അ​തി​വേ​ഗ റെ​യി​ൽ​പാ​ത 135 കി​ലോ​മീ​റ്റ​ർ ദൂ​രം ക​ട​ന്നു​പോ​കു​ന്ന​ത് നെ​ൽ​വ​യ​ലി​ലൂ​ടെ
Monday, June 14, 2021 10:08 PM IST
ച​ങ്ങ​നാ​ശേ​രി: തി​​രു​​വ​​ന​​ന്ത​​പു​​രം-​​കാ​​സ​​ർ​​ഗോ​ഡ് അ​​തി​​വേ​​ഗ പാ​​ത​​യു​​ടെ ആ​​കെ നീ​​ളം 529.45കി​​ലോ​​മീ​​റ്റ​​റാ​​യി സ്ഥി​​രീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. ഇ​​തി​​ൽ 135കി​​ലോ​​മീ​​റ്റ​​ർ പാ​​ത വ​​യ​​ലി​​ലൂ​​ടെ​​യാ​​ണ് ക​​ട​​ന്നു​​പോ​​കു​​ന്ന​​ത്. 292.73കി​​ലോ​​മീ​​റ്റ​​ർ ദൂ​​രം മ​​ണ്ണി​​ട്ടു​​യ​​ർ​​ത്തി​​യാ​​ണ് നി​​ർ​​മി​​ക്കു​​ന്ന​​ത്. 101.74കി​​ലോ​​മീ​​റ്റ​​ർ മ​​ല ഇ​​ടി​​ച്ചു താ​​ഴ്ത്തും. ഇ​​വി​​ടു​​ത്തെ മ​​ണ്ണി​​ട്ട് വ​​യ​​ൽ നി​​ക​​ത്താ​​നാ​​ണ് ആ​​ലോ​​ച​​ന. 29.74കി​​ലോ​​മീ​​റ്റ​​ർ ക​​ട്ട് ആ​​ൻ​ഡ് ക​​വ​​റും 11.053 കി​​ലോ​​മീ​​റ്റ​​ർ തു​​ര​​ങ്ക​​ത്തി​​ലൂ​​ടെ​​യും പാ​​ത ക​​ട​​ന്നു​​പോ​​കും.
നാ​​ലു മ​​ണി​​ക്കൂ​​ർ കൊ​​ണ്ട് തി​​രു​​വ​​ന​​ന്ത​​പു​​രം-​​കാ​​സ​​ർ​​കോ​​ട് യാ​​ത്ര സു​​ഗ​​മ​​മാ​​യി ന​​ട​​ത്താ​​മെ​​ന്നാ​​ണ് പ​​ദ്ധ​​തി​​യു​​ടെ ഡി​​പി​​ആ​​റി​​ലെ വി​​ശ​​ദീ​​ക​​ര​​ണം. മ​​ണി​​ക്കൂ​​റി​​ൽ 200 കി​​ലോ​​മീ​​റ്റ​​ർ വേ​​ഗ​​ത്തി​​ലാ​​വും സ​​ഞ്ചാ​​രം.
തി​​രു​ വ​​ന​​ന്ത​​പു​​രം മു​​ത​​ൽ കാ​​സ​​ർ​​ഗോ​​ഡ് വ​​രെ എ​​ത്തു​​ന്ന ഈ ​​സി​​ൽ​​വ​​ർ ലൈ​​ൻ ​ട്രാ​​ക്കി​​ൽ 11 സ്റ്റേ​​ഷ​​നു​​ക​​ൾ ഉ​​ണ്ടാ​​കും. നെ​​ടു​​ന്പാ​​ശേ​​രി വി​​മാ​​ന​​ത്താ​​വ​​ള​​ത്തോ​​ടു​ചേ​​ർ​​ന്നു സ്റ്റേ​​ഷ​​ൻ നി​​ർ​​മി​​ക്കും. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു​നി​​ന്നും എ​​റ​​ണാ​​കു​​ള​​ത്ത് എ​​ത്താ​​ൻ ഒ​​ന്ന​​ര​​മ​​ണി​​ക്കൂ​​ർ മ​​തി​​യെ​​ന്ന​​താ​​ണ് പ​​ദ്ധ​​തി അ​​ധി​​കൃ​​ത​​ർ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്ന​​ത്. ഒ​​രു ട്രെ​​യി​​നി​​ൽ 675 പേ​​ർ​​ക്ക് ഇ​​രി​​ക്കാ​​വു​​ന്ന വി​​ധ​​ത്തി​​ൽ ത​​യാ​​റാ​​ക്കു​​ന്ന ഇ​​ല​​ക്‌​ട്രി​ക് മ​​ൾ​​ട്ടി​​പ്പി​​ൾ യൂ​​ണി​​റ്റി​​ൽ ഒ​​ൻ​​പ​​ത് കോ​​ച്ചു​​ക​​ൾ ഉ​​ണ്ടാ​​വും. ട്രെ​​യി​​നു​​ക​​ൾ സ​​ഞ്ച​​രി​​ക്കു​​ന്ന പാ​​ത​​യെ​​ക്കു​​റി​​ച്ചു​​ള്ള വി​​വ​​ര​​ങ്ങ​​ൾ കെ-​​റെ​​യി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.