വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചി​ട്ട് പ്ര​തി​ഷേ​ധി​ക്കും
Sunday, June 13, 2021 10:13 PM IST
റാ​ന്നി: നി​ല​വി​ലെ ലോ​ക്ഡൗ​ണ്‍ 16 നു ​ശേ​ഷ​വും നീ​ട്ടാ​നാ​ണ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ക്കു​ന്ന​തെ​ങ്കി​ല്‍ ക​ട​ക​ള്‍ തു​റ​ക്കാ​നാ​കാ​ത്ത വ്യാ​പാ​രി​ക​ള്‍​ക്ക് പി​ന്തു​ണ അ​ര്‍​പ്പി​ച്ച് നി​ല​വി​ല്‍ തു​റ​ക്കാ​ന്‍ അ​നു​വാ​ദ​മു​ള്ള ക​ട​ക​ളും അ​ട​ച്ചി​ട്ടു പ്ര​തി​ഷേ​ധി​ക്കു​മെ​ന്ന് വ്യാ​പാ​രി - വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് അ​റി​യി​ച്ചു.
ഒ​ന്ന​ര മാ​സ​ത്തി​ലേ​റെ​യാ​യി ബ​ഹു​ഭൂ​രി​പ​ക്ഷം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.
എ​ന്നി​ട്ടും വൈ​റ​സ് വ്യാ​പ​നം കു​റ​യു​ന്നി​ല്ല ക​ണ്ട​യ്ന്‍​മെ​ന്റ് സോ​ണു​ക​ള്‍ പു​തു​താ​യി ഉ​ണ്ടാ​കു​ക​യും ചെ​യ്യു​ന്നു.
കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് കാ​ര​ണ​ക്കാ​ര്‍ വ്യാ​പാ​ര സ​മൂ​ഹം അ​ല്ലെ​ന്ന് വ്യ​ക്ത​മാ​ണെ​ന്നും സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി.
വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചി​ട്ട​പ്പോ​ഴും റാ​ന്നി​യി​ല്‍ അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന വാ​ഹ​ന​ത്തി​ര​ക്കി​നും ത​ട​സ​ങ്ങ​ളും ശ്ര​ദ്ധേ​യ​മാ​ണ്. ഇ​തി​ന്‍റെ പേ​രി​ല്‍ വ്യാ​പാ​രി​ക​ളെ ബ​ലി​യാ​ടാ​ക്ക​രു​തെ​ന്ന് സ​മി​തി പ്ര​സി​ഡ​ന്‍റ് സി.​വി മാ​ത്യൂ ആ​വ​ശ്യ​പ്പെ​ട്ടു.