പ​ത്ത​നം​തി​ട്ട​യി​ല്‍ 6.35 ല​ക്ഷം ആ​ളു​ക​ൾ വാ​ക്സി​ൻ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി ‌
Monday, June 14, 2021 10:06 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ 6,35,194 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു. ഇ​തി​ല്‍ 4,90,508 പേ​ര്‍​ക്ക് ഒ​ന്നാം ഡോ​സും 1,44,686 പേ​ര്‍​ക്ക് ര​ണ്ടാം ഡോ​സും ന​ല്‍​കി​യി​ട്ടു​ണ്ട്.
ട്രൈ​ബ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ 2691 പേ​രും, എ​സ്‌​സി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടു​ന്ന ന്ന 24,097 ​പേ​രും വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.
വ​യോ മ​ന്ദി​ര​ങ്ങ​ളി​ലും കി​ട പ്പു​രോ​ഗി​ക​ള്‍​ക്കു​മു​ള്ള വാ​ക്‌​സി​നേ​ഷ​ന്‍ ജി​ല്ല​യി​ല്‍ ന​ട​ക്കു​ന്നു​ണ്ട്. കി​ട​പ്പു രോ​ഗി​ക​ളാ​യ 859 പേ​ര്‍​ക്കും വ​യോ​മ​ന്ദി​ര​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ളാ​യ 1477 പേ​ര്‍​ക്കും ഇ​തേ​വ​രെ വാ​ക്‌​സി​ന്‍ ന​ൽ​കി​യ​താ​യും ഡി​എം​ഒ ഡോ.​എ.​എ​ൽ. ഷീ​ജ അ​റി​യി​ച്ചു. ‌

45 വ​യ​സി​ന് മു​ക​ളി​ലു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് വാ​ക്‌​സി​നേ​ഷ​ന്‍ ഇ​ന്ന് ‌
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ 45 വ​യ​സി​ന് മു​ക​ളി​ലു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കു​ള്ള വാ​ക്‌​സി​നേ​ഷ​ന്‍ ഇ​ന്ന് ന​ട​ത്തു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി അ​റി​യി​ച്ചു. ഓ​രോ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും ഇ​തി​നാ​യു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. വീ​ല്‍​ചെ​യ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സൗ​ക​ര്യം ഉ​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം.
വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലെ താ​ഴ​ത്തെ നി​ല​യി​ലാ​യി​രി​ക്ക​ണം സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കേ​ണ്ട​ത്. എ​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കും ഇ​തു സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. വാ​ക്‌​സി​നേ​ഷ​ന് എ​ത്തു​ന്ന​വ​രെ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി അ​താ​ത് പ​ഞ്ചാ​യ​ത്തി​ലെ ആ​ശാ വ​ര്‍​ക്ക​ര്‍​മാ​രു​ടെ സ​ഹാ​യം ഉ​ണ്ടാ​കും. വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ര്‍​ഡ്, പ​ഞ്ചാ​യ​ത്ത് എ​ന്നി​ങ്ങ​നെ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്ത​നം ഏ​കോ​പി​പ്പി​ക്കു​മെ​ന്നും യോ​ഗം തീ​രു​മാ​നി​ച്ചു.
18 മു​ത​ല്‍ 44 വ​രെ​യു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കാ​യി മ​റ്റൊ​രു ദി​വ​സം വാ​ക്‌​സി​നേ​ഷ​ന്‍ സ​ജീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗ​ത്തി​ൽ ക​ള​ക്ട​ർ പ​റ​ഞ്ഞു.‌
പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ കോ​ള​നി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് രോ​ഗ​വ്യാ​പ​നം വ​ര്‍​ധി​ച്ചു വ​രു​ന്ന​ത് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​തു മൂ​ല​മാ​ണെ​ന്നും അ​വ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​കു​ന്ന​തി​നും യോ​ഗം നി​ര്‍​ദേ​ശി​ച്ചു. റാ​ന്നി - കൊ​ല്ല​മു​ള​യി​ല്‍ മു​ന്പു​ണ്ടാ​യ ഉ​രു​ള്‍​പ്പൊ​ട്ട​ലി​ലെ പാ​റ​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം ചെ​യ്യാ​ന്‍ യോ​ഗം നി​ര്‍​ദേ​ശി​ച്ചു.
15 കു​ടും​ബ​ങ്ങ​ളി​ലെ 45 പേ​രെ ബാ​ധി​ക്കു​ന്ന ഈ ​പാ​റ​ക​ള്‍ ഉ​ട​ന്‍ പൊ​ട്ടി​ച്ച് മാ​റ്റാ​ന്‍ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന് യോ​ഗ​ത്തി​ല്‍ നി​ര്‍​ദേ​ശം ന​ല്‍​കി.‌
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. നി​ശാ​ന്തി​നി, ഡി​ഡി​പി എ​സ്. ശ്രീ​കു​മാ​ര്‍, വ​നി​താ ശി​ശു വി​ക​സ​ന ഓ​ഫീ​സ​ര്‍ ത​സ്‌​നീം, ജൂ​ണി​യ​ര്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ര​ശ്മി, വാ​ക്‌​സി​നേ​ഷ​ന്‍ സെ​ക്ക​ന്‍​ഡ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ഗ​ണേ​ഷ്, പി​ഡ​ബ്ല്യൂ​ഡി റോ​ഡ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍, സോ​യി​ല്‍ ക​ണ്‍​സ​ര്‍​വേ​റ്റീ​വ് ഓ​ഫീ​സ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌

ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കും ‌
ഓ​മ​ല്ലൂ​ര്‍: പ​ഞ്ചാ​യ​ത്തി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 96 പേ​ര്‍​ക്ക് ഇ​ന്ന് കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കും. പ​ന്ന്യാ​ലി പ്രൈ​മ​റി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ലാ​ണ് വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കു​ന്ന​ത്. ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍​വൈ​സ​ര്‍ മു​ഖാ​ന്ത​രം അ​ങ്ക​ണ​വാ​ടി അ​ധ്യാ​പ​ക​രും ആ​ശാ വ​ര്‍​ക്ക​ര്‍​മാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും കൂ​ട്ടാ​യി ഇ​വ​രു​ടെ വീ​ടു​ക​ളി​ല്‍ എ​ത്തി വാ​ക്‌​സി​നേ​ഷ​ന്‍ സം​ബ​ന്ധി​ച്ച് വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. ‌ഒ​ന്നാം വാ​ര്‍​ഡ് മു​ത​ല്‍ ഏ​ഴാം വാ​ര്‍​ഡ് വ​രെ ഉ​ള്ള​വ​ര്‍​ക്ക് രാ​വി​ലെ 9.30 മു​ത​ല്‍ 11 വ​രെ​യും എ​ട്ടാം വാ​ര്‍​ഡ് മു​ത​ല്‍ 14-ാം വാ​ര്‍​ഡ് വ​രെ ഉ​ള്ള​വ​ര്‍​ക്ക് 11 മു​ത​ല്‍ 12.30 വ​രെ​യു​മു​ള്ള സ​മ​യ​മാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ല്‍ പ​റ​ഞ്ഞു. ഇ​തു​കൂ​ടാ​തെ ചീ​ക്ക​നാ​ല്‍ വാ​ര്‍​ഡി​ലെ ആ​ശ്വാ​സ ഭ​വ​നി​ലെ മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന 36 കു​ട്ടി​ക​ള്‍​ക്ക് അ​വി​ടെ എ​ത്തി വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കും. ‌