നി​ര​ത്തു​ക​ൾ നി​റ​യെ ആ​ളും വാ​ഹ​ന​ങ്ങ​ളും; ഇ​ള​വു പ്ര​തീ​ക്ഷി​ച്ച് വ്യാ​പാ​രി​ക​ൾ ‌
Monday, June 14, 2021 10:08 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്ഡൗ​ണ്‍ ഇ​ള​വു​ക​ൾ വ​രു​ന്ന​തി​നു മു​ന്പേ നി​ര​ത്തു​ക​ൾ നി​റ​ഞ്ഞു. ര​ണ്ടു​ദി​വ​സ​ത്തെ സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണി​നു​ശേ​ഷം ഇ​ന്ന​ലെ ന​ഗ​രം തു​റ​ന്ന​പ്പോ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ​യും ആ​ളു​ക​ളു​ടെ​യും തി​ര​ക്കി​ൽ വീ​ർ​പ്പു​മു​ട്ടി.
വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ഏ​റി​യ പ​ങ്കും സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നെ​ങ്കി​ലും തി​ര​ക്കു​ക​ൾ​ക്ക് കു​റ​വു​ണ്ടാ​യി​ല്ല. കെഎ​സ്ആ​ർ​ടി​സി കൂ​ടു​ത​ൽ ബ​സു​ക​ൾ ഓ​ടി​ച്ചെ​ങ്കി​ലും അ​വ​യി​ൽ യാ​ത്ര​ക്കാ​ർ കു​റ​വാ​യി​രു​ന്നു. എ​ന്നാ​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്ക് കൂ​ടു​ത​ലാ​യി ഉ​ണ്ടാ​യി.‌
പൊ​തു നി​ര​ത്തു​ക​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന​യും കു​റ​വാ​യി​രു​ന്നു. വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​ർ ഓ​രോ കാ​ര​ണ​ങ്ങ​ൾ നി​ര​ത്തി പോ​കു​ന്ന പ​തി​വു​ണ്ടാ​യ​തോ​ടെ ലോ​ക്ഡൗ​ണ്‍ ലം​ഘ​ന​ങ്ങ​ൾ​ക്ക് കേ​സെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി പോ​ലീ​സും. പി​ന്നീ​ട് ആ​ൾ​ക്കൂ​ട്ട​ങ്ങ​ളു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ബാ​ങ്കു​ക​ളി​ലും ക​യ​റി കേ​സെ​ടു​ത്ത് ടാ​ർ​ജ​റ്റ് തി​ക​യ്ക്കു​ക​യാ​യി​രു​ന്നു പോ​ലീ​സ് സം​ഘം.‌
അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന വ്യ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, ബേ​ക്ക​റി​ക​ൾ, നി​ർ​മാ​ണ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ല്പ​ന​ശാ​ല​ക​ൾ തു​ട​ങ്ങി​യ​വ​യ്ക്കാ​ണ് ഇ​ന്ന​ലെ​യും പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി​യി​രു​ന്ന​ത്. ഹോ​ട്ട​ലു​ക​ളി​ൽ പാ​ഴ്സ​ലു​ക​ളും അ​നു​വ​ദി​ച്ചു. മ​റ്റു വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ലും ഗ്രാ​മീ​ണ മേ​ഖ​ല​യി​ലും ഇ​വ​യി​ൽ പ​ല​തും തു​റ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ര​ണ്ടു​ദി​വ​സ​ത്തി​ന​കം കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ പ്ര​തീ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ് വ്യാ​പാ​രി​ക​ൾ. ‌
