ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം 15 ഓ​ടെ പൂ​ർ​ത്തി​യാ​കും
Sunday, June 13, 2021 12:12 AM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ മേ​യ്മാ​സ ഭ​ക്ഷ്യ​ക്കി​റ്റു​ക​ളു​ടെ വി​ത​ര​ണം 15ഓ​ടെ പൂ​ർ​ത്തി​യാ​കും.
ഇ​തു​കൂ​ടാ​തെ ജി​ല്ല​യി​ലെ അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ജി​ല്ലാ ഭ​ര​ണ​കേ​ന്ദ്ര​വും ലേ​ബ​ര്‍ വ​കു​പ്പ് മു​ഖേ​ന 10 അ​വ​ശ്യ ഇ​ന​ങ്ങ​ള്‍ അ​ട​ങ്ങി​യ സൗ​ജ​ന്യ​ഭ​ക്ഷ്യ​കി​റ്റ് സ​പ്ലൈ​കോ ത​യാ​റാ​ക്കി ന​ല്‍​കി​വ​രു​ന്നു​ണ്ട്. ഇ​തു​വ​രെ 9000 കി​റ്റു​ക​ള്‍ ഈ​യി​ന​ത്തി​ല്‍ ന​ല്‍​കി​ക്ക​ഴി​ഞ്ഞു. പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യു​ള്ള മേ​യ് മാ​സ കി​റ്റ് വി​ത​ര​ണം ജി​ല്ല​യി​ലെ എ​എ​വൈ(​മ​ഞ്ഞ), മു​ന്‍​ഗ​ണ​നാ(​പി​ങ്ക്), സ​ബ്‌​സി​ഡി(​നീ​ല) കാ​ര്‍​ഡു​ക​ള്‍​ക്ക് പൂ​ര്‍​ത്തി​യാ​യി . എ​പി​എ​ല്‍ (വെ​ള്ള)​കാ​ര്‍​ഡു​ക​ള്‍​ക്കു​ള്ള വി​ത​ര​ണം 50 ശ​ത​മാ​നം പൂ​ര്‍​ത്തി​യാ​യി. ഇ​ത് 15 ഓ​ടെ പൂ​ര്‍​ത്തി​യാ​ക്കി ജൂ​ണ്‍ മാ​സ​കി​റ്റ് വി​ത​ര​ണം എ​എ​വൈ (മ​ഞ്ഞ)​കാ​ര്‍​ഡു​ക​ള്‍​ക്ക് ആ​രം​ഭി​ക്കും. അ​ടു​ത്ത ആ​ഴ്ച​യോ​ടെ തു​ട​ങ്ങു​ന്ന ജൂ​ണ്‍ മാ​സ കി​റ്റി​ലും മേ​യ് മാ​സ കി​റ്റി​ലെ അ​തേ 11 ഇ​ന​ങ്ങ​ളാ​കും ഉ​ണ്ടാ​കു​കയെ​ന്ന് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ എം.​എ​ന്‍ വി​നോ​ദ് കു​മാ​ര്‍ പ​റ​ഞ്ഞു.