കോന്നിയിൽ ‘കൈ​ത്താ​ങ്ങ്’ പ​ദ്ധ​തി ഇ​ന്ന് മു​ത​ല്‍
Monday, May 10, 2021 11:00 PM IST
കോ​ന്നി: കെ.​യു.​ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ​യു​ടെ ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് കൈ​ത്താ​ങ്ങ് പ​ദ്ധ​തി​യ്ക്ക് ഇ​ന്നു തു​ട​ക്ക​മാ​കും.
കോ​വി​ഡ് സം​ബ​ന്ധ​മാ​യും, ലോ​ക്ക്ഡൗ​ണി​ലും ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ള്‍​ക്ക് സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​നാ​യി എം​എ​ല്‍​എ ന​ട​പ്പി​ലാ​ക്കു​ന്ന​താ​ണ് കൈ​ത്താ​ങ്ങ് പ​ദ്ധ​തി.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എം​എ​ല്‍​എ ഓ​ഫീ​സി​ല്‍ ഹെ​ൽ​പ് ഡെ​സ്‌​ക് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കും. ഹെ​ൽ​പ് ഡെ​സ്‌​ക് ന​മ്പ​രി​ലേ​ക്ക് സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് വി​ളി​ക്കാം.
മ​രു​ന്ന്, ചി​കി​ത്സ, ആ​ഹാ​രം, പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍, ആം​ബു​ല​ന്‍​സ് സൗ​ക​ര്യം തു​ട​ങ്ങി എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും ഉ​ ട​ന്‍ പ​രി​ഹാ​രം ക​ണ്ടെ​ത്താ​ന്‍ എം​എ​ല്‍​എ ഓ​ഫീ​സി​ലെ ഹെ​ ല്‍​പ്പ് ഡെ​സ്‌​ക് സ​ഹാ​യം ന​ല്കും.
ഹെ​ല്പ് ഡെ​സ്‌​ക് ന​മ്പ​ര്‍: 8921308727, 9847788377, 9447118403, 8848783504, 9447354955.