അ​ടൂ​രി​ലെ കി​ഫ്ബി പ​ദ്ധ​തി​ക​ളു​ടെ പൂ​ര്‍​ത്തീ​ക​ര​ണം സ​മ​യ​ബ​ന്ധി​ത​മാ​ക്കും
Sunday, June 13, 2021 10:10 PM IST
അ​ടൂ​ര്‍: മ​ണ്ഡ​ല​ത്തി​ലെ കി​ഫ്ബി പ്രോ​ജ​ക്റ്റു​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്ന് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍.
കി​ഫ്ബി പ്രോ​ജ​ക്റ്റു​ക​ളാ​യ ആ​ന​യ​ടി - കൂ​ട​ല്‍ റോ​ഡ്, പ​ന്ത​ളം ബൈ​പാ​സ്, അ​ടൂ​ര്‍ റിം​ഗ്‌​റോ​ഡ്, അ​ടൂ​ര്‍ ഇ​ര​ട്ട​പ്പാ​ലം, ഏ​ഴം​കു​ളം - കൈ​പ്പ​ട്ടൂ​ര്‍ റോ​ഡ് പ​ദ്ധ​തി​ക​ളാ​ണ് കി​ഫ്ബി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
പ​ദ്ധ​തി​ക​ളു​ടെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കു​ന്ന​തി​നും എ​ല്ലാ ജോ​ലി​ക​ളും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​നും വേ​ണ്ടി കി​ഫ്ബി​യു​ടെ​യും കേ​ര​ള റോ​ഡ് ഫ​ണ്ടി​ന്‍റെ​യും പി​ഡ​ബ്ല്യു​ഡി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റു​ടെ ചേം​ബ​റി​ല്‍ ചേ​രു​ക​യു​ണ്ടാ​യി.
ആ​ന​യ​ടി-​കൂ​ട​ല്‍ റോ​ഡി​ല്‍ പ​ഴ​കു​ളം വ​രെ​യും തു​ട​ര്‍​ന്ന് പ​ഴ​കു​ളം മു​ത​ല്‍ കു​ര​മ്പാ​ല വ​രെ​യും ഉ​ള്ള റോ​ഡി​ന്‍റെ പ്ര​ദേ​ശ​ങ്ങ​ള്‍ ടാ​ര്‍ ചെ​യ്ത് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ന്ന​തി​ന് തീ​രു​മാ​ന​മെ​ടു​ത്തു. ജൂ​ലൈ 18ന് ​ജോ​ലി​ക​ള്‍ ആ​രം​ഭി​ക്കും. കൂ​ട​ല്‍ ഭാ​ഗ​ത്ത് ഒ​റ്റ​ത്തേ​ക്ക് വ​രെ​യു​ള്ള റോ​ഡി​ന്‍റെ ഭാ​ഗ​വും ജൂ​ലൈ 24ന് ​ടാ​റിം​ഗ് ജോ​ലി​ക​ള്‍ ആ​രം​ഭി​ക്കും. ച​ന്ദ​ന​പ്പ​ള്ളി പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​ന്ന് ആ​രം​ഭി​ക്കും.
പ​ഴ​കു​ളം വ​രെ​യു​ള്ള പ്ര​ദേ​ശ​ത്ത് ജ​ല​അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് ലൈ​ന്‍ മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ങ്കേ​തി​ക പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും കി​ഫ്ബി​യു​ടെ​യും പി​ഡ​ബ്ല്യു​ഡി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം ചേ​രും. ജ​ല​അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് ലൈ​ന്‍ ഇ​ടു​ന്ന ഭാ​ഗം ഒ​ഴി​ച്ച് ബാ​ക്കി ഭാ​ഗ​ങ്ങ​ള്‍ ടാ​ര്‍ ചെ​യ്യു​ന്ന​തി​നും പൈ​പ്പ് ലൈ​ന്‍ ഇ​ട്ട​ശേ​ഷം ആ ​ഭാ​ഗം ബ്രി​ക്‌​സ് ടൈ​ല്‍ ഇ​ടു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.
പ​ന്ത​ളം ബൈ​പാ​സി​ന്‍റെ ര​ണ്ടാ​മ​ത് പൂ​ര്‍​ത്തീ​ക​രി​ച്ച് അ​ലൈ​ന്‍​മെ​ന്‍റ് അം​ഗീ​ക​രി​ച്ചു. അ​വി​ടെ ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ന​ട​ത്തു​ന്ന​തി​നാ​യി എ​സ്റ്റി​മേ​റ്റ് സ​മ​ര്‍​പ്പി​ച്ചു.
