രോ​ഗി​ക​ളു​ടെ വ​ര​വ് നി​രീ​ക്ഷി​ച്ച് വാ​ർ​റൂം; ആ​ശു​പ​ത്രി​ക​ളി​ൽഓ​ക്സി​ജ​ൻ ല​ഭ്യ​ത ഉ​റ​പ്പാ​ക്കും ‌
Tuesday, May 11, 2021 11:16 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ കോ​വി​ഡ് ചി​കി​ത്സ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു​ള്ള ഓ​ക്സി​ജ​ൻ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നു ക്ര​മീ​ക​ര​ണ​മു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ. ഓ​ക്സി​ജ​ൻ ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് ചി​കി​ത്സ ക്ര​മീ​ക​രി​ക്കാ​ൻ സ്വ​കാ​ര്യ, സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ യോ​ജി​ച്ച പ്ര​വ​ർ​ത്ത​ന​മാ​ണ് വാ​ർ റൂം ​മു​ഖേ​ന ന​ട​ത്തു​ന്നു​മു​ണ്ട്.‌

ജി​ല്ലാ ഭ​ര​ണ​കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​ൽ ആ​രം​ഭി​ച്ച ഓ​ക്സി​ജ​ൻ വാ​ർ റൂ​മി​ൽ ആ​രോ​ഗ്യം, റ​വ​ന്യൂ, പോ​ലീ​സ്, മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ, വ്യ​വ​സാ​യ വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്ത​ന​മു​ണ്ട്. എ​ഡി​എം ഇ. ​മു​ഹ​മ്മ​ദ് സ​ഫീ​റാ​ണ് വാ​ർ റൂ​മി​ന്‍റെ ചു​മ​ത​ല​യു​ള്ള നോ​ഡ​ൽ ഓ​ഫീ​സ​ർ. ‌എ​റ​ണാ​കു​ളം, കു​ന്ന​ന്താ​നം, മാ​വേ​ലി​ക്ക​ര, കൊ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് ഏ​ജ​ൻ​സി​ക​ൾ മു​ഖേ​ന ജി​ല്ല​യ്ക്കാ​വ​ശ്യ​മാ​യ ഓ​ക്സി​ജ​ൻ എ​ത്തി​ക്കു​ന്ന​ത്. ‌

ആ​ശു​പ​ത്രി​ക​ളി​ൽ ഓ​ക്സി​ജ​ന്‍റെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ക, ല​ഭ്യ​ത​ക്കു​റ​വു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ ആ​വ​ശ്യ​മാ​യ അ​ള​വി​ൽ കൃ​ത്യ​സ​മ​യ​ത്ത് സു​ര​ക്ഷി​ത​മാ​യി ഓ​ക്സി​ജ​ൻ എ​ത്തി​ക്കു​ക എ​ന്ന​താ​ണ് വാ​ർ റൂ​മി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. കോ​വി​ഡ് ചി​കി​ത്സ ന​ൽ​കു​ന്ന ആ​ശു​പ​ത്രി​ക​ൾ​ക്കാ​ണ് ഓ​ക്സി​ജ​ൻ വി​ത​ര​ണ​ത്തി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്. ജി​ല്ല​യി​ലെ കോ​വി​ഡ് ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും കോ​വി​ഡ് ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലേ​ക്കും ആ​വ​ശ്യം അ​നു​സ​രി​ച്ചാ​ണ് വാ​ർ റൂ​മി​ൽ നി​ന്നും ഓ​ക്സി​ജ​ൻ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മാ​റു​ന്ന​ത​നു​സ​രി​ച്ച് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ഓ​ക്സി​ജ​ൻ സി​ല​ണ്ട​റു​ക​ളു​ടെ എ​ണ്ണ​വും ദി​നം പ്ര​തി മാ​റു​ന്നു​ണ്ട്. ‌