സ്നേ​ഹ​ഭ​വ​നം സ​രി​ത​യ്ക്കും കു​ടും​ബ​ത്തി​നും
Sunday, June 13, 2021 10:10 PM IST
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഡോ.​എം. എ​സ്.​സു​നി​ൽ ഭ​വ​ന​ര​ഹി​ത​രാ​യ ആ​ലം​ബ​ഹീ​ന​ർ​ക്ക് പ​ണി​തു ന​ൽ​കു​ന്ന 206 -ാമ​ത് സ്നേ​ഹ ഭ​വ​നം സു​ഹൃ​ത്താ​യ ഷെ​റി​യു​ടെ സ​ഹാ​യ​ത്താ​ൽ പ​റ​ക്കോ​ട് വ​ലി​യ​വി​ള തെ​ക്കേ​തി​ൽ വി​ധ​വ​യാ​യ സ​രി​ത​യ്ക്കും കു​ടും​ബ​ത്തി​നു​മാ​യി നി​ർ​മി​ച്ചു ന​ൽ​കി. വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​ന​വും ഉ​ദ്ഘാ​ട​ന​വും നി​യ​മ​സ​ഭാ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.
വ​ർ​ഷ​ങ്ങ​ളാ​യി വീ​ടി​ല്ലാ​ത്ത അ​വ​സ്ഥ​യി​ൽ ടാ​ർ​പോ​ളി​ൻ കൊ​ണ്ടു​ള്ള ഒ​രു ചെ​റി​യ കു​ടി​ലി​ലാ​യി​രു​ന്നു സ​രി​ത ത​ന്‍റെ പ​ത്താം ക്ലാ​സി​ലും എ​ട്ടാം ക്ലാ​സി​ലും പ​ഠി​ക്കു​ന്ന പെ​ൺ​കു​ട്ടി​ക​ളോ​ടും, പ്രാ​യ​മാ​യ അ​ച്ഛ​നോ​ടും അ​മ്മ​യോ​ടും കൂ​ടി താ​മ​സി​ച്ചി​രു​ന്ന​ത്.
പ​റ​ക്കോ​ട് ക​നാ​ലി​നു അ​ടു​ത്താ​യി ക​ണ്ട​ത്തി​ൽ വാ​ങ്ങി​യ സ്ഥ​ല​ത്ത് സു​ര​ക്ഷി​ത​മ​ല്ലാ​ത്ത രീ​തി​യി​ൽ പെ​ൺ​കു​ട്ടി​ക​ളു​മാ​യി ക​ഴി​യു​ക​യാ​യി​രു​ന്ന ഇ​വ​രു​ടെ അ​വ​സ്ഥ നേ​ര​ത്തെ ഡോ. ​സു​നി​ൽ നേ​ര​ത്തെ വീ​ടു​വ​ച്ചു ന​ൽ​കി​യ സു​മി​യാ​ണ് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​ത്.വാ​ർ​ഡ് മെം​ബ​ർ ലി​ജി ഷാ​ജി, ഷീ​ജ, കെ.​പി. ജ​യ​ലാ​ൽ, ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ, കെ. ​ശ്രീ​ല​ത തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.