സ​പ്ലൈ​കോ സാ​ധ​ന​ങ്ങ​ൾ വീ​ട്ടു​പ​ടി​ക്ക​ലെ​ത്തി​ക്കും ‌
Tuesday, May 11, 2021 11:16 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ല്പ​ന​ശാ​ല​ക​ളി​ലെ തി​ര​ക്ക് കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ ഓ​ർ​ഡ​ർ അ​നു​സ​രി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വീ​ട്ടു​പ​ടി​ക്ക​ൽ എ​ത്തി​ക്കു​ന്ന സം​രം​ഭ​ത്തി​ന് സ​പ്ലൈ​കോ​യും കു​ടും​ബ​ശ്രീ​യും ചേ​ർ​ന്ന് തു​ട​ക്കം കു​റി​ച്ചു.

പ​ത്ത​നം​തി​ട്ട പീ​പ്പി​ൾ​സ് ബ​സാ​ർ ടീ​മാ​ണ് പ​ദ്ധ​തി​ക്കു തു​ട​ക്കം കു​റി​ക്കു​ന്ന​ത്. ഒൗ​ട്ട്ലെ​റ്റി​ന്‍റെ 10 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കാ​ണ് സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​ത്. 20 കി​ലോ​ഗ്രാം​വ​രെ തൂ​ക്ക​മു​ള്ള വ​സ്തു​ക്ക​ൾ കു​ടും​ബ​ശ്രീ​യു​ടെ സ​ഹാ​യ​ത്തോ​ടെ ല​ഭ്യ​മാ​ക്കും. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഫോ​ണ്‍, വാ​ട്ട്സ്ആ​പ്പ് വ​ഴി ഓ​ർ​ഡ​ർ ന​ൽ​കാം.

സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു​ന​ൽ​കു​ന്ന​തി​നു​ള്ള വാ​ഹ​ന​ക്കൂ​ലി ബി​ല്ലി​നൊ​പ്പം ഈ​ടാ​ക്കും. സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ൽ എ​ത്തി​ച്ചു ന​ൽ​കി​ല്ല. ഫോ​ണ്‍: 9446441524, 9495433645. ‌