വ്യാ​പാ​ര മേ​ഖ​ല​യ്ക്കു സാ​ന്പ​ത്തി​ക പാ​ക്കേ​ജ് വേ​ണം ‌
Monday, June 14, 2021 10:08 PM IST
നി​ല​നി​ല്പി​നു വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തി​ലാ​യ വ്യാ​പ​ര മേ​ഖ​ല​യ്ക്ക് അ​ടി​യ​ന്ത​ര​മാ​യി സാ​ന്പ​ത്തി​ക പാ​ക്കേ​ജു​ക​ൾ പ്ര​ഖ്യാ​പി​ക്ക​ണം. ഒ​രു വി​ധ​ത്തി​ലും മു​ന്നോ​ട്ടു പോ​കാ​നാ​കാ​ത്ത സ്ഥി​തി​യി​ലാ​ണ് വ്യാ​പാ​രി​ക​ൾ. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി അ​ടി​യ​ന്ത​ര​മാ​യി ന​ൽ​കു​ക​യാ​ണ് വേ​ണ്ട​ത്. ഇ​ള​വു​ക​ളോ​ടെ ഇ​വ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണം. ഒ​രു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി പ്ര​തി​സ​ന്ധി​യി​ലാ​യ വ്യാ​പാ​രി​ക​ൾ​ക്ക് യാ​തൊ​രു ആ​നു​കൂ​ല്യ​വും സ​ർ​ക്കാ​ർ ന​ൽ​കി​യി​ട്ടി​ല്ല. ‌
വൈ​ദ്യു​ത​ച്ചാ​ർ​ജു​ക​ളോ ലൈ​സ​ൻ​സ് ഫീ​സു​ക​ളോ ഇ​ള​വി​ല്ല. ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ​ക്ക് ഭ​ക്ഷ്യ​ക്കി​റ്റു​ക​ളോ സാ​ന്പ​ത്തി​ക ആ​നു​കൂ​ല്യ​ങ്ങ​ളോ ന​ൽ​കി സ​ഹാ​യി​ക്ക​ണം. കു​റ​ഞ്ഞ പ​ലി​ശ​യ്ക്കു വാ​യ്പ​യെ​ന്ന​ത് പ്ര​ഖ്യാ​പ​നം മാ​ത്ര​മാ​യി. വി​വി​ധ​ത​രം സെ​സു​ക​ൾ ഇ​പ്പോ​ഴും പി​രി​ക്കു​ന്നു​ണ്ട്. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ട്ട് ഓ​ണ്‍​ലൈ​ൻ വ്യാ​പാ​ര​ത്തി​ന് കു​ട​പി​ടി​ക്കു​ന്ന സ​മീ​പ​ന​മാ​യി​രു​ന്നു. സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ട്ട​തു​മൂ​ല​മു​ണ്ടാ​യ ന​ഷ്ടം ല​ക്ഷ​ക​ണ​ക്കി​നു രൂ​പ​യു​ടേ​താ​ണ്. ‌

‌- പ്ര​സാ​ദ് ജോ​ണ്‍ മാ​ന്പ്ര, ‌
(കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി (ഹ​സ​ൻ​കോ​യ)
ജി​ല്ലാ പ്ര​സി​ഡ​ന്‍റ്.)

