കി​റ്റു​ക​ൾ​ക്ക് ക്ഷാ​മം, ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന കു​റ​ച്ചു
Monday, May 10, 2021 11:00 PM IST
വാ​ക്സി​നു​ക​ളും ലഭ്യമായില്ല
പ​ത്ത​നം​തി​ട്ട: സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ൽ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധാ​കി​റ്റു​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വ്, പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണ​വും കു​റ​ഞ്ഞു. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​ക​ളി​ൽ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നേ​ഷ​ൻ ന​ട​പ​ടി​ക​ളും ഏ​റെ​ക്കു​റെ സ്തം​ഭ​ന​ത്തി​ലാ​ണ്. വാ​ക്സി​ൻ ജി​ല്ല​യി​ലേ​ക്ക് വ​രു​ന്ന​തേ​യി​ല്ല. ഇ​ന്ന​ലെ മി​ക്ക വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലും കു​ത്തി​വ​യ്പ് ഉ​ണ്ടാ​യി​രു​ന്ന​തേ​യി​ല്ല.
രോ​ഗ​വ്യാ​പ​നം ഏ​റു​ന്പോ​ഴും വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ലും പ​രി​ശോ​ധ​ന​യി​ലും ഉ​ണ്ടാ​കു​ന്ന കു​റ​വ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ലും ആ​ശ​ങ്ക ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. രോ​ഗ​വ്യാ​പ​നം കൂ​ടു​ത​ലു​ള്ള മേ​ഖ​ല​ക​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ കൂ​ട്ടാ​നാ​കു​ന്നി​ല്ല. കോ​വി​ഡ് പോ​സി​റ്റീ​വാ​കു​ന്ന​വ​ർ ക്വാ​റ​ന്‍റൈ​ൻ ക​ഴി​ഞ്ഞ് ഇ​റ​ങ്ങു​ന്പോ​ഴു​ള്ള പ​രി​ശോ​ധ​ന​ക​ളും വേ​ണ്ടെ​ന്നു​വ​ച്ചി​രി​ക്കു​ക​യാ​ണ്.
ഇ​ന്ന​ലെ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലാ​യി 1031 ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ന്ന​ത്. നേ​ര​ത്തെ പോ​സി​റ്റീ​വാ​യ 125 പേ​രി​ൽ ര​ണ്ടാ​മ​ത്തെ പ​രി​ശോ​ധ​ന​യും ന​ട​ത്തി. ആ​ർ​ടി​പി​സി​ആ​ർ ഇ​ന്ന​ലെ 2054 പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​രു​ന്നു.
എ​ന്നാ​ൽ ഇ​ന്ന​ലെ കി​റ്റ് ല​ഭ്യ​മാ​യ​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​തു​പ​യോ​ഗി​ച്ച് അ​ടു​ത്ത മൂ​ന്നു​ദി​വ​സം പ​രി​ശോ​ധ​ന​ക​ൾ കൂ​ട്ടാ​നാ​കും. ഇ​ന്ന​ലെ മു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ കൂ​ട്ടി​ത്തു​ട​ങ്ങി​യെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.
വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ഇ​ന്ന​ലെ ന​ട​ന്നു.
ഇ​ന്ന​ലെ 5274 സ്ര​വ​സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്തി​രു​ന്നു. 2493 ഫ​ല​ങ്ങ​ൾ കൂ​ടി വ​രാ​നു​ണ്ട്.