കെ​എ​സ്ആ​ര്‍​ടി​സി ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ചു ‌
Monday, June 14, 2021 10:06 PM IST
എ​ട്ട് ഓ​ര്‍​ഡി​ന​റി ബ​സു​ക​ളും തു​ട​ങ്ങി ‌

പ​ത്ത​നം​തി​ട്ട: കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ നി​ന്നും കൂ​ടു​ത​ല്‍ ദീ​ര്‍​ഘ​ദൂ​ര, ഓ​ര്‍​ഡി​ന​റി സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ചു. രാ​വി​ലെ 4.50ന് ​പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ന്ന് ആ​ല​പ്പു​ഴ വ​ഴി​യു​ള്ള അ​മൃ​ത ആ​ശു​പ​ത്രി ഫാ​സ്റ്റ് പാ​സ​ഞ്ച​റും രാ​വി​ലെ 7.10ന് ​മ​ല്ല​പ്പ​ള്ളി, കോ​ട്ട​യം, തൃ​ശൂ​ര്‍ വ​ഴി​യു​ള്ള പാ​ല​ക്കാ​ട് സൂ​പ്പ​ര്‍ ഫാ​സ്റ്റ് ബ​സും പു​ന​രാ​രം​ഭി​ച്ചി​ട്ടു​ണ്ട്.‌
പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ന്നു​ള്ള മ​റ്റ് സ​ര്‍​വീ​സു​ക​ള്‍:- ‌
രാ​വി​ലെ 5.30ന് ​കോ​ട്ട​യം വ​ഴി​യു​ള്ള തൃ​ശൂ​ര്‍ സൂ​പ്പ​ര്‍ ഫാ​സ്റ്റ് ബ​സ്. തൃ​ശൂ​രി​ല്‍ നി​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു 2.30ന് ​കോ​ട്ട​യം വ​ഴി തി​രി​കെ പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് പു​റ​പ്പെ​ടും. ‌
രാ​വി​ലെ 6:45 ന് ​അ​ടൂ​ര്‍ വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ ബ​സ്. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.‌
രാ​വി​ലെ ഏ​ഴി​ന് ആ​ല​പ്പു​ഴ വ​ഴി എ​റ​ണാ​കു​ള​ത്തേ​ക്ക് സൂ​പ്പ​ര്‍ ഫാ​സ്റ്റ് ബ​സ്. വൈ​കു​ന്നേ​രം 4.30ന് ​എ​റ​ണാ​കു​ള​ത്തു നി​ന്നും പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.‌
രാ​വി​ലെ 7.10ന് ​പു​ന​ലൂ​ര്‍ വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ ബ​സ്. വൈ​കു​ന്നേ​രം 4.30ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും തി​രി​കെ പു​റ​പ്പെ​ടും. ‌
രാ​വി​ലെ 7.30ന് ​തി​രു​വ​ല്ല ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ ബ​സ്. ഒ​ന്പ​തി​നു തി​രി​കെ പ​ത്ത​നം​തി​ട്ട​യ്ക്ക് പു​റ​പ്പെ​ടും. 11.30ന് ​വീ​ണ്ടും തി​രു​വ​ല്ല​യി​ലേ​ക്ക് പോ​കും. ഒ​ന്നി​ന് പ​ത്ത​നം​തി​ട്ട​യ്ക്ക് യാ​ത്ര തി​രി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ന്നും തി​രു​വ​ല്ല​യ്ക്ക് പോ​കു​ന്ന ബ​സ്, വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​വ​ല്ല​യി​ല്‍ നി​ന്നും തി​രി​കെ പ​ത്ത​നം​തി​ട്ട​യ്ക്ക് പു​റ​പ്പെ​ടും. ‌
