അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ആം​ബു​ല​ന്‍​സു​ക​ള്‍ സ​ജ്ജ​മാ​ക്കും ‌
Tuesday, May 11, 2021 11:19 PM IST
റാ​ന്നി: കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ആം​ബു​ല​ന്‍​സു​ക​ള്‍ സ​ജ്ജ​മാ​ക്കാ​ന്‍ പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ല്‍​എ വി​ളി​ച്ചു​ചേ​ര്‍​ത്ത പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ളി​ല്‍ തീ​രു​മാ​ന​മാ​യി. പ​ഴ​വ​ങ്ങാ​ടി, ചെ​റു​കോ​ല്‍, നാ​റാ​ണം​മൂ​ഴി, വെ​ച്ചു​ച്ചി​റ, അ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഇ​ന്ന​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യോ​ഗ​ങ്ങ​ള്‍ വി​ളി​ച്ചു ചേ​ര്‍​ത്ത​ത്.‌
അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ല്‍ ഓ​ക്സി​ജ​ന്‍ ല​ഭ്യ​ത ഉ​റ​പ്പാ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും യോ​ഗം വി​ല​യി​രു​ത്തി.പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ടി.​കെ. ജെ​യിം​സ്, അ​നി​ത അ​നി​ല്‍​കു​മാ​ര്‍, ബി​ന്ദു വ​ള​യ​നാ​ട്, ആ​ര്‍. സ​ന്തോ​ഷ്, ബീ​ന ജോ​ബി ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​ര്‍​ജ് ഏ​ബ്ര​ഹാം, ജെ​സി അ​ല​ക്സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജേ​ക്ക​ബ് സ്റ്റീ​ഫ​ന്‍, സ​തീ​ഷ് കെ ​പ​ണി​ക്ക​ര്‍, അ​ന്ന​മ്മ തോ​മ​സ് വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.‌