല്‍ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ ജി​ല്ല​യി​ലി​ല്ല. ടി​പി​ആ​ര്‍ 8 ശ​ത​മാ​നം വ​രെ വ​രു​ന്ന (എ ​വി​ഭാ​ഗം)​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ മാ​ത്ര​മാ​ണ് ടാ​ക്സി ഓ​ട്ടോ സ​ര്‍​വീ​സ് അ​നു​മ​തി​യു​ള്ള​ത്.അ​തി​തീ​വ്ര വ്യാ​പ​ന മേ​ഖ​ല​ക​ളി​ല്‍ ഒ​ഴി​കെ ലോ​ട്ട​റി ക​ച്ച​വ​ടം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ടി​പി​ആ​ര്‍ 30 ന് ​സി വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ലോ​ക്ഡൗ​ണ്‍ തു​ട​രും. പോ​ലീ​സ് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​യി തു​ട​രു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വ്യ​ക്ത​മാ​ക്കി. ടി​പി​ആ​ര്‍ ഇ​രു​പ​തി​ല്‍ കൂ​ടു​ത​ലു​ള്ള മേ​ഖ​ല​ക​ളി​ല്‍ ക​ര്‍​ശ​ന പ​രി​ശോ​ധ​ന​യ്ക്കും നി​രീ​ക്ഷ​ണ​ത്തി​നും നി​ര്‍​ദേ​ശി​ച്ച​താ​യും ജി​ലാ പോ​ലീ​സ് മേ​ധാ​വി വ്യ​ക്ത​മാ​ക്കി.