‌ആ​യു​ര്‍ ഹെ​ല്പ് ലൈ​ന്‍ കോ​ള്‍ സെ​ന്‍റ​ര്‍ ന​മ്പ​രു​ക​ള്‍‌
Tuesday, May 11, 2021 11:22 PM IST
പത്തനംതിട്ട: കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തെ നേ​രി​ടു​ന്ന​തി​നാ​യി ന​ട​ത്തു​ന്ന 'സേ​വ്' കാ​ന്പെയ്നി​ന്‍റെ ഭാ​ഗ​മാ​യി ആ​യു​ര്‍ ഹെ​ല്പ് ലൈ​ന്‍ കോ​ള്‍ സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്നു. 04735 -231900, 8921503564 എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ 24 മ​ണി​ക്കൂ​ര്‍ സേ​വ​നം ല​ഭ്യ​മാ​ണ്. 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​യി​ട്ടു​ള്ള ഹെ​ൽ​പ് ലൈ​ന്‍ വ​ഴി പ്ര​തി​രോ​ധ ഔ​ഷ​ധ​ങ്ങ​ളു​ടെ ല​ഭ്യ​ത, ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍, ആ​ഹാ​രം, വ്യാ​യാ​മം തു​ട​ങ്ങി​യ​വ​യെ​പ്പ​റ്റി​യു​ള്ള അ​വ​ബോ​ധം, മാ​ന​സി​ക പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു​ള്ള ടെ​ലി കൗ​ണ്‍​സ​ലിം​ങ് തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളും ല​ഭി​ക്കും. ഹെ​ല്പ് ലൈ​ന്‍ ‍ - 7034940000 ‌