‌അ​ട​ച്ചു​പൂ​ട്ടി​യ വ്യാ​പാ​ര​ശാ​ല​ക​ൾ, സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടേ​റു​ന്നു ‌
വ്യാ​പാ​ര​ശാ​ല​ക​ൾ ഒ​രു​മാ​സ​മാ​യി അ​ട​ച്ചു​പൂ​ട്ടി​യ​തോ​ടെ സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ളേ​റി. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന വ്യാ​പാ​ര​ശാ​ല​ൾ ഒ​ഴി​കെ​യു​ള്ള​വ​യ്ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി നി​ഷേ​ധി​ച്ച​തോ​ടെ അ​ട​ച്ചു​പൂ​ട്ട​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും ഒ​രേ​പോ​ലെ പ്ര​തി​സ​ന്ധി​യി​ലാ​യി. ഒ​രു​മാ​സ​ത്തി​ലേ​റെ​യാ​യി തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട സ്ഥി​തി​യി​ലാ​യ ഇ​വ​രു​ടെ വ​രു​മാ​ന​മാ​ർ​ഗ​മെ​ല്ലാം ഇ​ടി​ഞ്ഞു.‌
സ്റ്റേ​ഷ​ന​റി വി​ല്പ​ന​ശാ​ല​ക​ൾ, പു​സ്ത​ക​ശാ​ല​ക​ൾ, സ്റ്റു​ഡി​യോ​ക​ൾ, പ്രി​ന്‍റിം​ഗ് പ്ര​സു​ക​ൾ, ഡി​ടി​പി സെ​ന്‍റ​റു​ക​ൾ, മൊ​ബൈ​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, വ​സ​ത്ര​ശാ​ല​ക​ൾ, ജ്വ​ല്ല​റി​ക​ൾ, ചെ​രു​പ്പു വി​ല്പ​ന​ശാ​ല​ക​ൾ, ഹോം ​അ​പ്ല​യ​ൻ​സ് വി​ല്പ​ന​ശാ​ല​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം പൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​വ​യി​ൽ ചി​ല​തി​ന് ആ​ഴ്ച​യി​ൽ ചി​ല ദി​വ​സ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി​യെ​ങ്കി​ലും പ്ര​യോ​ജ​ന​മു​ണ്ടാ​യി​ല്ല.
വ്യാ​പാ​ര മേ​ഖ​ല​യി​ലു​ണ്ടാ​യി​രി​ക്കു​ന്ന പ്ര​തി​സ​ന്ധി അ​തി​രൂ​ക്ഷ​മാ​ണെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. വാ​ട​ക, ബാ​ങ്ക് വാ​യ്പ, തൊ​ഴി​ലാ​ളി വേ​ത​നം, വൈ​ദ്യു​ത​ചാ​ർ​ജ്, വെ​ള്ള​ക്ക​രം, ലൈ​സ​ൻ​സ് ഫീ​സ് എ​ന്നി​വ​യെ​ല്ലാം വ്യാ​പാ​രി​ക​ൾ​ക്ക് ബാ​ധ്യ​ത​യാ​യി മാ​റി. ‌
‌സ​മ​ര​ങ്ങ​ളി​ലും പൊ​തു​യോ​ഗ​ങ്ങ​ളി​ലും ആ​ൾ​പ്പെ​രു​പ്പം ‌
ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ വെ​ല്ലു​വി​ളി​ച്ച് സ​മ​ര​ങ്ങ​ളി​ലും പൊ​തു​പ​രി​പാ​ടി​ക​ളി​ലും കൂ​ടു​ത​ൽ ആ​ളു​ക​ളെ​ത്തി​ത്തു​ട​ങ്ങി. രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളു​ടെ സ​മ​ര​പ​രി​പാ​ടി​ക​ൾ, പൊ​തു​പ​രി​പാ​ടി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളെ കൂ​ട്ടി​ത്തു​ട​ങ്ങി​യ​ത് വി​മ​ർ​ശ​ന വി​ധേ​യ​മാ​യി​ട്ടു​ണ്ട്. ‌ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യ്ക്കെ​തി​രെ ന​ട​ന്ന സ​മ​ര​ങ്ങ​ൾ ഏ​റെ​യും മാ​തൃ​കാ​പ​ര​മാ​യി രീ​തി​യി​ൽ സം​ഘ​ടി​പ്പി​ച്ചെ​ങ്കി​ൽ ഇ​ന്ന​ലെ പ​ല​യി​ട​ങ്ങ​ളി​ലും ആ​ളു​ക​ളു​ടെ എ​ണ്ണം കൂ​ടി​വ​രു​ന്നു​ണ്ടാ​യി​രു​ന്നു. നി​ര​ത്തു​ക​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളും പ​രി​ശോ​ധ​ന​ക​ളും കു​റ​ഞ്ഞ​താ​ണ് പൊ​തു​പ​രി​പാ​ടി​ക​ളി​ലേ​ക്കും നി​യ​ന്ത്ര​ണം മ​റി​ക​ട​ന്ന് ആ​ളെ​ക്കൂ​ട്ടാ​ൻ സം​ഘാ​ട​ക​ർ ത​യാ​റാ​കു​ന്ന​തി​നു പി​ന്നി​ലെ​ന്നു പ​റ​യു​ന്നു. ‌
