പ​രി​ശോ​ധ​ന​ക​ൾ ജ​ന​ങ്ങ​ൾ​ക്കു ബു​ദ്ധി​മു​ട്ടാ​വി​ല്ല: ‌ജി​ല്ലാ​ പോ​ലീ​സ് മേ​ധാ​വി ‌
Thursday, May 6, 2021 10:48 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ നി​ബ​ന്ധ​ന​ക​ളും അ​തി​തീ​വ്ര നി​യ​ന്ത്ര​ണ​ങ്ങ​ളും ന​ട​പ്പി​ലാ​ക്കു​മ്പോ​ള്‍ ജ​ന​ങ്ങ​ള്‍​ക്ക് ബു​ദ്ധി​മു​ട്ടു​ക​ള്‍ ഉ​ണ്ടാ​കാ​തെ ശ്ര​ദ്ധി​ക്കാ​ന്‍ എ​ല്ലാ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ര്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. നി​ശാ​ന്തി​നി. നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പേ​രി​ല്‍ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് പോ​ലീ​സ് ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടി​ല്ല. മാ​സ്‌​ക് ധ​രി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രെ നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ളാ​ണു സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്. ഒ​പ്പം വി​ന​യ​ത്തോ​ടെ​യും എ​ന്നാ​ല്‍ ശ​ക്ത​മാ​യും മാ​സ്‌​ക് ധ​രി​ക്കാ​ന്‍ പോ​ലീ​സ് ജ​ന​ങ്ങ​ളെ പ്രേ​രി​പ്പി​ക്കു​ന്നു​മു​ണ്ട്.‌
വ​ന്‍​കി​ട നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്കു താ​മ​സ സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ല്‍ ഉ​ട​മ​യോ ക​രാ​റു​കാ​ര​നോ യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്കേ​ണ്ട​തും അ​ത്ത​രം യാ​ത്ര​ക​ള്‍​ക്ക് പോ​ലീ​സ് അ​നു​മ​തി ന​ല്‍​കു​ന്ന​തു​മാ​മെ​ന്ന് എ​സ്പി പ​റ​ഞ്ഞു.
തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ എ​ല്ലാ​വി​ധ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളും പാ​ലി​ക്ക​പ്പെ​ടു​ന്ന​താ​യി പോ​ലീ​സ് ഉ​റ​പ്പാ​ക്കി​വ​രു​ന്നു.ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളു​ടെ യാ​ത്ര​യ്ക്ക് ത​ട​സ​മി​ല്ല. എ​ന്നാ​ല്‍ സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ പോ​ലീ​സ് ത​ട​ഞ്ഞു പ​രി​ശോ​ധി​ക്കും. യാ​ത്രാ​വാ​ഹ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​മ്പോ​ള്‍ ട്രാ​ഫി​ക് ത​ട​സ​മു​ണ്ടാ​കാ​തെ ശ്ര​ദ്ധി​ക്കും.
വ​നി​താ പോ​ലീ​സു​കാ​രെ ക്വാ​റ​ന്‍റൈ​ന്‍ സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന​ക​ള്‍​ക്കും ബോ​ധ​വ​ത്ക​ര​ണ​ത്തി​നു​മാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം നി​ശ്ചി​ത സ​മ​യം വ​രെ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
പ്ര​വേ​ശി​ക്കാ​വു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണം ക​ട​ക​ള്‍​ക്കു മു​ന്നി​ല്‍ വ്യ​ക്ത​മാ​ക്കി പോ​സ്റ്റ​ര്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ച​താ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു.‌
അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​വും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കാ​ന്‍ തൊ​ഴി​ല്‍ ഉ​ട​മ​ക​ള്‍, ക​രാ​റു​കാ​ര്‍ എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് വേ​ണ്ട ന​ട​പ​ടി​ക​ള്‍​ക്ക് സ​ബ് ഡി​വി​ഷ​ണ​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.
അ​വ​രു​ടെ താ​മ​സ​സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച് ഇ​ക്കാ​ര്യ​ത്തി​ല്‍ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ എ​സ്എ​ച്ച്ഒ മാ​രെ​യും എ​സ്‌​ഐ മാ​രെ​യും നി​ഷ്‌​ക​ര്‍​ഷി​ച്ചി​ട്ടു​ണ്ട്. ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ മു​ന്‍​കൈ​യെ​ടു​ക്കേ​ണ്ട​താ​ണെ​ന്നും നി​ര്‍​ദേ​ശം ന​ല്‍​കി. ‌
തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ഇ​ല്ലാ​ത്ത തൊ​ഴി​ലാ​ളി​ക​ളെ, അ​വ​രു​ടെ ആ​വ​ശ്യം ക​ണ​ക്കി​ലെ​ടു​ത്ത് യാ​ത്ര തു​ട​രാ​ന്‍ അ​നു​വ​ദി​ക്കും. ഇ​വ​രു​ടെ പേ​രും ഫോ​ണ്‍ ന​മ്പ​രും ശേ​ഖ​രി​ക്കാ​ന്‍ പോ​ലീ​സി​നോ​ട് നി​ര്‍​ദേ​ശി​ച്ചു. വീ​ട്ടു​വേ​ല​ക്കാ​ര്‍, ഹോം ​ന​ഴ്‌​സ് തു​ട​ങ്ങി​യ​വ​രി​ല്‍ നി​ന്നും സാ​ക്ഷ്യ​പ​ത്രം വാ​ങ്ങി​യ​ശേ​ഷം യാ​ത്ര അ​നു​വ​ദി​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. ‌