ഫ​സ്റ്റ്‌​ബെ​ല്‍: കു​ട്ടി​ക​ള്‍ ഹാ​ജ​ര്‍ @ തോ​ട്ടം
Sunday, June 13, 2021 10:14 PM IST
കൊ​ടു​മ​ണ്‍: അ​ങ്ങാ​ടി​ക്ക​ല്‍ ഭാ​ഗ​ങ്ങ​ളി​ലെ​ത്തി​യാ​ല്‍ ഇ​പ്പോ​ള്‍ പ​ക​ല്‍ സ​മ​യം കു​ട്ടി​ക​ളെ റ​ബ​ര്‍ തോ​ട്ട​ങ്ങ​ളു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും കാ​ണാം. ക​ളി​ക്കാ​നി​റ​ങ്ങി​യ​വ​രാ​ണ് ഇ​വ​രെ​ന്ന് ക​രു​ത​രു​ത്. അ​ങ്ങാ​ടി​ക്ക​ല്‍ തെ​ക്ക് പാ​ണൂ​ര്‍ ഭാ​ഗ​ത്തു​ള്ള കു​ട്ടി​ക​ളു​ടെ പ​ഠ​നം ഇ​പ്പോ​ള്‍ തോ​ട്ട​ങ്ങ​ളി​ലാ​ണ്. വീ​ട്ടി​ലി​രു​ന്നാ​ള്‍ ഫോ​ണി​ന് റേ​ഞ്ചി​ല്ല.

അ​ങ്ങാ​ടി​ക്ക​ല്‍​തെ​ക്ക് എ​സ്എ​ന്‍​വി​എ​ച്ച്എ​സ്എ​സി​ലാ​ണ് കു​ട്ടി​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ പ​ഠ​ന​ത്തി​ന് വീ​ടി​നു പു​റ​ത്തേ​ക്ക് ഓ​ടേ​ണ്ടി​വ​രു​ന്ന​ത്. കൈ​റ്റ് വി​ക്ടേ​ഴ്‌​സ് ചാ​ന​ലി​ലൂ​ടെ​യു​ള്ള പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ യു ​ട്യൂ​ബി​ല്‍ ല​ഭി​ക്കാ​നും സ്‌​കൂ​ളി​ല്‍ നി​ന്നു​ള്ള ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​നും കു​ട്ടി​ക​ള്‍​ക്ക് മൊ​ബൈ​ല്‍ റേ​ഞ്ച് വേ​ണം. ക​ഴി​ഞ്ഞ​വ​ര്‍​ഷം മു​ത​ല്‍ പ​രാ​തി പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും പാ​ണൂ​ര്‍ ഭാ​ഗ​ത്ത് ഒ​രു മൊ​ബൈ​ല്‍ ക​മ്പ​നി​യു​ടെ​യും റേ​ഞ്ച് ല​ഭി​ക്കു​ന്നി​ല്ല. പു​ത്ത​ന്‍​വി​ള​യി​ല്‍ അ​നി​ല്‍​കു​മാ​ര്‍ - ദീ​പ ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി അ​വ​ന്തി​ക, ര​ണ്ടാം​ക്ലാ​സു​കാ​ര​ന്‍ ആ​ദ​ര്‍​ശ്, പ്ലാ​ങ്കൂ​ട്ട​ത്തി​ല്‍ പ​ടി​ഞ്ഞാ​റേ​തി​ല്‍ പ്ര​ദീ​പ് - ഇ​ന്ദു ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ പാ​ര്‍​ഥി​പ് എ​ന്നീ കു​ട്ടി​ക​ള്‍ സ​മീ​പ​ത്തെ റ​ബ​ര്‍ തോ​ട്ട​ത്തി​ലെ​ത്തി​യാ​ണ് ക്ലാ​സു​ക​ളി​ല്‍ ക​യ​റു​ന്ന​ത്. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ കു​ട്ടി​ക​ള്‍ ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​ണ്. നി​ല​വി​ല്‍ വി​വി​ധ ക​മ്പ​നി​ക​ളു​ടെ മൊ​ബൈ​ല്‍ ട​വ​ര്‍ സ്ഥി​തി ചെ​യ്യു​ന്ന പ്ര​ദേ​ശ​ത്തു​നി​ന്ന് 1500 മീ​റ്റ​റെ​ങ്കി​ലും ദൂ​ര​ത്താ​ണ് കു​ട്ടി​ക​ളു​ടെ വീ​ട്. പാ​ണൂ​ര്‍, പു​ഴൂ​ര്‍, കു​ള​ത്തി​നാ​ല്‍, ക​ട​വി​ല്‍​തോ​ട്ടം പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് സി​മ്മു​ക​ള്‍​ക്ക് റേ​ഞ്ച് ഇ​ല്ലെ​ന്ന പ്ര​ശ്‌​നം പ്ര​ധാ​ന​മാ​യു​ള്ള​ത്.