47 ജ​ന​കീ​യ ഹോ​ട്ട​ലു​ക​ള്‍; സാ​മൂ​ഹ്യ അ​ടു​ക്ക​ള: 5966 പേ​ർ​ക്ക് ഭ​ക്ഷ​ണ​മൊ​രു​ക്കി ‌
Tuesday, May 11, 2021 11:22 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ലോ​ക്ഡൗ​ണ്‍ തു​ട​ങ്ങി​യ ശേ​ഷം ജ​ന​കീ​യ ഹോ​ട്ട​ലു​ക​ളും ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ സം​വി​ധാ​ന​വും വ​ഴി 5966 പേ​ര്‍​ക്ക് ഇ​തു​വ​രെ ഭ​ക്ഷ​ണം ന​ല്‍​കി. ഇ​തി​ല്‍ 2471 പേ​ര്‍​ക്ക് സാ​മൂ​ഹ്യ അ​ടു​ക്ക​ള വ​ഴി​യും 2362 പേ​ര്‍​ക്ക് ജ​ന​കീ​യ ഹോ​ട്ട​ലു​ക​ള്‍ മു​ഖേ​ന 25 രൂ​പ നി​ര​ക്കി​ലും, 1133 പേ​ര്‍​ക്ക് സൗ​ജ​ന്യ​മാ​യു​മാ​ണ് ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ല്‍​കി​യ​ത്. ജി​ല്ല​യി​ല്‍ നി​ല​വി​ല്‍ കു​ടും​ബ​ശ്രീ​യു​ടെ​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ 47 ജ​ന​കീ​യ ഹോ​ട്ട​ലു​ക​ളാ​ണ് പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന​ത്. ഇ​തു​കൂ​ടാ​തെ ജ​ന​കീ​യ ഹോ​ട്ട​ലു​ക​ള്‍ കാ​ര്യ​ക്ഷ​മ​മ​ല്ലാ​ത്ത പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ വ​ഴി ഭ​ക്ഷ​ണം ന​ല്‍​കി​വ​രു​ന്നു. ‌

ആ​നി​ക്കാ​ട്, ക​വി​യൂ​ര്‍, കൊ​റ്റ​നാ​ട്, ക​ല്ലൂ​പ്പാ​റ, കോ​ട്ടാ​ങ്ങ​ല്‍, കു​ന്ന​ന്താ​നം, മ​ല്ല​പ്പ​ള്ളി, കൂ​റ്റൂ​ര്‍, നി​ര​ണം, നെ​ടു​മ്പ്രം, പെ​രി​ങ്ങ​ര, അ​യി​രൂ​ര്‍, ഇ​ര​വി​പേ​രൂ​ര്‍, കോ​യി​പ്രം, തോ​ട്ട​പ്പു​ഴ​ശേ​രി, എ​ഴു​മ​റ്റൂ​ര്‍, പു​റ​മ​റ്റം, ചെ​ന്നീ​ര്‍​ക്ക​ര, ഇ​ല​ന്തൂ​ര്‍, ചെ​റു​കോ​ല്‍, കോ​ഴ​ഞ്ചേ​രി, മ​ല്ല​പ്പു​ഴ​ശ്ശേ​രി, നാ​ര​ങ്ങാ​നം, റാ​ന്നി പ​ഴ​വ​ങ്ങാ​ടി, റാ​ന്നി, റാ​ന്നി അ​ങ്ങാ​ടി, പെ​രു​നാ​ട്, വ​ട​ശേ​രി​ക്ക​ര, ചി​റ്റാ​ര്‍, സീ​ത​ത്തോ​ട്, നാ​റാ​ണ​മൂ​ഴി, വെ​ച്ചൂ​ച്ചി​റ, അ​രു​വാ​പ്പു​ലം, പ്ര​മാ​ടം, മൈ​ല​പ്ര, വ​ള്ളി​ക്കോ​ട്, ഏ​റ​ത്ത്, ഏ​ഴം​കു​ളം, ക​ല​ഞ്ഞൂ​ര്‍, കൊ​ടു​മ​ണ്‍, പ​ള്ളി​ക്ക​ല്‍, പ​ന്ത​ളം തെ​ക്കേ​ക്ക​ര, തു​മ്പ​മ​ണ്‍, ആ​റ​ന്മു​ള, തി​രു​വ​ല്ല ഈ​സ്റ്റ്, തി​രു​വ​ല്ല വെ​സ്റ്റ്, അ​ടൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ജി​ല്ല​യി​ല്‍ ജ​ന​കീ​യ ഹോ​ട്ട​ലു​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന​ത്. ബ്ലോ​ക്ക് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​ണ് അ​താ​ത് ബ്ലോ​ക്കു​ക​ളി​ല്‍ ജ​ന​കീ​യ ഹോ​ട്ട​ലു​ക​ളു​ടെ മോ​ണി​റ്റ​റി​ഗ് ന​ട​ത്തി​വ​രു​ന്ന​ത്. എ​ല്ലാ ജ​ന​കീ​യ ഹോ​ട്ട​ലു​ക​ളി​ലും പാ​ര്‍​സ​ലാ​യി ഊ​ണി​ന് 25 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ക. ‌