പേ​രൂ​ർ​ച്ചാ​ൽ ജം​ഗ്ഷ​നി​ൽ അ​പ​ക​ടം പെ​രു​കു​ന്നു
Thursday, May 6, 2021 10:48 PM IST
റാ​ന്നി: നാ​ലു റോ​ഡു​ക​ള്‍ സം​ഗ​മി​ക്കു​ന്ന പേ​രൂ​ര്‍​ച്ചാ​ല്‍ ജം​ഗ്ഷ​ന്‍ സ്ഥി​രം അ​പ​ക​ട മേ​ഖ​ല​യാ​യി തീ​രു​ന്നു. ബുധനാഴ്ച പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ പാ​ല്‍​വി​ത​ര​ണം ന​ട​ത്തു​ന്ന പി​ക്ക​പ്പ് വാ​നും പാ​റ ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യെ​ത്തി​യ ടി​പ്പ​ര്‍ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ള്ള​താ​ണ് അ​വ​സാ​ന അ​പ​ക​ടം. അ​പ​ക​ട​ത്തി​ല്‍ പി​ക്ക​പ്പ് വാ​ന്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. ഇ​രു​വാ​ഹ​ന​ത്തി​ലെ​യും ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് പ​രി​ക്കി​ല്ല. ര​ണ്ടു വ​ശം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഒ​രു വ​ശം വ​ലി​യ മ​തി​ലു​മു​ള്ള​തി​നാ​ല്‍ വാ​ഹ​ന​ങ്ങ​ളെ​ത്തു​ന്ന​ത് ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് കാ​ണാ​ന്‍ ക​ഴി​യി​ല്ല. പേ​രൂ​ര്‍​ച്ചാ​ല്‍ പാ​ലം ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു കൊ​ടു​ക്കു​ക​യും പ്ലാ​ങ്ക​മ​ണ്‍ - പേ​രൂ​ര്‍​ച്ചാ​ല്‍ റോ​ഡ് ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ല്‍ ടാ​റിം​ഗ് പൂ​ര്‍​ത്തി​യാ​ക്കു​ക​യും ചെ​യ്ത​തോ​ടാ​ണ് ജം​ഗ്ഷ​ൻ സ്ഥി​രം അ​പ​ക​ട മേ​ഖ​ല​യാ​യി തീ​ര്‍​ന്ന​ത്. റാ​ന്നി - പ​ത്ത​നം​തി​ട്ട റോ​ഡ് നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ റാ​ന്നി​യി​ൽ നി​ന്നു​ള്ള നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ പേ​രൂ​ർ​ച്ചാ​ലി​ൽ എ​ത്തി പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് പോ​കു​ന്നു​മു​ണ്ട്.
കൂ​ടു​ത​ല്‍ വാ​ഹ​ന​ങ്ങ​ള്‍ എ​ത്തു​ന്ന പ്ര​ധാ​ന റോ​ഡാ​യ മേ​നാം​തോ​ട്ടം ചെ​റു​കോ​ല്‍​പ്പു​ഴ റോ​ഡ് ഇ​പ്പോ​ള്‍ ഉ​പ​റോ​ഡി​ന്‍റെ നി​ല​യി​ലേ​യ്ക്കു പോ​യി. ചെ​റു​കോ​ല്‍​പ്പു​ഴ റോ​ഡി​ല്‍ നി​ന്നും റാ​ന്നി ദി​ശ​യി​ലേ​യ്ക്കെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ കെ​ണി​യ​റി​യാ​തെ വ​രു​ന്ന വേ​ഗ​ത​യി​ല്‍ ജം​ഗ്ഷ​ന്‍ മു​റി​ച്ചു ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​താ​ണ് പ്ര​ശ്നം. വീ​തി​യി​ല്‍ ജം​ഗ്ഷ​ന്‍ പു​ന​രു​ദ്ധ​രി​ച്ച​പ്പോ​ള്‍ ചെ​റു​കോ​ല്‍​പ്പു​ഴ റോ​ഡി​നെ അ​വ​ഗ​ണി​ച്ച​താ​ണ് അ​പ​ക​ടം ഏ​റാ​ന്‍ പ്ര​ധാ​ന കാ​ര​ണം. മ​തി​ലു​ക​ള്‍ അ​തി​രു തീ​ര്‍​ത്ത​തും വ​ലി​യ വ​ള​വും ഉ​ള്ള ചെ​റു​കോ​ല്‍​പ്പു​ഴ റോ​ഡി​ല്‍ നി​ന്നും എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ മ​റ്റു റോ​ഡു​ക​ളി​ല്‍ നി​ന്നു വ​രു​ന്ന​വ​ര്‍​ക്ക് കാ​ണാ​ന്‍ ക​ഴി​യി​ല്ല. ദി​ശാ ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത് പ്ലാ​ങ്ക​മ​ണ്‍ റോ​ഡി​ലേ​യ്ക്കു​ള്ള​താ​ണ്. ചെ​റു​കോ​ല്‍​പ്പു​ഴ റോ​ഡി​ല്‍ നി​ന്നും വ​ലി​യ വേ​ഗ​ത​യി​ല്‍ വാ​ഹ​ന​ങ്ങ​ളെ​ത്തു​ക​യും കീ​ക്കൊ​ഴൂ​ര്‍ - പ്ലാ​ങ്ക​മ​ണ്‍ റോ​ഡി​ലും അ​തേ വേ​ഗ​ത​യി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ എ​ത്തു​ക​യും ചെ​യ്യു​ന്ന​താ​ണ് പ്ര​ധാ​ന പ്ര​ശ്നം. സി​ഗ്ന​ല്‍ ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്കു​ക​യോ മ​തി​ലു​ക​ള്‍ ഇ​ടി​ച്ച് മാ​റ്റി വീ​തി വ​ർ​ധി​പ്പി​ച്ച് ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് ത​ട​സ​മി​ല്ലാ​തെ കാ​ഴ്ച ഒ​രു​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് എ​ളു​പ്പ മാ​ര്‍​ഗം. ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ള്‍ നി​ത്യേ​ന ന​ട​ക്കു​ന്നു​ണ്ട്.