രോ​ഗി​ക​ൾ കൂ​ടു​ന്നു, ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ന്നി​ല്ല
Monday, May 10, 2021 11:01 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്പോ​ഴും സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് പ്ര​ഖ്യാ​പ​ന​ങ്ങ​ൾ മാ​ത്രം.
ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തെ ക​ണ​ക്കു​ക​ളി​ൽ ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ര​ണ്ട് കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലും കൂ​ടി ഐ​സി​യു​വി​ൽ 18 കി​ട​ക്ക​ക​ളാ​ണ് ഒ​ഴി​വു​ള്ള​ത്. വെ​ന്‍റി​ലേ​റ്റ​റു​ക​ൾ 55 എ​ണ്ണം ഒ​ഴി​വു​ണ്ടെ​ന്നു മാ​ത്ര​മാ​ണ് ഏ​ക ആ​ശ്വാ​സം. അ​പ്പോ​ഴും ഓ​ക്സി​ജ​ൻ സൗ​ക​ര്യ​ത്തോ​ടെ ചി​കി​ത്സ വേ​ണ്ട​വ​രു​ടെ എ​ണ്ണം കൂ​ടി​വ​രി​ക​യാ​ണ്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​വം വ​രെ ഐ​സി​യു അ​ല്ലാ​ത്ത ഓ​ക്സി​ജ​ൻ കി​ട​ക്ക​ക​ൾ 25 എ​ണ്ണം മാ​ത്ര​മാ​ണ് ബാ​ക്കി​യു​ള്ള​ത്.
സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ കൂ​ടി ചേ​ർ​ന്നാ​ൽ ത​ന്നെ കോ​വി​ഡ് ഐ​സി​യു​വി​ൽ 42 കി​ട​ക്ക​ക​ളാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്.
വെ​ന്‍റി​ലേ​റ്റ​ർ 65 എ​ണ്ണ​വും ഓ​ക്സി​ജ​ൻ കി​ട​ക്ക​ക​ൾ 79 എ​ണ്ണ​വും ബാ​ക്കി​യു​ണ്ട്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​ൻ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ജി​ല്ല​യ്ക്ക് ആ​കെ​യു​ള്ള ഐ​സി​യു ആം​ബു​ല​ൻ​സു​ക​ൾ മൂ​ന്നെ​ണ്ണം മാ​ത്ര​മാ​ണ്.
പ​ത്ത​നം​തി​ട്ട, അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​ക​ൾ, റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഓ​രോ ആം​ബു​ല​ൻ​സു​ക​ളു​ള്ള​ത്. കോ​വി​ഡ് രോ​ഗി​ക​ൾ ഏ​റെ​യു​ള്ള കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ‌​പോ​ലും ഐ​സി​യു ആം​ബു​ല​ൻ​സി​ല്ല.
ഇ​തി​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ണം അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും വാ​ഹ​നം എ​ത്താ​ൻ ന​ട​പ​ടി​യാ​യി​ട്ടി​ല്ല. ഓ​ക്സി​ജ​ൻ സൗ​ക​ര്യ​മു​ള്ള 14 ആം​ബു​ല​ൻ​സു​ക​ൾ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലു​ണ്ട്.
36 സ്വ​കാ​ര്യ ആം​ബു​ല​ൻ​സു​ക​ൾ ഓ​ക്സി​ജ​ൻ സൗ​ക​ര്യ​ത്തോ​ടെ ഓ​ടു​ന്നു​ണ്ടെ​ന്ന​താ​ണ് ഏ​ക ആ​ശ്വാ​സം.
പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഓ​ക്സി​ജ​ൻ സൗ​ക​ര്യ​മു​ള്ള ആം​ബു​ല​ൻ​സു​ക​ൾ എ​ത്തി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം നി​ല​നി​ൽ​ക്കു​ന്പോ​ഴാ​ണ് ഇ​വ​യു​ടെ പ​രി​മി​തി ശ്ര​ദ്ധ​യി​ൽ​പെ​ടു​ന്ന​ത്.