വ്യാപാര പ്ര​തി​സ​ന്ധി അ​തി​ക​ഠി​നം ‌
വ്യാ​പാ​ര മേ​ഖ​ല മു​ഴു​വ​നാ​യി അ​തി​ക​ഠി​ന​മാ​യ പ്ര​തി​സ​ന്ധി​യെ​യാ​ണ് നേ​രി​ടു​ന്ന​ത്. സ​ർ​ക്കാ​ർ പ​റ​യു​ന്ന എ​ല്ലാ നി​ബ​ന്ധ​ന​ക​ളും പാ​ലി​ച്ച് ഇ​ത്ര​യും​കാ​ലം മു​ന്നോ​ട്ടു​പോ​യ വ്യാ​പാ​രി​ക​ൾ​ക്കും ഹോ​ട്ട​ൽ റ​സ്റ്റോ​റ​ന്‍റ് ഉ​ട​മ​ക​ൾ​ക്കും അ​ടി​യ​ന്ത​ര സ​ഹാ​യം സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്ക​ണം. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഹോ​ട്ട​ലു​ക​ളും തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണം.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് പ്ര​വ​ർ​ത്ത​നം അ​നു​വ​ദി​ച്ചേ മ​തി​യാ​കൂ. ന​ഷ്ടം ഏ​റെ സ​ഹി​ച്ചാ​ണ് ഹോ​ട്ട​ൽ വ്യ​വ​സാ​യം മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. ഹോം ​ഡെ​ലി​വ​റി സം​വി​ധാ​നം കൊ​ണ്ട് പ്ര​യോ​ജ​നം ഉ​ണ്ടാ​യി​ട്ടി​ല്ല. പ്ര​വ​ർ​ത്ത​ച്ചെ​ല​വു പോ​ലും തി​രി​കെ ല​ഭി​ക്കു​ന്നി​ല്ല. ജീ​വ​ന​ക്കാ​രു​ടെ വേ​ത​നം, മ​റ്റ് ചെ​ല​വു​ക​ൾ ഇ​വ​യെ​ല്ലാം സ്വ​ന്തം കൈ​യി​ൽ നി​ന്നെ​ടു​ത്താ​ണ് മു​ന്നോ​ട്ടു​പോ​യ​ത്. നി​കു​തി​ക​ളി​ലോ വൈ​ദ്യു​തി, വെ​ള്ളം നി​ര​ക്കു​ക​ളി​ലോ കു​റ​വു​ണ്ടാ​യി​ല്ല. ‌

‌- ശ​ശി ഐ​സ​ക് ‌
(കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ
ജി​ല്ലാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്, ‌

വ്യാ​പാ​രി​ക​ളു​ടെ ദു​രി​തം ഇ​നി​യെ​ങ്കി​ലും കാ​ണ​ണം ‌
ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച് ക​ട​ക​ള​ട​പ്പി​ക്കു​ന്ന അ​ധി​കാ​രി​ക​ൾ ആ​യി​ര​ക്ക​ണ​ക്കി​ന് വ്യാ​പാ​രി​ക​ളു​ടെ ദു​രി​ത​ങ്ങ​ളു ന​ഷ്ട​ങ്ങ​ളും ഇ​നി​യെ​ങ്കി​ലും ക​ണ്ണു തു​റ​ന്ന് കാ​ണ​ണം. ഒ​രു ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര​ന് അ​വ​ന്‍റെ ക​ട ദി​വ​സ​ങ്ങ​ളാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ന്പോ​ൾ എ​ന്തു സം​ഭ​വി​ക്കു​ന്നു​വെ​ന്ന് ആ​രും അ​ന്വേ​ഷി​ക്കാ​റി​ല്ല. വ്യാ​പാ​രി​ക​ൾ കോ​വി​ഡ് വ്യാ​പി​പ്പി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്കു​ന്ന രീ​തി​യി​ൽ അ​വ​രു​ടെ തീ​രു​മാ​ന​ങ്ങ​ൾ വി​ജ​യി​പ്പി​ക്കു​ന്ന​തി​ൽ വ്യാ​പാ​രി​ക​ൾ ക​ട​ക​ൾ പൂ​ട്ടി വീ​ട്ടി​ലി​രി​ക്ക​ണം. ഇ​താ​ണ് ന​ട​പ്പു രീ​തി. ഇ​ത് മാ​റ​ണം.
വ്യാ​പാ​രി​ക​ൾ ഇ​നി വ്യാ​പാ​രി​ക​ൾ​ക്കു വേ​ണ്ടി ശ​ബ്ദി​ക്ക​ണം. അ​ന്ന​ന്ന​ത്തെ അ​ന്ന​ത്തി​നു വേ​ണ്ടി ഒ​രു വ്യാ​പാ​രി ക​ട തു​റ​ക്കു​ന്ന​ത്. സ്വ​ന്തം വ​രു​മാ​ന​ത്തി​ലും ശ​ന്പ​ള​ത്തി​ലും ഒ​രു കു​റ​വു വ​രു​ത്താ​തെ ചി​ല അ​ധി​കാ​രി​ക​ൾ വ്യാ​പാ​രി​ക​ളെ പൂ​ട്ടി​ക്കാ​ൻ രം​ഗ​ത്തു​ണ്ട്. ഇ​വ​രാ​രും ത​ന്നെ വ്യാ​പാ​രി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ കാ​ണാ​ൻ ത​യാ​റാ​കു​ന്നി​ല്ല. ‌

‌എം.​സ​ലിം‌
(മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്, തി​രു​വ​ല്ല. )