പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി അ​ഗ്നി​ര​ക്ഷാ വ​കു​പ്പ് ‌
Tuesday, May 11, 2021 11:16 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ അ​ഗ്നി​ര​ക്ഷാ വ​കു​പ്പ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജ്ജി​ത​മാ​ക്കി. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി പ​ത്ത​നം​തി​ട്ട ജി​ല്ലാ ആ​സ്ഥാ​ന നി​ല​യം കേ​ന്ദ്രീ​ക​രി​ച്ച് ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ വി.​വി​നോ​ദ് കു​മാ​റി​നാ​ണ് ക​ണ്‍​ട്രോ​ൾ റൂ​മി​ന്‍റെ ചു​മ​ത​ല. ഇ​തി​നു പു​റ​മെ ജി​ല്ല​യി​ൽ ആ​റ് ഫ​യ​ർ സ്റ്റേ​ഷ​നു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​താ​യി ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ കെ.​ഹ​രി​കു​മാ​ർ അ​റി​യി​ച്ചു. ‌ അ​ണു​ന​ശീ​ക​ര​ണം, കോ​വി​ഡ് ആ​ശു​പ​ത്രി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ഗ്നി, ജീ​വ​ൻ ര​ക്ഷാ വീ​ക്ഷ​ണ​ത്തി​ൽ ഓ​ഡി​റ്റ് ന​ട​ത്തി വേ​ണ്ട മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ൽ, ആ​രോ​ഗ്യം, പോ​ലീ​സ് വ​കു​പ്പു​ക​ളു​മാ​യി ചേ​ർ​ന്നു പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ വൈ​ദ്യ സ​ഹാ​യം, ആം​ബു​ല​ൻ​സ് സേ​വ​നം (കോ​വി​ഡ് ഇ​ത​ര അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക്) എ​ന്നി​വ ഉ​റ​പ്പാ​ക്കു​ക, ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ ആ​വ​ശ്യ​ക്കാ​ർ​ക്ക് എ​ത്തി​ച്ചു ന​ല്കു​ക തു​ട​ങ്ങി ഒ​ട്ട​ന​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ദൈ​നം​ദി​ന ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു പു​റ​മെ ഫ​യ​ർ ഫോ​ഴ്സ് ചെ​യ്തു വ​രു​ന്ന​ത്. ‌