കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
Tuesday, May 11, 2021 11:19 PM IST
ഏ​ഴം​കു​ളം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഏ​ഴം​കു​ളം പ​ഞ്ചാ​യ​ത്തി​ൽ ഹെ​ൽ​പ് ഡെ​സ്ക് പ്ര​വ​ർ​ത്ത​നം, മ​രു​ന്ന്, ഭ​ക്ഷ​ണ വി​ത​ര​ണം, ബോ​ധ​വ​ത്ക​ര​ണം തു​ട​ങ്ങി നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ് ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ വ​കു​പ്പും. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡ് വാ​ർ റൂ​മും സ​ജീ​വ​മാ​ണ്. ‌ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ ആ​വ​ശ്യ​മെ​ങ്കി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നും ഇ​തി​നു​വേ​ണ്ട എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ന​ട​ത്തി​യി​ട്ടു​ള്ള​താ​യി ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​ആ​ശ പ​റ​ഞ്ഞു. കേ​സു​ക​ൾ കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മേ​ഖ​ല​ക​ളി​ൽ പ്ര​തി​രോ​ധനി​യ​ന്ത്ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ‌