‌മ​ദ്യ​വി​ത​ര​ണം: പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി​പ്പെ​ടാം ‌
Wednesday, June 16, 2021 10:25 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക് ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ട​ഞ്ഞു​കി​ട​ന്ന ക​ള്ളു​ഷാ​പ്പു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ മ​ദ്യ വി​ല്പ​ന​ശാ​ല​ക​ളും ഇ​ന്നു മു​ത​ൽ തു​റ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ക്സൈ​സ് വ​കു​പ്പ് ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു.
മ​ദ്യ​വി​ത​ര​ണം സം​ബ​ന്ധി​ച്ചും ലൈ​സ​ൻ​സ് സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത പ്ര​വ​ണ​ത​ക​ൾ​ക്കു​മെ​തി​രെ ഉ​ണ്ടാ​കു​ന്ന പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് പ​ത്ത​നം​തി​ട്ട എ​ക്സൈ​സ് എ​ൻ​ഫോ​ഴ്മെ​ന്‍റ് ആ​ൻ​ഡ് ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ റൂം ​ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മി​ഷ​ണ​ർ അ​റി​യി​ച്ചു.
പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള പ​രാ​തി​ക​ൾ, നി​ർ​ദേ​ശ​ങ്ങ​ൾ, ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ എ​ന്നി​വ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ വി​ളി​ച്ച​റി​യി​ ക്കാം.
ടോ​ൾ ഫ്രീ ​ന​ന്പ​ർ: 155355, ക​ണ്‍​ട്രോ​ൾ റൂം ​ന​ന്പ​ർ: 0468 2222873, മൊ​ബൈ​ൽ ന​ന്പ​ർ: 9400069473, 8547795321. ‌