നി​യ​മ​പാ​ല​ക​ർ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ കി​റ്റ് ന​ൽ​കി ഗു​ഡ് സ​മ​രി​റ്റ​ൻ
Sunday, June 13, 2021 10:10 PM IST
റാ​ന്നി: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ന്നി​ട്ട് നി​ൽ​ക്കു​ന്ന പോ​ലീ​സ് സേ​ന​യ്ക്ക് ഗു​ഡ് സ​മ​രി​റ്റ​ൻ ചാ​രി​റ്റ​ബി​ൾ ആ​ൻ​ഡ് റി​ലീ​ഫ് സൊ​സൈ​റ്റി​യു​ടെ കോ​വി​ഡ് സാ​ന്ത്വ​ന സ്പ​ർ​ശം പ​ദ്ധ​തി പ്ര​കാ​രം സ​ഹാ​യ​മെ​ത്തി​ച്ചു.
പ​ൾ​സ് ഓ​ക്സി മീ​റ്റ​ർ, പി​പി​ഇ കി​റ്റു​ക​ൾ, സാ​നി​റ്റൈ​സ​റു​ക​ൾ, മൂ​ന്ന് പാ​ളി സ​ർ​ജി​ക്ക​ൽ മു​ഖാ​വ​ര​ണ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് കൈ​മാ​റി​യ​ത്. ഡി​വൈ​എ​സ്പി മാ​ത്യു ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ ഫാ. ​ഡോ. ബെ​ൻ​സി മാ​ത്യു കി​ഴ​ക്കേ​തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ജി.​വി.​മു​കേ​ഷ്, കെ.​എ. ഷാ​ന​വാ​സ്, ലി​ജു തേ​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.