വൈ​ദ്യു​ത​പോ​സ്റ്റ് ത​ടി ലോ​റി ഇ​ടി​ച്ചു ത​ക​ർ​ത്തു
Sunday, June 13, 2021 12:11 AM IST
റാ​ന്നി: പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ റോ​ഡി​ൽ റാ​ന്നി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക് സ​മീ​പ​മു​ള്ള വൈ​ദ്യു​ത പോ​സ്റ്റ് ത​ടി ലോ​റി ഇ​ടി​ച്ചു ത​ക​ർ​ത്തു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് കൂ​റ്റ​ൻ ത​ടി​യു​മാ​യി ക​യ​റ്റി​വ​ന്ന ലോ​റി ഇ​ടി​ച്ച​ത്. പോ​സ്റ്റ് ഒ​ടി​ഞ്ഞ് തൂ​ങ്ങി കി​ട​ക്കു​ക​യാ​ണ്.
11 കെ​വി​യും എ​ൽ​റ്റി ലൈ​നും ഇ​തി​ൽ കൂ​ടി​യാ​ണ് പോ​കു​ന്ന​ത്. രാ​ത്രി മു​ത​ൽ റാ​ന്നി ടൗ​ണി​ൽ വൈ​ദ്യു​തി മു​ട​ങ്ങി. വ​ൻ അ​പ​ക​ടം ത​ല​നാ​രി​ഴ​യ്ക്കാ​ണ് ഒ​ഴി​വാ​യ​തെ​ന്ന് പ​റ​യു​ന്നു. സം​ഭ​വ സ​മ​യം വ​ലി​യ തീ​യും രൂ​പ​പ്പെ​ട്ടു. തൂ​ണ് ഒ​ടി​ഞ്ഞു കി​ട​ക്കു​ന്ന​തി​നാ​ൽ മ​റ്റ് വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കാ​നും ബു​ദ്ധി​മു​ട്ടാ​യി. റോ​ഡി​ൽ ക​ലു​ങ്ക് പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ വീ​തി കു​റ​വു​മാ​ണ്.