തിരുവല്ലയിൽ കോ​വി​ഡ് ക​ൺ​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Monday, May 10, 2021 11:00 PM IST
തി​രു​വ​ല്ല: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​വി​ഡ് ക​ൺ​ട്രോ​ൾ റൂം, ​ഹെ​ൽ​പ്‌​ഡെ​സ്‌​ക്, ആം​ബു​ല​ൻ​സ് സ​ർ​വീ​സ് എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​നം തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ൽ ആ​രം​ഭി​ച്ചു. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ ഫി​ലി​പ്പ് ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ബി​ന്ദു ജ​യ​കു​മാ​ർ കോ​വി​ഡ് വാ​ർ റൂം, ​ഹെ​ല്പ് ഡെ​സ്ക്, ആം​ബു​ല​ൻ​സ് സ​ർ​വീ​സ് എ​ന്നി​വ​യു​ടെ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷാ​ഫി, ബി​ലീ​വേ​ഴ്സ് ച​ർ​ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്പി​റ്റ​ൽ മാ​നേ​ജ​ർ ഫാ. ​സി​ജോ പ​ന്ത​പ്പ​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​വി​ഡ് പ്ര​തി​രോ​ധ, നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ്‌ ഡെ​സ്‌​ക്കി​ന്‍റെ സേ​വ​നം ജ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ൺ അ​റി​യി​ച്ചു.
ആ​ശാ പ്ര​വ​ർ​ത്ത​ക​രു​ടെ സേ​വ​നം, വ​യോ​ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി​യു​ള്ള മ​രു​ന്ന്, ടെ​ലി​മെ​ഡി​സി​ൻ, ചി​കി​ത്സ, പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണം, വാ​ക്‌​സി​നേ​ഷ​ൻ വി​വ​ര​ങ്ങ​ൾ, കോ​വി​ഡ് ടെ​സ്റ്റിം​ഗ് വി​വ​ര​ങ്ങ​ൾ, അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ൻ, ആം​ബു​ല​ൻ​സ് സേ​വ​നം എ​ന്നി​വ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​നും ഹെ​ൽ​പ്‌​ഡെ​സ്‌​കി​ന്‍റെ 0469 2701315,2638206 എ​ന്നീ ന​മ്പ​റു​ക​ളി​ലേ​യ്ക്ക് വി​ളി​ക്കാം. ലോ​ക്ക് ഡൗ​ൺ കാ​ര​ണം ഭ​ക്ഷ​ണ​ത്തി​നു ബു​ദ്ധി​മു​ട്ടു​ന്ന അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്കു എ​ല്ലാ​വ​ര്ക്കും ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ ഇ​ന്നു മു​ത​ൽ ന​ഗ​ര​സ​ഭ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ര​ണ്ടു ജ​ന​കീ​യ ഹോ​ട്ട​ൽ മു​ഖാ​ന്ത​രം ഭ​ക്ഷ​ണം ന​ൽ​കു​ന്ന​താ​ണ്.
ബി​ലീ​വേ​ഴ്സ് ച​ർ​ച് ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ആം​ബു​ല​ൻ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്.
രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മാ​ർ​ത്തോ​മ്മ കോ​ള​ജി​ന്‍റെ പ​ഴ​യ ഹോ​സ്റ്റ​ലി​ൽ സി​എ​ഫ്എ​ൽ​ടി​സി നാ​ളെ മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.
ആ​ർ​ഡി​ഒ പി. ​സു​രേ​ഷ്, സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ ഹ​രി​ലാ​ൽ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ മ​ത്സ്യ മാ​ർ​ക്ക​റ്റ്, പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം വ​രു​ത്തു​ന്ന​തി​നും ആ​വ​ശ്യ​മാ​യ കോ​വി​ഡ് നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചു.
ക​ൺ​ട്രോ​ൾ റൂ​മി​ന്‍റെ ഉ​ദ്‌​ഘാ​ട​ന ച​ട​ങ്ങി​ൽ ആ​രോ​ഗ്യ​സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ അ​നു ജോ​ർ​ജ്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജി​ജി വ​ട്ട​ശേ​രി​ൽ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷീ​ജ ക​രി​മ്പി​ൻ​കാ​ല, പ്ര​തി​പ​ക്ഷ നേ​താ​വ് പ്ര​ദീ​പ് മാ​മ്മ​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ ജോ​സ് പ​ഴ​യി​ടം, ശ്രീ​നി​വാ​സ് പു​റ​യാ​ട്ട്, സ​ജി എം. ​മാ​ത്യു, രാ​ഹു​ൽ ബി​ജു, ലെ​ജു എം. ​സ​ക്ക​റി​യ, ഷി​നു ഈ​പ്പ​ൻ, ശോ​ഭാ വി​നു, ജേ​ക്ക​ബ് ജോ​ർ​ജ് മ​ന​യ്ക്ക​ൽ, സ​ബി​ത സ​ലിം, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ സ​മി​ൽ ബാ​ബു, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യി​ട്ടു​ള്ള അ​ജി എ​സ്. കു​മാ​ർ, ഷാ​ജ​ഹാ​ൻ, സൂ​പ്ര​ണ്ട് ആ​ർ. സു​നു, എ​സ്. അ​ജി​ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.