ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യ്ക്കെ​തി​രെ ധ​ർ​ണ
Sunday, June 13, 2021 10:12 PM IST
പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പെ​ട്രോ​ൾ ഡീ​സ​ൽ വി​ല വ​ർ​ധ​ന​യ്ക്കെ​തി​രെ​യും ഗ​താ​ഗ​ത മേ​ഖ​ല​യെ കൊ​ള്ള​യ​ടി​ക്കു​ന്ന തീ​രു​മാ​ന​ത്തി​നെ​തി​രെ​യും 15 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഡീ​സ​ൽ വാ​ഹ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന തീ​രു​മാ​ന​ത്തി​നെ​തി​രെ​യും ഓ​ട്ടോ ടാ​ക്സി ലൈ​റ്റ് മോ​ട്ടോ​ർ വ​ർ​ക്കേ​ഴ്സ് യു​ണി​യ​ൻ (സി​ഐ​ടി​യു) സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ഏ​രി​യ​യി​ൽ 13 കേ​ന്ദ്ര​ങ്ങ​ളി​ൽ സ​മ​രം ന​ട​ന്നു.
ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​നു മു​ന്പി​ൽ ന​ട​ന്ന സ​മ​രം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ. ​അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​വൈ. ബേ​ബി അ​ധ്യ​ഷ​ത വ​ഹി​ച്ചു. ഏ​രി​യാ സെ​ക്ര​ട്ട​റി ഇ. ​കെ. ബേ​ബി, യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ അ​ബ്‌​ദു​ൾ മ​നാ​ഫ്, പ്രി​യ അ​ജ​യ​ൻ, ഷി​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​ടൂ​ർ: ഇ​ന്ധ​ന വി​ല വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ചു ഐ​എ​ൻ​റ്റി​യു​സി അ​ടൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി പോ​സ്റ്റ്‌ ഓ​ഫീ​സ് പ​ടി​ക്ക​ൽ ന​ട​ത്തി​യ ധ​ർ​ണ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ഹ​രി​കു​മാ​ർ പൂ​ത​ങ്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അം​ജ​ത് അ​ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ബി ആ​ന​ന്ദ​പ​ള്ളി, ജി. ​കെ. പി​ള്ള, രാ​ജേ​ഷ് അ​ടൂ​ർ, അ​ഖി​ൽ പ​ന്നി​വി​ഴ, ബെ​ന്നി, ബി​ബി​ൻ തു​ട​ങ്ങി​വ​ർ പ്ര​സം​ഗി​ച്ചു.
പ​ത്ത​നം​തി​ട്ട: ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യ്ക്കും ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ കി​രാ​ത ന​ട​പ​ടി​ക​ൾ​ക്കു​മെ​തി​രെ എ​ഐ​ടി​യു​സി ജി​ല്ലാ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട ടെ​ലി​ഫോ​ണ്‍ ഭ​വ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. എ​ൽ. ഷി​നാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സം​സ്ഥാ​ന കൗ​ണ്‍​സി​ലം​ഗം സാ​ബു ക​ണ്ണ​ങ്ക​ര മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. റെ​ജി മ​ല​യാ​ല​പ്പു​ഴ, ന​ജീ​ബ് ഇ​ള​യ​നി​ല, സ​ഞ്ജു വ​ല​ഞ്ചു​ഴി, അ​ഷ​റ​ഫ്, കൃ​ഷ്ണ​ൻ കു​ട്ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.