ഓ​ണ്‍​ലൈ​ന്‍ വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യ​ങ്ങ​ള്‍ എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും പ്രാ​പ്യ​മാ​ക്കും
Sunday, June 13, 2021 12:11 AM IST
പ​ത്ത​നം​തി​ട്ട: ഓ​ണ്‍​ലൈ​ന്‍ വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യ​ങ്ങ​ള്‍ ല​ഭ്യ​മ​ല്ലാ​ത്ത ജി​ല്ല​യി​ലെ കു​ട്ടി​ക​ള്‍​ക്ക് അ​ത് പ്രാ​പ്യ​മാ​ക്കു​ന്ന​തി​ന് സാ​ധ്യ​മാ​യ എ​ല്ലാ മാ​ര്‍​ഗ​ങ്ങ​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ജി​ല്ലാ ആ​സൂ​ത്ര​ണ​സ​മി​തി നി​ർ​ദേ​ശി​ച്ചു.
ഇ​തി​ലേ​ക്കാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ സ​മി​തി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി ചേ​ര്‍​ന്ന് പറിപ്പോർട്ട് തയാറാക്കും.
.കോ​ള​നി​ക​ളി​ലും മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത വീ​ടു​ക​ളി​ലു​മു​ള​ള കോ​വി​ഡ് രോ​ഗി​ക​ളെ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ചി​ട്ടു​ള​ള ഡി​സി​സി​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന​തി​നു​ള​ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും മു​ന്‍​കൈ​യെ​ടു​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി.
15ന് '​പ​ഞ്ചാ​യ​ത്തി​ല്‍ ഒ​രു കേ​ന്ദ്രം' എ​ന്ന നി​ല​യി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കാ​യി ജി​ല്ല​യി​ല്‍ ന​ട​ക്കു​ന്ന വാ​ക്‌​സി​നേ​ഷ​ന്‍ സെ​ന്‍റ​റു​ക​ളി​ല്‍ തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി മ​തി​യാ​യ ഇ​രി​പ്പി​ട​വും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ ഒ​രു​ക്ക​ണം. രോ​ഗ ല​ക്ഷ​ണ​മു​ള​ള​വ​രെ ടെ​സ്റ്റ് ചെ​യ്യു​ന്ന​തി​നും ക്വാ​റ​ന്‍റൈ​നി​ല്‍ ഉ​ള​ള​വ​ര്‍​ക്ക് ആ​വ​ശ്യ​മു​ള​ള സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ക്കു​ന്ന​തി​നു​മു​ള​ള ന​ട​പ​ടി വാ​ര്‍​ഡ്ത​ല സ​മി​തി​ക​ള്‍ മു​ഖേ​ന ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ തു​ട​ര​ണം.
കെ​എം​എ​സ്‌​സി​എ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു​ള്ള അ​ഞ്ച് മൊ​ബൈ​ല്‍ യൂ​ണി​റ്റു​ക​ള്‍ ജി​ല്ല​യി​ല്‍ ല​ഭ്യ​മാ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. യൂ​ണി​റ്റു​ക​ളു​ടെ സേ​വ​ന​ങ്ങ​ള്‍ എ​വി​ടെ​യെ​ല്ലാ​മാ​ണ് ല​ഭ്യ​മാ​ക്കു​ന്ന​തെ​ന്ന് അ​റി​യി​ക്കു​ന്ന മു​റ​യ്ക്ക് ആ​ളു​ക​ളെ പ​രി​ശോ​ധ​നാ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ക്കു​ന്ന​തി​നു​ള​ള ന​ട​പ​ടി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ കൈ​ക്കൊ​ള്ള​ണം.
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ക്കു​ന്ന പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ രോ​ഗി​ക​ള്‍​ക്കു​ള​ള കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ പ​രി​പാ​ടി 15 മു​ത​ല്‍ ആ​രം​ഭി​ക്കും. ഇ​തി​നാ​യി ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഡോ​ക്ട​ര്‍​മാ​രു​ടെ​യും ആ​വ​ശ്യ​മെ​ങ്കി​ല്‍ പ്രൈ​വ​റ്റ് ഡോ​ക്ട​ര്‍​മാ​രു​ടെ​യും സേ​വ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന കാ​ര്യ​ത്തി​ല്‍ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ ശ്ര​ദ്ധി​ക്ക​ണം.
ക​ണ്ടെ​യ്ൻ‌​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ക്കേ​ണ്ട പ്ര​ദേ​ശ​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ അ​ത് സം​ബ​ന്ധി​ച്ച് നി​ര്‍​ദേ​ശം അ​താ​ത് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ മു​ഖാ​ന്തി​രം ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ല്‍ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ അ​റി​യി​ക്കാ​നും യോ​ഗം നി​ര്‍​ദേ​ശി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ സാ​ബു സി.​മാ​ത്യു, ഡി​എം​ഒ, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍, മ​റ്റ് ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ന്മാ​ര്‍, സെ​ക്ര​ട്ട​റി​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.