പ്രാ​ഥ​മി​ക കേ​ന്ദ്ര​ങ്ങ​ൾ എ​ല്ലാ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും ‌
Tuesday, May 11, 2021 11:13 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന അ​ധ്യ​ക്ഷ​രു​ടെ​യും സെ​ക്ര​ട്ട​റി​മാ​രു​ടെ​യും ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം ജി​ല്ലാ ആ​സൂ​ത്ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണ്‍​ലൈ​നാ​യി ചേ​ർ​ന്നു. ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി ചെ​യ​ർ​മാ​ൻ ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​സൂ​ത്ര​ണ സ​മി​തി മെം​ബ​ർ സെ​ക്ര​ട്ട​റി ജി​ല്ലാ ക​ള​ക്ട​ർ ഡോ.​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി കോ​വി​ഡ് പ്ര​തി​രോ​ധ സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.‌ കോ​വി​ഡ് ചി​കി​ത്സ​യ്ക്കു​ള്ള പ്രാ​ഥ​മി​ക കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടി​ല്ലാ​ത്ത ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഇ​വ അ​ടി​യ​ന്ത​ര​മാ​യി ആ​രം​ഭി​ക്കാ​ൻ യോ​ഗം നി​ർ​ദേ​ശി​ച്ചു. ഓ​രോ ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും കു​റ​ഞ്ഞ​ത് അ​ഞ്ച് വാ​ഹ​ന​ങ്ങ​ൾ എ​ങ്കി​ലും കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി ക്ര​മീ​ക​രി​ക്ക​ണം. ജ​ന​കീ​യ ഹോ​ട്ട​ലു​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ത്ത ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ സ​മൂ​ഹ അ​ടു​ക്ക​ള​ക​ൾ ആ​രം​ഭി​ക്കാ​നും നി​ർ​ദേ​ശി​ച്ചു. ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നാ​വ​ശ്യ​മാ​യ ജി​വ​ന​ക്കാ​രെ അ​താ​ത് ത​ദ്ദേ​ശ ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ ക​ണ്ടെ​ത്ത​ണം. കോ​വി​ഡ് രോ​ഗി​ക​ളു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​യ​വ​രു​ടെ ക്വാ​റ​ന്‍റെ​ൻ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​വെ​ന്ന് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ ഉ​റ​പ്പ് വ​രു​ത്തും. പ​തി​ന​ഞ്ചാം ധ​ന​കാ​ര്യ ക​മ്മീ​ഷ​ൻ ഗ്രാ​ന്‍റ് വി​നി​യോ​ഗി​ച്ച് ന​ട​പ്പാ​ക്കേ​ണ്ട പ്രോ​ജ​ക്ടു​ക​ൾ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ച് താ​യ്യാ​റാ​ക്കി 13 ന് ​മു​ന്പ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പോ​ർ​ട്ട​ലു​ക​ളി​ൽ അ​പ്‌ലോഡ് ചെ​യ്യ​ണ​മെ​ന്നും യോ​ഗം നി​ർ​ദേ​ശി​ച്ചു. ‌ത​ദ്ദേ​ശ​സ്ഥാ​പ​ന അ​ധ്യ​ക്ഷ​രും സെ​ക്ര​ട്ട​റി​മാ​രും ജി​ല്ലാ ത​ല ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