ജൂ​ലൈ 15ന് ​ടെ​ന്‍​ഡ​ര്‍ ചെ​യ്യും. ഓ​ഗ​സ്റ്റ് 31ന​കം ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് പ​ന്ത​ളം ബൈ​പാ​സി​ന്‍റെ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള മ​റ്റ് ജോ​ലി​ക​ള്‍ ആ​രം​ഭി​ക്കാ​നും തീ​രു​മാ​നി​ച്ചു.
അ​ടൂ​ര്‍ റിം​ഗ് റോ​ഡി​ന്‍റെ ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ വ​ര്‍​ക്ക് പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​തി​ന്‍റെ പ്രോ​ജ​ക്ട് പ്രി​പ്പ​റേ​ഷ​ന്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് ഡി​സൈ​ന്‍ വിം​ഗി​ന് കൈ​മാ​റാ​നും തീ​രു​മാ​നി​ച്ചു. അ​ടൂ​ര്‍ ഇ​ര​ട്ട പാ​ല​ത്തി​ന്റെ നി​ര്‍​മാ​ണ​ത്തി​ലു​ള്ള അ​പാ​ക​ത പ​രി​ശോ​ധി​ക്കു​ക​യും എ​ത്ര​യും വേ​ഗം പാ​ലം പ​ണി പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​ന് ക​രാ​റു​കാ​ര​ന് നി​ര്‍​ദ്ദേ​ശം കൊ​ടു​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.
ഏ​ഴം​കു​ളം - കൈ​പ്പ​ട്ടൂ​ര്‍ റോ​ഡ് ഇ​പ്പോ​ള്‍ സാ​ങ്കേ​തി​ക അ​നു​മ​തി​ക്കാ​യി ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. ര​ണ്ട് ദി​വ​സ​ത്തി​ന​കം സാ​ങ്കേ​തി​ക അ​നു​മ​തി ല​ഭ്യ​മാ​ക്കി ഉ​ട​ന്‍ ത​ന്നെ ടെ​ന്‍​ഡ​ര്‍ ചെ​യ്യും. അ​ടൂ​ര്‍ - തു​മ്പ​മ​ണ്‍ റോ​ഡി​ന്റെ സ​ര്‍​വേ പൂ​ര്‍​ത്തീ​ക​രി​ച്ചു. അ​തി​ന്റെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് റ​വ​ന്യൂ വ​കു​പ്പി​ല്‍ നി​ന്ന് വാ​ങ്ങി​യ ശേ​ഷം ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ അ​ട​ക്കം ഉ​ള്ള മ​റ്റ് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.
കി​ഫ്ബി പ്രോ​ജ​ക്റ്റു​ക​ളെ സം​ബ​ന്ധി​ച്ച് സം​ബ​ന്ധി​ച്ച് അ​ടൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ ജോ​ലി​ക​ളെ​ല്ലാം ത​ന്നെ വ​ള​രെ വേ​ഗം പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​നും അ​തി​ലെ ഓ​രോ ഘ​ട്ട​വും പ​രി​ശോ​ധി​ച്ച് പ്ര​വ​ര്‍​ത്ത​ന പു​രോ​ഗ​തി വി​ല​യി​രു​ത്തി കൃ​ത്യ​മാ​യി ഈ ​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.
യോ​ഗ​ത്തി​ല്‍ കെ. ​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ, പി​ഡ​ബ്ല്യു​ഡി റോ​ഡ്‌​സ് വി​ഭാ​ഗം ചീ​ഫ് എ​ന്‍​ജി​നീ​യ​ര്‍ അ​ജി​ത്ത് രാ​മ​ച​ന്ദ്ര​ന്‍, കെ​ആ​ര്‍​എ​ഫ്ബി പ്രോ​ജ​ക്റ്റ് ഡ​യ​റ​ക്റ്റ​ര്‍ ഡാ​ര്‍​ലി​ന്‍ സി ​ഡി​ക്രൂ​സ്, കെ​ആ​ര്‍​എ​ഫ്ബി ടീം ​ലീ​ഡ​ര്‍ ദീ​പ്തി, പി​ഡ​ബ്ല്യു​ഡി പ​ത്ത​നം​തി​ട്ട എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ ബി. ​വി​നു, കെ​ആ​ര്‍​എ​ഫ്ബി എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ പി.​എ​സ്. റോ​യി, അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ ഹാ​രി​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.