‌സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം ‌
തി​രു​വ​ല്ല: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന ആ​ഹ്വാ​ന​പ്ര​കാ​രം ന​ട​ത്തി​യ ലോ​ക്ഡൗ​ണ്‍ പ്ര​തി​ഷേ​ധ​നി​ല്പു സ​മ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എം. ​സ​ലിം നി​ർ​വ​ഹി​ച്ചു.‌
ലോ​ക്ഡൗ​ണ്‍ കാ​ല​ത്തെ കെ​ട്ടി​ട വാ​ട​ക, ലൈ​സ​ൻ​സ് ഫീ​സ്, വൈ​ദ്യു​ത​ബി​ല്ല് എ​ന്നി​വ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ബാ​ങ്കു​ക​ളു​ടെ വാ​യ്പ​യ്ക്ക് പ​ലി​ശ​ര​ഹി​ത മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും വ്യാ​പാ​രി സം​ഘ​ട​നാ​പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. വ്യാ​പാ​രി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ് വാ​ക്സി​ൻ മു​ൻ​ഗ​ണ​നാ​ക്ര​മ​ത്തി​ൽ ന​ൽ​കു​ന്ന​തി​നു​ള്ള സ​ത്വ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. കോ​വി​ഡ് ബാ​ധി​ത​രാ​യ വ്യാ​പാ​രി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും സാ​ന്പ​ത്തി​ക​സ​ഹാ​യം ന​ൽ​കു​ക, വ്യാ​പാ​ര​മേ​ഖ​ല​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്കു​ക, 16നു​ശേ​ഷം എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും വ്യാ​പാ​രി​ക​ൾ ഉ​ന്ന​യി​ച്ചു. ‌
ഭാ​ര​വാ​ഹി​ക​ളാ​യ എം.​കെ. വ​ർ​ക്കി, മാ​ത്യൂ​സ് കെ.​ജേ​ക്ക​ബ്, ഷി​ബു പു​തു​ക്കേ​രി​ൽ, കെ.​കെ. ര​വി, പി.​എ​സ് നി​സാ​മു​ദ്ദീ​ൻ, ര​ഞ്ജി​ത്ത് ഏ​ബ്ര​ഹാം, ജോ​ണ്‍​സ​ണ്‍ തോ​മ​സ്, ഫ്രാ​ൻ​സി​സ്, വി​ജു തോ​മ​സ്, ജ​യിം​സ് ജോ​സ​ഫ്, അ​ബി​ൻ ബേ​ക്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌
‌വ്യാ​പാ​രി​ക​ൾ ധ​ർ​ണ ന​ട​ത്തി ‌
പ​ത്ത​നം​തി​ട്ട: അ​ശാ​സ്ത്രീ​യ​മാ​യ ലോ​ക്ഡൗ​ണ്‍ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൊ​ണ്ട് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട​യി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ധ​ർ​ണ ന​ട​ത്തി. ‌
ക​ള​ക്ട​റേ​റ്റ്, സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ലെ ഗാ​ന്ധി​സ്ക്വ​യ​ർ, മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ധ​ർ​ണ.
