ഓ​ക്‌​സി ജ​ന​റേ​റ്റ​ര്‍ കൈ​മാ​റി
Sunday, June 13, 2021 10:10 PM IST
ആ​റ​ന്മു​ള: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ​ല്ല​ന ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക്് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി അ​ന്ത​രീ​ക്ഷ​ത്തി​ല്‍ നി​ന്ന് മ​ണി​ക്കൂ​റി​ല്‍ അ​ഞ്ച് ലി​റ്റ​ര്‍ ഓ​ക്‌​സി​ജ​ന്‍ ഉ​ത്പാ​ദി​പ്പി​ക്കാ​ന്‍ ശേ​ഷി​യു​ള​ള ഓ​ക്‌​സി ജ​ന​റേ​റ്റ​ര്‍ ആ​ന്‍റോ ആ​ന്‍റ​ണി എം​പി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്ക് കൈ​മാ​റി.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ടി. ​ടോ​ജി , വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍.​എ​സ്. കു​മാ​ര്‍, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഉ​ഷാ രാ​ജേ​ന്ദ്ര​ന്‍, ദീ​പാ എ​സ്.​നാ​യ​ര്‍, ര​മാ​ദേ​വി, അം​ഗ​ങ്ങ​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. പ​ഞ്ചാ​യ​ത്തി​ലെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ആം​ബു​ല​ന്‍​സ് ല​ഭ്യ​മാ​ക്കു​മെ​ന്ന് എം​പി ഉ​റ​പ്പു ന​ല്‍​കി.