രാ​വി​ലെ 7.45ന് ​അ​ടൂ​ര്‍ വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ ബ​സ് ഉ​ച്ച​ക​ഴി​ഞ്ഞു 3.30ന് ​പ​ത്ത​നം​തി​ട്ട​യ്ക്ക് തി​രി​കെ പു​റ​പ്പെ​ടും. ‌
ഇ​തു​കൂ​ടാ​തെ എ​ട്ട് ഓ​ര്‍​ഡ​റി ബ​സു​ക​ളും പ​ത്ത​നം​തി​ട്ട ഡി​പ്പോ​യി​ല്‍ നി​ന്നും സ​ര്‍​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. രാ​വി​ലെ 7.30 ന് ​ഭ​ര​ണി​ക്കാ​വ് വ​ഴി കൊ​ല്ല​ത്തേ​ക്കു​ള്ള ബ​സ് വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ല്ല​ത്തു നി​ന്നും പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.‌
രാ​വി​ലെ 7.30 നും, 11 ​നും വൈ​കു​ന്നേ​രം 3.30 നു​മാ​ണ് പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ന്നും പു​ന​ലൂ​രി​ലേ​ക്ക് ഓ​ര്‍​ഡി​ന​റി ബ​സ് സ​ര്‍​വീ​സ് ന​ട​ത്തു​ക.‌
രാ​വി​ലെ എ​ട്ടി​നും ഉ​ച്ച​യ്ക്ക് 12നും ​വൈ​കു​ന്നേ​രം നാ​ലി​നു​മാ​ണ് റാ​ന്നി​ക്കു​ള്ള സ​ര്‍​വീ​സ്. റാ​ന്നി​യി​ല്‍ നി​ന്നും രാ​വി​ലെ ഒ​ന്പ​തി​നും, ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നും വൈ​കു​ന്നേ​രം അ​ഞ്ചി​നും റാ​ന്നി​യി​ല്‍ നി​ന്നും തി​രി​കെ​പ്പോ​രും. ‌
രാ​വി​ലെ 8.10 ന് ​തി​രു​വ​ല്ല​യ്ക്ക് പു​റ​പ്പെ​ടു​ന്ന ബ​സ് 9.30 ന് ​തി​രി​കെ പു​റ​പ്പെ​ടു​ക​യും ഉ​ച്ച​ക​ഴി​ഞ്ഞു 2.30 ന് ​വീ​ണ്ടും തി​രു​വ​ല്ല​യ്ക്ക് പു​റ​പ്പെ​ടു​ന്ന ബ​സ് വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​വ​ല്ല​യി​ല്‍ നി​ന്ന് പ​ത്ത​നം​തി​ട്ട​യ്ക്ക് യാ​ത്ര തി​രി​ക്കും.‌
രാ​വി​ലെ 8.20നും ​വൈ​കു​ന്നേ​രം ആ​റി​നു​മാ​ണ് ആ​ങ്ങ​മൂ​ഴി​യി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. ആ​ങ്ങ​മൂ​ഴി​യി​ല്‍ നി​ന്ന് 10.30നും ​രാ​വി​ലെ 6.30നു​മാ​ണ് തി​രി​ച്ച് സ​ര്‍​വീ​സ് ഉ​ണ്ടാ​കു​ക. ‌
രാ​വി​ലെ 8.40നും ​ഉ​ച്ച​യ്ക്ക് ഒ​ന്നി​നും, വൈ​കു​ന്നേ​രം 4.30നു​മാ​ണ് അ​ടൂ​രി​ലേ​ക്ക് ബ​സ് സ​ര്‍​വീ​സു​ള്ള​ത്. രാ​വി​ലെ 8.50നും, ​വൈ​കു​ന്നേ​രം 5.15നു​മാ​ണ് പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ന്നും പ​ന്ത​ള​ത്തേ​ക്ക് ബ​സ് സ​ര്‍​വീ​സ് ന​ട​ത്തു​ക.‌
രാ​വി​ലെ ഒ​ന്പ​തി​നും ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നു​മാ​ണ് ഓ​ര്‍​ഡി​ന​റി സ​ര്‍​വീ​സ് തി​രു​വ​ല്ല​യ്ക്ക് പു​റ​പ്പെ​ടു​ന്ന​ത്. തി​രു​വ​ല്ല​യി​ല്‍ നി​ന്ന് 11നും, ​വൈ​കു​ന്നേ​രം 4:30 നു​മാ​ണ് തി​രി​കെ ബ​സ് ഉ​ണ്ടാ​കു​ക. ലോ​ക്ഡൗ​ൺ കാ​ല​യ​ള​വി​ലേ​ക്കു​ള്ള സ​മ​യ​ക്ര​മീ​ക​ര​ണ​മാ​ണി​തെ​ന്ന് കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ‌