ക​ട​ന്പ​നാ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്പി​ൽ കോ​ണ്‍​ഗ്ര​സ് ധ​ർ​ണ
Monday, June 14, 2021 10:06 PM IST
ക​ട​ന്പ​നാ​ട്: എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ പ​ത്ത​നം​തി​ട്ട​ജി​ല്ലാ പ്ര​സി​ഡ​ന്‍റും സെ​റ്റോ ചെ​യ​ർ​മാ​നു​ക​ട​ന്പ​നാ​ട് പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റു​മാ​യ സു​രേ​ഷ് കു​ഴി​വേ​ലി​യെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​സ്പെ​ൻ​ഡു ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി.‌
പ​ഞ്ചാ​യ​ത്ത് രാ​ജ് നി​യ​മ​ത്തി​ലോ ച​ട്ട​ത്തി​ലോ ഇ​ല്ലാ​ത്ത അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് ക​ട​ന്പ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റെ സ​സ്പെ​ൻ​ഡു ചെ​യ്ത ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.
ത​ന്‍റെ പ​ദ​വി​ക്ക് നി​ര​ക്കാ​ത്ത ത​ര​ത്തി​ൽ ത​രം​താ​ഴ്ന്ന ആ​രോ​പ​ണ​ങ്ങ​ളു​മാ​യി​ട്ടാ​ണ് പ്ര​സി​ഡ​ന്‍റ് ഇ​പ്പോ​ൾ രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‌
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ണ്ണ​ടി മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു, കെ​പി​സി​സി മെം​ബ​ർ തോ​പ്പി​ൽ ഗോ​പ​കു​മാ​ർ, ജെ.​എ​സ് അ​ടൂ​ർ, പ​ഴ​കു​ളം ശി​വ​ദാ​സ​ൻ, ഏ​ഴം​കു​ളം അ​ജു, എ​സ്. ബി​നു, ബി​നു എ​സ്.​ച​ക്കാ​ല​യി​ൽ, റ​ജി​മാ​മ്മ​ൻ, എം.​ആ​ർ. ജ​യ​പ്ര​സാ​ദ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത​ഗം സി. ​കൃ​ഷ്ണ​കു​മാ​ർ, ബി​ജി​ലി ജോ​സ​ഫ് യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ പ്ര​സം​ഗി​ച്ചു. ‌
‌ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റു​ടെ സ​സ്പെ​ൻ​ഷ​നെ​തി​രെ ധ​ർ​ണ
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ന്ന​ണി പോ​രാ​ളി​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​രോ​ഗ്യ വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രെ ഭീ​ക്ഷ​ണി​പ്പെ​ടു​ത്തു​ക​യും വ​ഴ​ങ്ങാ​ത്ത​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി പ​ത്ത​നം​തി​ട്ട ഡി​എം​ഒ ഓ​ഫീ​സി​ന് മു​ന്പി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. ‌ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി.​എ​സ്. വി​നോ​ദ് കു​മാ​ർ ഉദ്ഘാട നം ചെയ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി അ​ജി​ൻ ഐ​പ്പ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ട്ര​ഷ​റ​ർ ഷി​ബു മ​ണ്ണ​ടി, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബി​ജു ശാ​മു​വേ​ൽ, വേ​ണു​ഗോ​പാ​ല​പി​ള്ള, ബി. ​പ്ര​ശാ​ന്ത് കു​മാ​ർ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ട്ട​യി​ൽ ഹ​രി​കു​മാ​ർ, ദ​ർ​ശ​ൻ ഡി. ​കു​മാ​ർ, അ​നി​ൽ കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌
എ​ൻ​ജി​ഒ സം​ഘ്‌ പ്രതിഷേധിച്ചു
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പോ​രാ​ളി​ക​ളാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ മ​നോ​വീ​ര്യം ത​ക​ർ​ക്കു​ന്ന ന​ട​പ​ടി​ക​ൾ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് കേ​ര​ള എ​ൻ​ജി​ഒ സം​ഘ് പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. എ​ൻ​ജി​ഒ സം​ഘ് സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം എ​സ്.​രാ​ജേ​ഷ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​അ​നി​ൽ​കു​മാ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി ജി. ​അ​നീ​ഷ്, ജി​ല്ലാ ട്ര​ഷ​റ​ർ എ​സ്. ഗി​രീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.‌