21 കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ന്ന് രണ്ടാം ഡോ​സ് വാ​ക്സി​നേ​ഷ​ൻ ‌
Tuesday, May 11, 2021 11:13 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പ്ര​തി​രോ​ധ ര​ണ്ടാം​ഡോ​സ് വാ​ക്സി​നേ​ഷ​ൻ ഇ​ന്ന് 21 കേ​ന്ദ്ര​ങ്ങ​ളി​ൽ പു​ന​രാ​രം​ഭി​ക്കും. വാ​ക്സി​ന്‍റെ ക്ഷാ​മം​മൂ​ലം ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ വി​ത​ര​ണം നി​ർ​ത്തി​വ​ച്ച കേ​ന്ദ്ര​ങ്ങ​ളി​ലു​ൾ​പ്പെ​ടെ ഇ​ന്നു മു​ത​ൽ വാ​ക്സി​നേ​ഷ​ൻ തു​ട​ങ്ങും. ‌

ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ക്കു​ന്ന​വ​ർ​ക്കു മാ​ത്ര​മേ വാ​ക്സി​ൻ വി​ത​ര​ണം ഉ​ണ്ടാ​കൂ. കോ​വീ​ഷീ​ൽ​ഡ് വാ​ക്സി​ൻ വി​ത​ര​ണ​ത്തി​നാ​യി 13 കേ​ന്ദ്ര​ങ്ങ​ളും കോ​വാ​ക്സി​ൻ വി​ത​ര​ണ​ത്തി​നാ​യി എ​ട്ട് കേ​ന്ദ്ര​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഓ​രോ കേ​ന്ദ്ര​ത്തി​ലും നൂ​റു​പേ​ർ​ക്ക് വീ​ത​മാ​കും വാ​ക്സി​ൻ ന​ൽ​കു​ക. ‌
മാ​ർ​ച്ച് 16 വ​രെ കോ​വീ​ഷീ​ൽ​ഡ് ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ച​വ​രും ഏ​പ്രി​ൽ 10വ​രെ കോ​വാ​ക്സി​ൻ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ച​വ​ർ​ക്കു​മാ​ണ് ര​ണ്ടാം ഡോ​സ് ന​ൽ​കു​ക.

അ​താ​ത് മേ​ഖ​ല​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും ആ​ശാ​പ്ര​വ​ർ​ത്ത​ക​രും ഫോ​ണ്‍ മു​ഖേ​ന​യോ എ​സ്എം​എ​സ് മു​ഖേ​ന​യോ വി​വ​രം അ​റി​യി​ച്ച​വ​രാ​ണ് ര​ണ്ടാം ഡോ​സി​നാ​യി എ​ത്തേ​ണ്ട​ത്. ആ​ദ്യ വാ​ക്സി​ൻ സ്വീ​ക​രി​ച്ച് കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ല​ഭി​ക്കും.

വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​നെ​ത്തു​ന്ന​വ​രു​ടെ ആ​ദ്യ ഡോ​സ് ല​ഭ്യ​മാ​യ തീ​യ​തി അ​നു​സ​രി​ച്ചാ​യി​രി​ക്കും ര​ണ്ടാം ഡോ​സി​ന് തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും പ്രാ​ധാ​ന്യം ന​ൽ​കു​ക. ഇ​ത​നു​സ​രി​ച്ച് പ്രാ​ധാ​ന്യ​മു​ള്ള​വ​രെ ക​ണ്ടെ​ത്തി ഓ​രോ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും പ്ര​വേ​ശി​ക്കാ​ൻ ടോ​ക്ക​ണ്‍ ന​ൽ​കും.
കേ​ന്ദ്ര​ങ്ങ​ളി​ൽ ഓ​രോ ദി​വ​സ​വും ന​ൽ​കാ​ൻ സാ​ധി​ക്കു​ന്ന ഡോ​സു​ക​ളു​ടെ എ​ണ്ണം, ടോ​ക്ക​ണി​ന്‍റെ എ​ണ്ണം പോ​ലീ​സി​നും കൈ​മാ​റ​ണ​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

പ​ര​മാ​വ​ധി 100 ടോ​ക്ക​ണു​ക​ൾ മാ​ത്ര​മേ ഒ​രു കേ​ന്ദ്ര​ത്തി​ന് അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. ഇ​തി​ന് പു​റ​മേ ആ​രെ​യും കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ക​ട​ത്തി​വി​ടി​ല്ല. ‌വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ തി​ര​ക്ക് ഒ​ഴി​വാ​ക്കു​ക എ​ന്ന​തി​നാ​ണ് പ്ര​ധാ​ന്യ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ.​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡ് പ​റ​ഞ്ഞു. നി​ശ്ചി​ത എ​ണ്ണം ടോ​ക്ക​ണ്‍ ന​ൽ​കി​യ​തി​നു ശേ​ഷം എ​ത്തു​ന്ന​വ​രെ പോ​ലീ​സ് വീ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ചു​വി​ടും. ടോ​ക്ക​ണ്‍ ന​ൽ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഓ​രോ കേ​ന്ദ്ര​ത്തി​ലും പോ​സ്റ്റ​ർ, ഫ്ളെ​ക്സ് പ​തി​പ്പി​ക്കാ​നു​ള്ള നി​ർ​ദേ​ശം ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗം ന​ൽ​കി​യി​ട്ടു​ണ്ട്. ‌