ക​ഴി​ഞ്ഞ 40 ദി​വ​സ​മാ​യി കേ​ര​ള​ത്തി​ലെ വ്യാ​പാ​രി​ക​ൾ ലോ​ക്ഡൗ​ണി​ൽ പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും ഇ​തു നീ​ട്ടി​ക്കൊ​ണ്ടു പോ​യാ​ൽ വ്യാ​പാ​രി​ക​ൾ​ക്കു പി​ടി​ച്ചു​നി​ൽ​ക്കാ​നാ​കി​ല്ലെ​ന്നും നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.ധ​ർ​ണ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ​ൻ. എം. ​ഷാ​ജ​ഹാ​ൻ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ശ​ശി ഐ​സ​ക്, ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ടി. ​ടി. അ​ഹ​മ്മ​ദ് എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​ര​വാ​ഹി​ക​ളാ​യ ഗീ​വ​ർ ജോ​സ്, എ​ൻ.​എ. നി​സാം, ജോ​ർ​ജ് വ​ർ​ഗീ​സ്, ടി. ​ടി. യാ​സീ​ൻ, മ​നോ​ജ് വി​നാ​യ​ക അ​ല​ങ്കാ​ർ അ​ഷ്റ​ഫ് കെ.​ജി. ജെ​യിം​സ മു​ഹ​മ്മ​ദ് സാ​ലി. അ​ബ്ദു​ൽ ഖാ​ദ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ‌
മ​ല്ല​പ്പ​ള്ളി​യി​ൽ ‌
മ​ല്ല​പ്പ​ള്ളി: വ്യാ​പാ​രി​ക​ൾ​ക്ക് മാ​ത്ര​മാ​യി പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്കു​ക, കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് മു​ഴു​വ​ൻ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ക തു​ട​ങ്ങി​യ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മ​ല്ല​പ്പ​ള്ളി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ടൗ​ണി​ൽ സം​ഘ​ടി​പ്പി​ച്ച ധ​ർ​ണ മ​ല്ല​പ്പ​ള്ളി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഇ.​ഡി.​തോ​മ​സ് കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ‌യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ഇ​വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
രാ​ജു ക​ള​പ്പു​ര​യ്ക്ക​ൽ എ​സ്. മ​നോ​ജ്, ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, മ​നോ​ജ് തേ​ര​ടി​യി​ൽ, മു​ര​ളി രേ​വ​തി, ഏ​ബ്ര​ഹാം.​പി സു​രേ​ഷ്, സ​ജി മാ​മ്മൂ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌
ചു​ങ്ക​പ്പാ​റ​യി​ൽ ‌
ചു​ങ്ക​പ്പാ​റ: വ്യാ​പാ​രി​ക​ൾ​ക്ക് മാ​ത്ര​മാ​യി പ്ര​ത്യേ​ക പാ​ക്കേ​ജ്, അ​നു​വ​ദി​ക്കു​ക, കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് മു​ഴു​വ​ൻ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ക തു​ട​ങ്ങി​യ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ചു​ങ്ക​പ്പാ​റ ജം​ഗ്ഷ​നി​ൽ ധ​ർ​ണ ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് ഷാ​ജി കെ.​കോ​ട്ട​യ​മ​ണ്ണി​ൽ, സെ​ക്ര​ട്ട​റി ഐ​സാ​ദ് വ​ർ​ഗീ​സ്, എ​ക്സി​ക്യൂ​ട്ടീ​വം​ഗ​ങ്ങ​ളാ​യ കെ.​ആ​ർ.​ക​രു​ണാ​ക​ര​ൻ നാ​യ​ർ, ലാ​ലി​ച്ച​ൻ, ബ​ഷീ​ർ ക​ട​മ്പാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