ക​രി​കു​ളം മേ​ഖ​ല​യി​ലെ മ​രം​മു​റി: ബി​ജെ​പി സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു
Monday, June 14, 2021 10:06 PM IST
റാ​ന്നി: ചേ​ത്ത​യ്ക്ക​ൽ ക​രി​കു​ളം വ​ന​മേ​ഖ​ല​യി​ൽ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ, മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, ജി​ല്ലാ അ​ധ്യ​ക്ഷ​ൻ അ​ശോ​ക​ൻ കു​ള​ന​ട എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തി. ക​രി​കു​ള വ​ന​മേ​ഖ​ല​യി​ൽ ആ​സൂ​ത്രി​ത​മാ​യ രീ​തി​യി​ൽ മ​രം​മു​റി​ക്ക​ൽ ന​ട​ന്നു​വെ​ന്ന ആ​രോ​പ​ണ​ത്തേ തു​ട​ർ​ന്നാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം.‌
ശ​ക്ത​മാ​യ ഗൂ​ഢാ​ലോ​ച​ന​യും ആ​സൂ​ത്ര​ണ​വും വ്യ​ക്ത​മാ​യ ഒ​ത്താ​ശ​യോ​ടെ​യു​മാ​ണ് വ​നം​കൊ​ള്ള ന​ട​ന്നി​ട്ടു​ള്ള​തെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.‌
വ​നം വ​കു​പ്പി​ന്‍റെ ഭൂ​മി കൈ​മാ​റ്റം​ചെ​യ്തു റ​വ​ന്യൂ ഭൂ​മി​യാ​ണെ​ന്ന് രേ​ഖ​ക​ളി​ൽ കാ​ണി​ച്ച് വ​ള​രെ ആ​സൂ​ത്രി​ത​മാ​യ ത​ട്ടി​പ്പാ​ണ് ജി​ല്ല​യി​ലെ മി​ക്ക​യി​ട​ത്തും കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. അ​തി​ൽ പ​ല​തും സം​ര​ക്ഷി​ത പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട നൂ​റു ക​ണ​ക്കി​ന് വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള​വ​യു​മാ​ണ്.
കേ​ര​ളം മു​ഴു​വ​ൻ ഇ​ത്ത​രം വ്യാ​പ​ക​മാ​യ​ത​ര​ത്തി​ലു​ള്ള മ​രം മു​റി​യും കൊ​ള്ള​യു​മാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​ത്.
മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും അ​റി​ഞ്ഞു ത​ന്നെ​യാ​ണ് മ​രം​മു​റി​ക്ക​ൽ ന​ട​ന്നി​ട്ടു​ള്ള​ത്. കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​രെ​യും ആ​ദി​വാ​സി​ക​ളെ​യും ച​തി​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ചെ​യ്ത​ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.‌
ഈ ​വി​ഷ​യ​ത്തി​ൽ ജൂ​ഡി​ഷ​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും മ​രം മു​റി​ച്ചു ക​ട​ത്താ​ൻ രാ​ഷ്ട്രീ​യ തീ​രു​മാ​നം എ​ടു​ത്ത​വ​രെ​യും ഇ​തി​ന്‍റെ ഗു​ണ​ഭോ​ക്താ​ക്ക​ളെ​യും നി​യ​മ​ത്തി​ന്‍റെ മു​ന്പി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും കെ. ​സു​രേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.‌
വ​ന​ഭൂ​മി​യി​ൽ നി​ൽ​ക്കു​ന്ന സം​ര​ക്ഷി​ത മ​ര​ങ്ങ​ൾ മു​റി​ക്കാ​ൻ സാ​ധ്യ​മ​ല്ല എ​ന്നി​രി​ക്കെ ഈ ​മ​ര​ങ്ങ​ൾ മു​റി​ച്ചു ക​ട​ത്താ​ൻ റ​വ​ന്യൂ വ​കു​പ്പി​ന് ആ​ര് അ​ധി​കാ​രം ന​ൽ​കി​യെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ബി​ജെ​പി മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
ഒ​രു പ​ക​ൽ കൊ​ള്ള​യി​ലൂ​ടെ നാ​ടി​ന്‍റെ​യും ജ​ന​ങ്ങ​ളു​ടെ​യും സ്വ​ത്ത് ത​ട്ടി​യെ​ടു​ക്കാ​ൻ ന​ട​ത്തി​യ മാ​ഫി​യ പ്ര​വ​ർ​ത്ത​നം കേ​ര​ള​ത്തി​ന്‍റെ ഭ​ര​ണം കൈ​യാ​ളു​ന്ന​വ​രു​ടെ ഒ​ത്താ​ശ​യോ​ടെ​യും രാ​ഷ്ട്രീ​യ അ​ധി​കാ​രി​ക​ളു​ടെ ത​ണ​ലി​ലു​മാ​ണ് ന​ട​ന്നി​ട്ടു​ള്ള​ത്.
മ​ണ്ണ​ിനെ​യും വെ​ള്ള​ത്തി​നെ​യും പ​രി​സ്ഥി​തി​യെ​യും സ്നേ​ഹി​ക്കാ​ൻ നാ​ടി​നോ​ട് പ്ര​തി​ബ​ദ്ധ​ത​യു​ള്ള​വ​ർ ഒ​റ്റ​ക്കെ​ട്ടാ​യി വ​നം കൊ​ള്ള​യ്ക്കെ​തി​രെ പോ​രാ​ടു​മെ​ന്നും കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ പ​റ​ഞ്ഞു.‌
ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ക​ര​മ​ന ജ​യ​ൻ,മേ​ഖ​ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി ആ​ർ നാ​യ​ർ, ബി​ഡി​ജ​ഐ​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​പ​ദ്മ​കു​മാ​ർ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​രാ​യ വി​ജ​യ​കു​മാ​ർ മ​ണി​പ്പു​ഴ, വി. ​എ. സൂ​ര​ജ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം. ​എ​സ്. അ​നി​ൽ, എം. ​അ​യ്യ​പ്പ​ൻ​കു​ട്ടി, റാ​ന്നി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷൈ​ൻ ജി. ​കു​റു​പ്പ്, കോ​ന്നി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി. ​മ​നോ​ജ് മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സി​നു എ​സ്. പ​ണി​ക്ക​ർ, വി​നോ​ദ് കു​മാ​ർ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ‌‌